ബുക്കിങ് 15,000 കടന്നതോടെ പുത്തൻ എസ് യു വിയായ ഥാറിന്റെ ഉൽപ്പാദനം വർധിപ്പിക്കുമെന്നു മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം) പ്രഖ്യാപിച്ചു. ഗാന്ധിജയന്തി ദിനത്തിൽ അരങ്ങേറ്റം കുറിച്ച ഥാർ അടുത്ത മാസത്തോടെ ഉടമസ്ഥർക്കു ലഭിക്കുമെന്നാണു പ്രതീക്ഷ. ഥാർ ബുക്ക് ചെയ്യാനെത്തിയവരിൽ ഭൂരിഭാഗ(57 ശതമാനത്തോളം)ത്തിനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബുക്കിങ് 15,000 കടന്നതോടെ പുത്തൻ എസ് യു വിയായ ഥാറിന്റെ ഉൽപ്പാദനം വർധിപ്പിക്കുമെന്നു മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം) പ്രഖ്യാപിച്ചു. ഗാന്ധിജയന്തി ദിനത്തിൽ അരങ്ങേറ്റം കുറിച്ച ഥാർ അടുത്ത മാസത്തോടെ ഉടമസ്ഥർക്കു ലഭിക്കുമെന്നാണു പ്രതീക്ഷ. ഥാർ ബുക്ക് ചെയ്യാനെത്തിയവരിൽ ഭൂരിഭാഗ(57 ശതമാനത്തോളം)ത്തിനും ഇതവരുടെ ആദ്യ കാറാണെന്നും മഹീന്ദ്ര വെളിപ്പെടുത്തി.

നിരത്തിലെത്തി ആദ്യ അഞ്ചു ദിനം കൊണ്ടു തന്നെ ഒൻപതിനായിരത്തിലേറെ ബുക്കിങ് വാരിക്കൂട്ടാൻ രണ്ടാം തലമുറ ഥാർ ഫോർ ബൈ ഫോറിനു സാധിച്ചിരുന്നു.  പുതിയ ‘ഥാർ’ അവതിപ്പിച്ച പിന്നാലെ അറുപത്തി അയ്യായിരത്തിലേറെ അന്വേഷണങ്ങളും ലഭിച്ചെന്നാണു മഹീന്ദ്രയുടെ കണക്ക്. ഓൾ വീൽ ഡ്രൈവ് ലേ ഔട്ടോടെ പെട്രോൾ, ഡീസൽ എൻജിനുകൾ സഹിതം പുതിയ ഥാർ വിൽപനയ്ക്കുണ്ട്. എ എക്സ്, എൽ എക്സ് വകഭേദങ്ങളിൽ ലഭിക്കുന്ന ഥാറിന്റെ ഷോറൂം വില 9.80 ലക്ഷം രൂപ മുതൽ 13.75 ലക്ഷം രൂപ വരെയാണ്.

ADVERTISEMENT

പുത്തൻ ‘ഥാറി’നു വിപണിയിൽ തകർപ്പൻ സ്വീകരണമാണു ലഭിച്ചതെന്നു മഹീന്ദ്ര ആൻഡ് മഹീന്ദ്ര ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ(ഓട്ടമോട്ടീവ് ഡിവിഷൻ) വീജേ നക്ര അഭിപ്രായപ്പെട്ടു. അവതരണം കഴിഞ്ഞുള്ള ആദ്യ 18 ദിവസത്തിനിടെ പതിനയ്യായിരത്തിലേറെ ബുക്കിങ്ങുകളാണു പുത്തൻ ‘ഥാറി’നെ തേടിയെത്തിയത്. ഈ തകർപ്പൻ പ്രതികരണം മുൻനിർത്തി ‘ഥാറി’ന്റെ ഉൽപ്പാദനം വർധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അവതരണത്തിനു മുമ്പ് തന്നെ വിപണിയുടെ ശ്രദ്ധ ആകർഷിക്കാൻ ‘ഥാറി’നു സാധിച്ചിരുന്നു. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി പണം കണ്ടെത്താൻ ലേലത്തിനു വച്ച ആദ്യ ‘ഥാർ’ നേടിയത് 1.11 കോടി രൂപയായിരുന്നു. ‘ഥാറി’ന്റെ വിലയും ഒപ്പം മഹീന്ദ്രയുടെ സംഭാവനയും ചേർത്തുന്നള്ള തുക സ്വദേശ് ഫൗണ്ടേഷനാണു കൈമാറിയത്.

വില കുറവ് ഥാർ എ എക്സിനാണെങ്കിലും വിപണിക്കു പ്രിയം മുന്തിയ വകഭേദമായ എൽഎക്സിനോടാണെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്. കൺവെർട്ടിബിൾ സോഫ്റ്റ് റൂഫ് ടോപ്പും ഓട്ടമാറ്റിക് ഗീയർബോക്സുമൊക്കെയുള്ള പതിപ്പുകൾക്കാണ് ആവശ്യക്കാരേറെ ലാഡർ ഫ്രെയിം ഷാസിയോടെ എത്തുന്ന 2020 ഥാറിനു കരുത്തേകാൻ രണ്ട് എൻജിനുകളാണു രംഗത്ത്. 152 ബി എച്ച് പി വരെ കരുത്ത് സൃഷ്ടിക്കുന്ന, രണ്ടു ലീറ്റർ ‘എം സ്റ്റാലിയൻ’ പെട്രോൾ എൻജിനു കൂട്ട് ആറു സ്പീഡ് മാനുവൽ, ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയർ ബോക്സുകളാണ്. 132 ബി എച്ച് പി വരെ കരുത്ത് സൃഷ്ടിക്കാനാവുന്ന 2.2 ലീറ്റർ എം ഹോക്ക് ഡീസൽ എൻജിനൊപ്പവും ആറു സ്പീഡ് മാനുവൽ, ആറു സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടമാറ്റിക് ഗീയർബോക്സുകൾ ലഭ്യമാണ്. ഫോർ വീൽ ഡ്രൈവും മാനുവൽ ഷിഫ്റ്റ് ട്രാൻസ്ഫർ കേസും എല്ലാ വകഭേദത്തിലുമുണ്ട്. 

ADVERTISEMENT

ആപ്പിൾ കാർ പ്ലേയോ ആൻഡ്രോയ്ഡ് ഓട്ടോയോ സഹിതം ഏഴ് ഇഞ്ച് ടച് സ്ക്രീൻ, റൂഫ് മൗണ്ടഡ് സ്പീക്കർ, ഇൻസ്ട്രമെന്റ് ക്ലസ്റ്ററിനായി കളർ മൾട്ടി ഇൻഫോ സംവിധാനം, സ്റ്റീയറിങ്ങിൽ ഘടിപ്പിച്ച കൺട്രോൾ, ക്രൂസ് കൺട്രോൾ തുടങ്ങിയവയൊക്ക പുത്തൻ ‘ഥാറി’ലുണ്ട്. മികച്ച സുരക്ഷയ്ക്കായി ഇരട്ട എയർബാഗ്, ഇ ബി ഡി സഹിതം എ ബി എസ്, ഐസോഫിക്സ്  ചൈൽഡ് സീറ്റ് മൗണ്ട്, ഹിൽ സ്റ്റാർട് — ഡിസന്റ് അസിസ്റ്റ്, റോൾ ഓവർ മിറ്റിഗേഷൻ സഹിതം ഇ എസ് പി തുടങ്ങിയവയും ‘ഥാറി’ലുണ്ട്. 

English Summary: Mahindra Thar Cross 15000 Bookings