അടുത്ത മാസത്തോടെ ഇന്ത്യയിലെ വാഹന വില വർധിപ്പിക്കുമെന്നു ജർമൻ ആഡംബര കാർ നിർമാതാക്കളായ ബി എം ഡബ്ല്യു. നവംബർ ഒന്നു മുതൽ ഇന്ത്യയിൽ വിൽക്കുന്ന ബി എം ഡബ്ല്യു, മിനി മോഡലുകളുടെ വിലയിൽ മൂന്നു ശതമാനം വരെ വർധന നടപ്പാക്കാനാണു കമ്പനി തയാറെടുക്കുന്നത്. മികച്ച ഉൽപന്നങ്ങൾക്കൊപ്പം ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടുത്ത മാസത്തോടെ ഇന്ത്യയിലെ വാഹന വില വർധിപ്പിക്കുമെന്നു ജർമൻ ആഡംബര കാർ നിർമാതാക്കളായ ബി എം ഡബ്ല്യു. നവംബർ ഒന്നു മുതൽ ഇന്ത്യയിൽ വിൽക്കുന്ന ബി എം ഡബ്ല്യു, മിനി മോഡലുകളുടെ വിലയിൽ മൂന്നു ശതമാനം വരെ വർധന നടപ്പാക്കാനാണു കമ്പനി തയാറെടുക്കുന്നത്. 

മികച്ച ഉൽപന്നങ്ങൾക്കൊപ്പം ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള ഉപഭോക്തൃ സേവനവും ഉറപ്പാക്കാനാണു ബിഎംഡബ്ല്യു ഗ്രൂപ് ഇന്ത്യ നിരന്തരം ശ്രമിക്കുന്നതെന്ന് പ്രസിഡന്റ് വിക്രം പവ്വ വിശദീകരിച്ചു. നിർമാണ ചെലവിൽ നേരിട്ട വർധനയും വിദേശന നാണയ വിനിമയ നിരക്കിൽ രൂപയ്ക്കു നേരിട്ട മൂല്യത്തകർച്ചയുമൊക്കെ മുൻനിർത്തി അടുത്ത ഒന്നു മുതൽ ബിഎംഡബ്ല്യു കാറുകളുടെ വില മൂന്നു ശതമാനം വരെ ഉയരുമെന്നും അദ്ദേഹം വിശദീകരിച്ചു. 

ADVERTISEMENT

എങ്കിലും ബിഎംഡബ്ല്യു ഫിനാൻഷ്യൽ സർവീസസിൽ നിന്നുള്ള സമഗ്രമായ വാഹന വായ്പാ പദ്ധതികളിലൂടെയും ഡീലർഷിപ്പുകളിലെ മികച്ച സേവനത്തിലൂടെയും വാഹനവില വർധന സൃഷ്ടിക്കുന്ന വെല്ലുവിളിയെ മറികടക്കാനാവുമെന്നാണു കമ്പനിയുടെ പ്രതീക്ഷ. 

അതിനിടെ കമ്പനിയുടെ നാലു വാതിലുള്ള കാർ ശ്രേണിയിലെ ഏറ്റവും ചെറിയ മോഡലായ ടു സീരീസ് ഗ്രാൻ കൂപ്പെ’ ഇന്ത്യയിൽ വിൽപനയ്ക്കെത്തിക്കാനും ബിഎംഡബ്ല്യു തയാറെടുക്കുന്നുണ്ട്. നിലവിലെ എൻട്രി ലവൽ സെഡാനായ ത്രീ സീരീസിനു താഴെ ഇടംപിടിക്കുന്ന ടു സീരീസിന്റെ അരങ്ങേറ്റം ഈ 15നാണു നിശ്ചയിച്ചിരിക്കുന്നത്. ഫണ്ട് വീൽ ഡ്രൈവ് ലേ ഔട്ടോടെ എത്തുന്ന ടു സീരീസിന്റെ പ്ലാറ്റ്ഫോമും മറ്റും എസ്‌യുവിയായ എക്സ് വണ്ണിൽ നിന്നു കടമെടുത്തതാണ്. 

ADVERTISEMENT

എൻട്രി ലവൽ ആഡംബര കാർ വിഭാഗത്തിൽ മെഴ്സീഡിസ് ബെൻസിന്റെ എ ക്ലാസ് സെഡാനെയും ഔഡി എ ത്രീയെയും നേരിടാനായി ചെന്നൈ ശാലയിൽ അസംബ്ൾ ചെയ്തെത്തുന്ന ബി എം ഡബ്ല്യു ടു സീരീസ് ഗ്രാൻ കൂപ്പെയുടെ വില 35 ലക്ഷം രൂപ മുതലാവുമെന്നാണു പ്രതീക്ഷ. മുന്തിയ വകഭേദങ്ങൾക്കു വില 38 ലക്ഷം രൂപയോളവും. 

പെട്രോൾ, ഡീസൽ എൻജിനുകളോടെ ടു സീരീസ് ഗ്രാൻ കൂപ്പെ വിപണിയിലുണ്ടാവും. 220 ഡി ഗ്രാൻ കൂപ്പെയ്ക്കു കരുത്തേകുക 190 ബി എച്ച് പിയോളം കരുത്തു സൃഷ്ടിക്കാൻ പ്രാപ്തിയുള്ള രണ്ടു ലീറ്റർ ഡീസൽ എൻജിനാവും. പിന്നീട് ഇന്ത്യയിൽ വിൽപനയ്ക്കെത്തുമെന്നു പ്രതീക്ഷിക്കുന്ന 220 ഐ ഗ്രാൻ കൂപ്പെയിലുണ്ടാവുക 192 ബി എച്ച് പി വരെ കരുത്തു സൃഷ്ടിക്കുന്ന രണ്ടു ലീറ്റർ ടർബോ പെട്രോൾ എൻജിനാവും. 

ADVERTISEMENT

English Summary: BMW To Increase Car Pirce From November 3