ജാപ്പനീസ് നിർമാതാക്കളായ സുസുക്കി മോട്ടോർ കോർപറേഷന്റ ഉപസ്ഥാപനമായ സുസുക്കി മോട്ടോർ ഗുജറാത്തിന്റെ കാർ ഉൽപ്പാദനം 10 ലക്ഷം യൂണിറ്റ് തികഞ്ഞു. അഹമ്മദബാദിനടുത്ത് ഹൻസാൽപൂരിലുള്ള ശായിൽ നിന്നു കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ബലേനൊ ഹാച്ച്ബാക്കാണ് എസ്‌എംജിയുടെ ഉൽപ്പാദനം 10 ലക്ഷത്തിലെത്തിച്ചത്. ഇതോടെ സുസുക്കി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജാപ്പനീസ് നിർമാതാക്കളായ സുസുക്കി മോട്ടോർ കോർപറേഷന്റ ഉപസ്ഥാപനമായ സുസുക്കി മോട്ടോർ ഗുജറാത്തിന്റെ കാർ ഉൽപ്പാദനം 10 ലക്ഷം യൂണിറ്റ് തികഞ്ഞു. അഹമ്മദബാദിനടുത്ത് ഹൻസാൽപൂരിലുള്ള ശായിൽ നിന്നു കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ബലേനൊ ഹാച്ച്ബാക്കാണ് എസ്‌എംജിയുടെ ഉൽപ്പാദനം 10 ലക്ഷത്തിലെത്തിച്ചത്. 

ഇതോടെ സുസുക്കി ഉൽപ്പാദനശാലകളിൽ ഏറ്റവും വേഗം 10 ലക്ഷം യൂണിറ്റ് എന്ന നേട്ടവും എസ്‌എംജിക്കു സ്വന്തമായി. 2017 ഫെബ്രുവരിയിൽ പ്രവർത്തനം ആരംഭിച്ച ശാല, മൂന്നു വർഷവും ഒൻപതു മാസവും കൊണ്ടാണു മൊത്തം ഉൽപ്പാദനം 10 ലക്ഷം യൂണിറ്റിലെത്തിച്ചത്.തുടക്കത്തിൽ ഹാച്ച്ബാക്കായ ബലേനൊയാണ് എസ്‌എംജി നിർമിച്ചിരുന്നത്. 

ADVERTISEMENT

തുടർന്ന് 2018 ജനുവരി മുതൽ സ്വിഫ്റ്റും ഹൻസാൽപൂർ ശാലയിൽ നിർമിച്ചു തുടങ്ങി. അക്കൊല്ലം മാർച്ച് മുതൽ ഗുജറാത്ത് ശാലയിൽ ഉൽപ്പാദിപ്പിക്കുന്ന കാറുകളുടെ കയറ്റുമതിക്കും സുസുക്കി തുടക്കമിട്ടു. 2019 ജനുവരിയോടെ ഗുജറാത്ത് ശാലയിലെ രണ്ടാം അസംബ്ലി ലൈൻ പ്രവർത്തനക്ഷമമായി. ഒപ്പം ആഭ്യന്തര, വിദേശ വിപണികൾ ലക്ഷ്യമിട്ട് പവർട്രെയ്ൻ ശാലയും ഉൽപ്പാദനം തുടങ്ങി. നിലവിൽ ടൊയോട്ടയ്ക്ക് ഇന്ത്യയിലും വിദേശത്തും വിൽക്കാനായി ബലേനൊയുടെ  ബാഡ്ജ് എൻജിനീയറിങ് രൂപാന്തരമായ ഗ്ലാൻസ ഹാച്ച്ബാക്കും സുസുക്കി ഈ ശാലയിൽ നിർമിച്ചു നൽകുന്നുണ്ട്. 

കഴിഞ്ഞ സാമ്പത്തിക വർഷം 14.4 ലക്ഷം യൂണിറ്റ് വിൽപനയാണു മാരുതി സുസുക്കി കൈവരിച്ചത്; മൊത്തം ഉൽപ്പാദനമാവട്ടെ 15.80 ലക്ഷം യൂണിറ്റുമായിരുന്നു. ഇതിൽ 4.10 ലക്ഷത്തോളം കാറുകളാണ് എസ്‌എംജി നിർമിച്ചു നൽകിയത്. മാരുതി സുസുക്കിയുടെ മൊത്തം ഉൽപ്പാദനത്തിന്റെ 25 ശതമാനത്തോളം വരുമിത്. 

ADVERTISEMENT

English Summary: Suzuki Gujarat Plant hits 1 million Production Milestone