ഏഴു സീറ്റുള്ള കോംപാക്ട് കാറായ ട്രൈബറിന്റെ വില ഫ്രഞ്ച് നിർമാതാക്കളായ റെനോ വർധിപ്പിച്ചു. വിവിധ വകഭേദങ്ങളുടെ വിലയിൽ 13,000 രൂപയുടെ വരെ വർധന നടപ്പായതോടെ ട്രൈബർ ശ്രേണിയുടെ ഡൽഹിയിലെ ഷോറൂം വില 5.12 ലക്ഷം രൂപ മുതൽ 7.34 ലക്ഷം രൂപ വരെയായി ഉയർന്നു. ട്രൈബറിന്റെ അടിസ്ഥാന വകഭേദമായ ആർ എക്സ് ഇയുടെ വിലയിലാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏഴു സീറ്റുള്ള കോംപാക്ട് കാറായ ട്രൈബറിന്റെ വില ഫ്രഞ്ച് നിർമാതാക്കളായ റെനോ വർധിപ്പിച്ചു. വിവിധ വകഭേദങ്ങളുടെ വിലയിൽ 13,000 രൂപയുടെ വരെ വർധന നടപ്പായതോടെ ട്രൈബർ ശ്രേണിയുടെ ഡൽഹിയിലെ ഷോറൂം വില 5.12 ലക്ഷം രൂപ മുതൽ 7.34 ലക്ഷം രൂപ വരെയായി ഉയർന്നു. ട്രൈബറിന്റെ അടിസ്ഥാന വകഭേദമായ ആർ എക്സ് ഇയുടെ വിലയിലാണ് ഏറ്റവുമധികം വർധന നടപ്പായത്, 13,000 രൂപ. ഇടത്തരം വകഭേദങ്ങളായ ‘ആർ എക്സ് എൽ, ആർഎക്സ്ടി എന്നിവയ്ക്ക് 11,500 രൂപയും മുന്തിയ പതിപ്പായ ആർഎക്സ് സെഡിന് 12,500 രൂപയും വിലയേറി. 

വിലയിലെ മാറ്റത്തിനപ്പുറം കാറിലെ സൗകര്യങ്ങളിലും സംവിധാനങ്ങളിലുമൊന്നും റെനോ പരിഷ്കാരം വരുത്തിയിട്ടില്ല. എക്സൈസ് ഡ്യൂട്ടി ഇളവ് ലക്ഷ്യമിട്ടു നീളം നാലു മീറ്ററിൽ താഴെ പിടിച്ചു നിർത്തി ഏഴു പേർക്കു യാത്രാ സൗകര്യം വാഗ്ദാനം ചെയ്തായിരുന്നു കഴിഞ്ഞ വർഷം ട്രൈബർ അരങ്ങേറിയത്. ആവശ്യമെങ്കിൽ മൂന്നാം നിര സീറ്റുകൾ മടക്കി സംഭരണസ്ഥലം വർധിപ്പിക്കാമെന്ന രീതിയിലാണു കാറിന്റെ രൂപകൽപന. 

ADVERTISEMENT

അവതരണ വേളയിൽ ഒരു ലീറ്റർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിനും അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സുമായിട്ടായിരുന്നു ട്രൈബറിന്റെ വരവ്. ഈ വർഷം ആദ്യം ഓട്ടമേറ്റഡ് മാനുവൽ ഗീയർബോക്സ് സഹിതവും കാർ വിൽപ്പനയ്ക്കെത്തി. ഒപ്പം കാറിലെ എൻജിൻ മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരവും കൈവരിച്ചു. വൈകാതെ കരുത്തേറിയ, ഒരു ലീറ്റർ, ടർബോ പെട്രോൾ എൻജിനോടെയും ട്രൈബർ വിൽപ്പനയ്ക്കെത്തുമെന്നാണു പ്രതീക്ഷ.

‘ട്രൈബറി’ന്റെ വിവിധ വകഭേദങ്ങളുടെ പുതുക്കിയ ഡൽഹി ഷോറൂം വില(രൂപയിൽ)(വകഭേദം, പുതിയ വില, പഴയ വില, വ്യത്യാസം എന്ന ക്രമത്തിൽ):

ആർ എക്സ് ഇ: 5,12,000, 4,99,000, 13,000

ആർ എക്സ് എൽ: 5,89,500, 5,78,000, 11,500

ADVERTISEMENT

ആർ എക്സ് എൽ എ എം ടി: 6,29,500, 6,18,000, 11,500

ആർ എക്സ് ടി: 6,39,500, 6,28,000, 11,500

ആർ എക്സ് ടി എ എം ടി: 6,79,500, 6,68,000, 11,500

ആർ എക്സ് സെഡ്: 6,94,500, 6,82,000, 12,500

ADVERTISEMENT

ആർ എക്സ്  സെഡ് എ എം ടി:  7,34,500, 7,22,000, 12,500

നാലു മീറ്ററിൽ താഴെ നീഴത്തോടെ ഏഴു പേർക്കു യാത്രാസൗകര്യം വാഗ്ദാനം ചെയ്യുന്ന ഡാറ്റ്സൻ ‘ഗോ പ്ലസ്’ ആണു റെനോ ‘ട്രൈബറി’ന്റെ പ്രധാന എതിരാളി. അഞ്ചു സീറ്റുള്ളവയെങ്കിലും മാരുതി സുസുക്കി ‘സ്വിഫ്റ്റ്’, ഹ്യുണ്ടേയ് ‘ഗ്രാൻഡ് ഐ 10 നിയോസ്’, ഫോഡ് ‘ഫിഗൊ’ എന്നിവയും ‘ട്രൈബറി’നു വെല്ലുവിളിയാണ്. 

English Summary: Renault Triber Price Hike