സമൂഹമാധ്യമങ്ങളിൽ തരംഗമായി പുതിയ ഥാറിന്റെ ചിത്രങ്ങൾ. അടുമുടി മാറ്റങ്ങളും ആഡംബര ഫീച്ചറുകളുമായി എത്തുന്ന ഥാറിന്റെ ഇന്റീരിയർ, എക്സ്റ്റീരിയർ ചിത്രങ്ങളാണ് ഇപ്പോൾ ഇന്റർനെറ്റിൽ തരംഗമായിരിക്കുന്നത്. ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം പുതിയ സ്റ്റിയറിങ്, ഡോർപാഡുകൾ, സ്പോർട്ടി സീറ്റുകൾ എന്നിവ പുതിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമൂഹമാധ്യമങ്ങളിൽ തരംഗമായി പുതിയ ഥാറിന്റെ ചിത്രങ്ങൾ. അടുമുടി മാറ്റങ്ങളും ആഡംബര ഫീച്ചറുകളുമായി എത്തുന്ന ഥാറിന്റെ ഇന്റീരിയർ, എക്സ്റ്റീരിയർ ചിത്രങ്ങളാണ് ഇപ്പോൾ ഇന്റർനെറ്റിൽ തരംഗമായിരിക്കുന്നത്. ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം പുതിയ സ്റ്റിയറിങ്, ഡോർപാഡുകൾ, സ്പോർട്ടി സീറ്റുകൾ എന്നിവ പുതിയ ഥാറിലുണ്ട്.

ഥാറിന്റെ പുതിയ പതിപ്പ് സ്വാതന്ത്യ്ര ദിനത്തിൽ അരങ്ങേറ്റം കുറിക്കുമെന്ന് മഹീന്ദ്ര പ്രഖ്യാപിച്ചിരുന്നു. സാങ്കേതികവിദ്യയിലും യാത്രാസുഖത്തിലും സുരക്ഷാ നിലവാരത്തിലുമൊക്കെ വൻകുതിച്ചു ചാട്ടത്തിനാണു പുത്തൻ ഥാർ തയാറെടുക്കുന്നതെന്നു നിർമാതാക്കൾ അവകാശപ്പെട്ടു. അതേസമയം തന്നെ ഥാറിന്റെ ഓഫ് റോഡ് ക്ഷമതയിലോ പാരമ്പര്യത്തിന്റെ പകിട്ടുള്ള രൂപകൽപ്പനയിലോ വിട്ടുവീഴ്ചയൊന്നും ചെയ്തിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി. 

ADVERTISEMENT

ഈ വർഷം ആദ്യം തന്നെ പുതിയ ഥാർ വിൽപനയ്ക്കെത്തിക്കാനായിരുന്നു മഹീന്ദ്രയുടെ പദ്ധതി. എന്നാൽ കൊറോണ വൈറസ് വ്യാപനവും തുടർന്നുള്ള ലോക്ഡൗണുമൊക്കെ കമ്പനിക്കു തിരിച്ചടിയായി. കാത്തിരിപ്പിനു നീണ്ടെങ്കിലും ഈ 15നു തന്നെ പുതിയ ഥാർ അനാവരണം ചെയ്യാനുള്ള തയാറെടുപ്പിലാണു മഹീന്ദ്ര. നവരാത്രി, ദീപാവലി ഉത്സവകാലം പ്രമാണിച്ച് സെപ്റ്റംബർ – ഒക്ടോബറോടെ പുത്തൻ ഥാർ രാജ്യവ്യാപകമായി വിൽപനയ്ക്കെത്തുമെന്നാണു സൂചന. അടിയുറച്ച ഥാർ പ്രേമികളെ മാത്രമല്ല, സമകാലിക എസ്‌യുവിയുടെ സൗകര്യങ്ങളും സംവിധാനങ്ങളുമെല്ലാം ആഗ്രഹിക്കുന്നവരെ കൂടി ആകർഷിക്കാൻ പോന്നതാണു പുതിയ മോഡൽ. 

‌യഥാർഥ ഥാറിൽ സുഖസൗകര്യങ്ങൾ നാമമാത്രമായിരുന്നെങ്കിൽ ടച്സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം, കളർ മൾട്ടി ഇൻഫൊ ഡിസ്പ്ലേ, റിയർ പാർക്കിങ് മിറർ, പവർ ഫോൾഡിങ് മിറർ എന്നിവയൊക്കെയായിട്ടാവും പുതിയ ഥാറിന്റെ വരവ്. മികച്ച സുരക്ഷയ്ക്കായി ഇരട്ട എയർ ബാഗ്, എ ബി എസ്, പിന്നിൽ പാർക്കിങ് സെൻസർ തുടങ്ങിയവയുമുണ്ടാവും. അഴിച്ചു നീക്കാൻ കഴിയുംവിധമുള്ള, ഫാക്ടറി ഫിറ്റഡ് ഹാർഡ് ടോപ്പും പുത്തൻ ഥാറിൽ പ്രതീക്ഷിക്കാം. 

ADVERTISEMENT

മുമ്പ് ഡീസൽ എൻജിനും മാനുവൽ ട്രാൻസ്മിഷനും മാത്രമായിരുന്നു ഥാറിന്റെ പവർ ട്രെയ്ൻ. എന്നാൽ പുതിയ ഥാറിൽ വ്യത്യസ്ത എൻജിൻ – ട്രാൻസ്മിഷൻ സാധ്യതകളും മഹീന്ദ്ര വാഗ്ദാനം ചെയ്യും. പെട്രോൾ എൻജിനൊപ്പം ഓട്ടമാറ്റിക് ട്രാൻസ്മിഷൻ സഹിതവും ഈ എസ് യു വി വിൽപ്പനയ്ക്കുണ്ടാവും. മഹീന്ദ്രയുടെ എം സ്റ്റാലിയൻ ശ്രേണിയിലെ രണ്ടു ലീറ്റർ പെട്രോൾ എൻജിനും കൂട്ടായി ആറു സ്പീഡ് മാനുവൽ ഗീയർ ബോക്സുമാണു ഥാറിൽ ഇടംപിടിക്കുക. ഓപ്ഷൻ വ്യവസ്ഥയിൽ ഓട്ടമാറ്റിക് ഗീയർബോക്സും ലഭ്യമാക്കും.

ഥാറിന്റെ ഡീസൽ വകഭേദങ്ങൾക്കു കരുത്തേകുക 2.2 ലീറ്റർ, 140 ബി എച്ച് പി, എം ഹോക്ക് എൻജിനാവും. ആറു സ്പീഡ് മാനുവൽ ഗീയർബോക്സാവും ഈ എൻജിനു കൂട്ട്. ഓപ്ഷനൽ വ്യവസ്ഥയിൽ ഐസിനിൽ നിന്നു സംഘടിപ്പിച്ച ആറു സ്പീഡ് ടോർക് കൺവെർട്ടർ ഗീയർബോക്സും ലഭ്യമാക്കും. പെട്രോൾ, ഡീസൽ എൻജിൻ ഭേദമില്ലാതെ ഫോർ വീൽ ഡ്രൈവ് ലേ ഔട്ടോടെ ഥാർ വിൽപനയ്ക്കുണ്ടാവും. 

ADVERTISEMENT

English Summary: New-Gen Mahindra Thar SUV Spied Ahead of Launch in India