സ്പോർട് യൂട്ടിലിറ്റി വാഹന(എസ്‌യുവി)മായ ടി–റോക്കിനുള്ള ബുക്കിങ് സ്വീകരിക്കുന്നതു ജർമൻ നിർമാതാക്കളായ ഫോക്സ്‌വാഗൻ താൽക്കാലികമായി നിർത്തി. ഇന്ത്യയ്ക്കായി അനുവദിച്ച ടി–റോക് എസ്‌യുവികൾ പൂർണമായും വിറ്റഴിഞ്ഞ സാഹചര്യത്തിലാണിത്. കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ അനാവരണം ചെയ്ത ടി–റോക്ക് തൊട്ടു പിന്നാലെ മാർച്ചിലാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്പോർട് യൂട്ടിലിറ്റി വാഹന(എസ്‌യുവി)മായ ടി–റോക്കിനുള്ള ബുക്കിങ് സ്വീകരിക്കുന്നതു ജർമൻ നിർമാതാക്കളായ ഫോക്സ്‌വാഗൻ താൽക്കാലികമായി നിർത്തി. ഇന്ത്യയ്ക്കായി അനുവദിച്ച ടി–റോക് എസ്‌യുവികൾ പൂർണമായും വിറ്റഴിഞ്ഞ സാഹചര്യത്തിലാണിത്. കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ അനാവരണം ചെയ്ത ടി–റോക്ക് തൊട്ടു പിന്നാലെ മാർച്ചിലാണ് ഫോക്സ്‌വാഗൻ ഇന്ത്യയിൽ വിൽപനയ്ക്കെത്തിച്ചത്. വിദേശത്തു നിർമിച്ചു സിബിയു വ്യവസ്ഥയിൽ ഇറക്കുമതി ചെയ്യുന്ന ടി–റോക്കിന് 19.99 ലക്ഷം രൂപയായിരുന്നു ഷോറൂം വില. 

തുടക്കമെന്ന നിലയിൽ 2,500 എസ്‌യുവി ഇറക്കുമതി ചെയ്തായിരുന്നു ഫോക്സ്‌വാഗൻ ടി–റോക് വിൽപന ആരംഭിച്ചത്. പ്രാദേശികതലത്തിൽ വാഹന നിർമാണം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആദ്യഘട്ടത്തിൽ പ്രതിവർഷം 2,500 വാഹനം ഇറക്കുമതി ചെയ്യാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിരിക്കുന്നത്. ഇക്കൊല്ലം അനുവദനീയമായ ഇറക്കുമതി പരിധി പിന്നിട്ട സാഹചര്യത്തിലാണ് ഫോക്സ്‌വാഗൻ ടി–റോക് ബുക്കിങ് താൽക്കാലികമായി നിർത്തിയത്. 

ADVERTISEMENT

പൂർണ എൽ ഇ ഡി ഹെഡ്ലാംപും ടെയിൽ ലാംപും, ഇരട്ട വർണ 17 ഇഞ്ച് അലോയ് വീൽ, മുൻ – പിൻ പാർക്കിങ് സെൻസർ, ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, ഡ്യുവൽ സോൺ ഓട്ടമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, എട്ട് ഇഞ്ച് ടച് സ്ക്രീൻ, പനോരമിക് സൺറൂഫ്, വിയന്ന ലതർ സീറ്റ് എന്നിവയൊക്കെ ടി – റോക്കിലുണ്ട്. മികച്ച സുരക്ഷയ്ക്കായി ആറ് എയർബാഗ്, ഇബിഡി സഹിതം എബിഎസ്, ഇഎസ്സി, ടയർ പ്രഷർ മോണിറ്ററിങ് സംവിധാനം, പാർക്കിങ് കാമറ തുടങ്ങിയവയും  ലഭ്യമാണ്. 

രാജ്യാന്തര വിപണികളിൽ ടിഗ്വാനു താഴെയാണ് 4.234 മീറ്റർ നീളവും 1.992 മീറ്റർ വീതിയും 1.573 മീറ്റർ ഉയരവുമുള്ള  ടി–റോക്കിനു സ്ഥാനം. 150 പി എസ് കരുത്തും 250 എൻഎം ടോർക്കും സൃഷ്ടിക്കുന്ന 1.5 ലീറ്റർ ടർബോ പെട്രോൾ എൻജിൻ സഹിതമാണ് ടി–റോക്കിന്റെ വരവ്. ഏഴു സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗീയർബോക്സുമായെത്തുന്ന ടി– റോക്കിനു മാനുവൽ ട്രാൻസ്മിഷൻ പതിപ്പ് ലഭ്യമല്ല. മെച്ചപ്പെട്ട ഇന്ധനക്ഷമതയ്ക്കായി സിലിണ്ടർ ഡീ ആക്ടിവേഷൻ സാങ്കേതികവിദ്യയും ടി–റോക്കിലുണ്ട്.

ADVERTISEMENT

പുത്തൻ എസ്‌യുവികളായ ടി–റോക്കിനും ഓൾസ്പേസിനും ഇന്ത്യയിൽ ആവേശകരമായ വരവേൽപ്പാണു ലഭിച്ചതെന്നു ഫോക്സ്‌വാഗൻ പാസഞ്ചർ കാഴ്സ് ഇന്ത്യ ഡയറക്ടർ സ്റ്റീഫൻ നാപ് അവകാശപ്പെട്ടു. ഈ വിജയം നൽകുന്ന ഊർജത്തിൽ വലിയ എസ്‌യുവിയായ ടിഗ്വാനെ അടുത്ത വർഷത്തോടെ ഇന്ത്യയിൽ അവതരിപ്പിക്കാനാണു പദ്ധതിയെന്നും അദ്ദേഹം വെളിപ്പെടുത്തി. 

English Summary: Volkswagen T-Roc SUV Out of Stock in India; Bookings Closed Temporarily