ഇന്ത്യയിൽ നിർമാണശാല സ്ഥാപിക്കാൻ തയാറെടുക്കുന്ന യുഎസ് വൈദ്യുത വാഹന നിർമാതാക്കളായ ടെസ്‌ലയെ ക്ഷണിച്ചു മഹാരാഷ്ട്രയും. ടെസ്‌ലയുമായുള്ള ചർച്ചകൾ തുടങ്ങിയ വിവരം മഹാരാഷ്ട്ര വിനോദ സഞ്ചാര മന്ത്രി ആദിത്യ താക്കയൊണു ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. ഇന്ത്യൻ വിപണിയിലേക്കു പ്രവർത്തനം വ്യാപിപ്പിക്കാൻ ടെസ്‌ല ചീഫ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിൽ നിർമാണശാല സ്ഥാപിക്കാൻ തയാറെടുക്കുന്ന യുഎസ് വൈദ്യുത വാഹന നിർമാതാക്കളായ ടെസ്‌ലയെ ക്ഷണിച്ചു മഹാരാഷ്ട്രയും. ടെസ്‌ലയുമായുള്ള ചർച്ചകൾ തുടങ്ങിയ വിവരം മഹാരാഷ്ട്ര വിനോദ സഞ്ചാര മന്ത്രി ആദിത്യ താക്കയൊണു ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. ഇന്ത്യൻ വിപണിയിലേക്കു പ്രവർത്തനം വ്യാപിപ്പിക്കാൻ ടെസ്‌ല ചീഫ് എക്സിക്യൂട്ടീവായ എലോൺ മസ്ക് ഏറെ നാളായി ആഗ്രഹിക്കുന്നുണ്ട്. അടുത്ത വർഷം എന്തായാലും ടെസ്‌ല ഇന്ത്യൻ വിപണിയിലെത്തുമെന്ന് അടുത്തയിടെയും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. അതിനു മുന്നോടിയായി വരുന്ന ജനുവരിയിൽ തന്നെ കമ്പനി വെബ്സൈറ്റ് ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. 

മഹാരാഷ്ട്ര ആസ്ഥാനമായി ഇന്ത്യയിലെ പ്രവർത്തനം ആരംഭിക്കുന്നതു സംബന്ധിച്ചു വ്യവസായ മന്ത്രി സുഭാഷ് ദേശായിക്കൊപ്പമാണു ടെസ്‌ല അധികൃതരുമായി ചർച്ച നടത്തിയതെന്നും താക്കറെ അറിയിച്ചിട്ടുണ്ട്. പൂർണ തോതിലുള്ള കാർ നിർമാണശാലയ്ക്കും ബാറ്ററി നിർമാണത്തിനുള്ള ഗിഗാഫാക്ടറിക്കും പകരം ഗവേഷണ, വികസന പ്രവർത്തനങ്ങൾക്കുള്ള സൗകര്യമാണു ടെസ്‌ല ഇന്ത്യയിൽ തേടുന്നതെന്നാണു സൂചന.  ഇതുസംബന്ധിച്ചു കഴിഞ്ഞ മാസം കർണാടക സർക്കാരുമായും ടെസ്‌ല അധികൃതർ ചർച്ച നടത്തിയിരുന്നു. 

ADVERTISEMENT

പരിമിതമായ വിപണന സാധ്യത പരിഗണിക്കുമ്പോൾ ഇന്ത്യയിൽ  വിൽക്കാനുള്ള കാറുകൾ ടെസ്‌ല ഇറക്കുമതി ചെയ്യാനേ വഴിയുള്ളൂ. മലിനീകരണ വിമുക്തമായ വൈദ്യുത വാഹനങ്ങൾക്കു ലഭ്യമാവുന്ന വിവിധ നികുതി ഇളവുകളും ആനുകൂല്യങ്ങളും പരിഗണിക്കുമ്പോൾ പെട്രോൾ/ഡീസൽ എൻജിനുള്ള ആഡംബര കാറുകളോടു കിട പിടിക്കുന്ന വിലകളിൽ ടെസ്‌ലയ്ക്കു വിവിധ മോഡലുകൾ ഇന്ത്യയിൽ വിൽപനയ്ക്കെത്തിക്കാനാവും. ആദ്യ ഘട്ടത്തിൽ മോഡൽ ത്രീ സെഡാനും മോഡൽ വൈ ക്രോസോവറുമാവും ടെസ്‌ല ഇന്ത്യയിൽ അവതരിപ്പിക്കുക.

English Summary: Tesla India Entry Maharashtra State Goverment Wooing EV Giant