മോട്ടോർ സൈക്കിളുകളുടെ ഇന്ധനക്ഷമതയിൽ റെക്കോഡ് നേട്ടം ആവർത്തിച്ച് ടി വി എസ് മോട്ടോർ കമ്പനി. കമ്യൂട്ടർ ബൈക്കായ ടിവിഎസ് സ്പോർട് ആണു 110.12 കിലോമീറ്റർ/ലീറ്റർ എന്ന തകർപ്പൻ ഇന്ധനക്ഷമത കൈവരിച്ചതെന്നു കമ്പനി അറിയിച്ചു. ഈ മിന്നുന്ന പ്രകടനത്തിന്റെ പിൻബലത്തിൽ ‘നിരത്തിലെ സാഹചര്യത്തിൽ ഏതെങ്കിലും മോട്ടോർ സൈക്കിൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മോട്ടോർ സൈക്കിളുകളുടെ ഇന്ധനക്ഷമതയിൽ റെക്കോഡ് നേട്ടം ആവർത്തിച്ച് ടി വി എസ് മോട്ടോർ കമ്പനി. കമ്യൂട്ടർ ബൈക്കായ ടിവിഎസ് സ്പോർട് ആണു 110.12 കിലോമീറ്റർ/ലീറ്റർ എന്ന തകർപ്പൻ ഇന്ധനക്ഷമത കൈവരിച്ചതെന്നു കമ്പനി അറിയിച്ചു. ഈ മിന്നുന്ന പ്രകടനത്തിന്റെ പിൻബലത്തിൽ ‘നിരത്തിലെ സാഹചര്യത്തിൽ ഏതെങ്കിലും മോട്ടോർ സൈക്കിൾ കൈവരിക്കുന്ന ഏറ്റവും ഉയർന്ന ഇന്ധനക്ഷമത’ എന്ന വിഭാഗത്തിൽ ‘ടി വി എസ് സ്പോർട്’ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം പിടിക്കുകയും ചെയ്തു. 

ഇതു തുടർച്ചയായ രണ്ടാം തവണയാണു ‘ടി വി എസ് സ്പോർട്’ റെക്കോഡ് ബുക്കിൽ ഇടം നേടുന്നതെന്നും കമ്പനി അറിയിച്ചു. 2019ൽ മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് നാല്(ബി എസ് നാല്) നിലവാരമുള്ള എൻജിനുള്ള 100 സി സി ബൈക്കായ ‘ടി വി എസ് സ്പോർട്’ ആണു ചരിത്ര നേട്ടം കൊയ്തത്. ‘സ്വർണ ചത്വരത്തിൽ ഏതെങ്കിലും മോട്ടോർ സൈക്കിൾ കൈവരിക്കുന്ന ഏറ്റവും ഉയർന്ന ഇന്ധനക്ഷമത’ എന്ന വിഭാഗത്തിലായിരുന്നു ആ ‘ടി വി എസ്  സ്പോർട്ടി’ന്റെ ഉജ്വല നേട്ടം. 76.4 കിലോമീറ്റർ/ലീറ്റർ ഇന്ധനക്ഷമതയോടെയാണു ‘ടി വി എസ് സ്പോർട് ബി എസ് ഫോർ’ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡിന്റെയും ഏഷ്യ ബുക്ക് ഓഫ് റെക്കോഡിന്റെയും ഉള്ളിലെത്തിയത്. 

ADVERTISEMENT

ഇത്തവണയാവട്ടെ യുണൈറ്റഡ് ഇന്ത്യ റൈഡ് പരമ്പരയുടെ ഭാഗമായി പവിത്ര പത്രൊ ഓടിച്ച ‘ടി വി എസ് സ്പോർട്ടാ’ണു തകർപ്പൻ ഇന്ധനക്ഷമത രേഖപ്പെടുത്തിയത്. കഴിഞ്ഞ ഓഗസ്റ്റ് എട്ടിന് ആരംഭിച്ച് 13നു പൂർത്തിയായ, 54 ലാപ്(അഥവാ 1021.90 കിലോമീറ്റർ) നീണ്ട മാരത്തണിനായി ടി വി എസ് സ്പോർട്ടിനു വേണ്ടി വന്നത് വെറും 9.28 ലീറ്റർ പെട്രോളാണ്. റെക്കോഡ് പ്രകടനം ആവർത്തിക്കുക വഴി ടി വി എസ് സ്പോർട്  മോട്ടോർ സൈക്കിൾ ഭാരതത്തിന്റെ മൈലേജ് ചാംപ്യൻ എന്ന വാഗ്ദാനം പാലിച്ചിരിക്കുകയാണെന്നു ടി വി എസ് മോട്ടോർ കമ്പനി വൈസ് പ്രസിഡന്റ്(മാർക്കറ്റിങ്) —  കമ്യൂട്ടർ മോട്ടോർ സൈക്കിൾസ്, സ്കൂട്ടേഴ്സ് ആൻഡ് കോർപറേറ്റ് ബ്രാൻഡ് അനിരുദ്ധ ഹൽദാർ അഭിപ്രായപ്പെട്ടു. ഇ ടി — എഫ് ഐ സാങ്കേതികവിദ്യയുള്ള ബി എസ് ആറ് എൻജിനോടെ എത്തി ലീറ്ററിന് 110.12 കിലോമീറ്റർ എന്ന ഇന്ധനക്ഷമത കൈവരിച്ചതോടെ ‘ടി വി എസ് സ്പോർട്’ സ്വന്തം റെക്കോഡാണു തിരുത്തിയത്. കഴിഞ്ഞ വർഷമാണു ‘ടി വി എസ് സ്പോർട് ബി എസ് നാല്’ 76.4 കിലോമീറ്റർ/ലീറ്റർ എന്ന റെക്കോഡ് സ്ഥാപിച്ചതെന്നും അദ്ദേഹം ഓർമിപ്പിച്ചു. 

ഇകോത്രസ്റ്റ് ഫ്യുവൽ ഇഞ്ചക്ഷൻ (ഇ ടി — എഫ് ഐ) സാങ്കേതികവിദ്യയുടെ പിൻബലമുള്ള 110 സി സി ഡ്യുറാലൈഫ് എൻജിനോടെ എത്തുന്ന ‘ടി വി എസ് സ്പോർട് ബി എസ് ആറി’ന് 15% അധിക ഇന്ധനക്ഷമതയാണു ടി വി എസിന്റെ വാഗ്ദാനം. പേരെങ്കിൽ ഈ എൻജിന് ഏതു സാഹചര്യത്തിലും മികച്ച സ്റ്റാർട്ടിങ്ങും സുഗമമവും സ്ഥിരതയാർന്നതുമായ പ്രകടനവും കമ്പനി ഉറപ്പുനൽകുന്നുണ്ട്.