നവരാത്രി-ദസറ ആഘോഷങ്ങൾക്കിടെ ടാറ്റ മോട്ടോഴ്സിന്റെ കാർ ഉൽപ്പാദനം 40 ലക്ഷം യൂണിറ്റ് പിന്നിട്ടു. മൂന്നു പതിറ്റാണ്ട് നീണ്ട പ്രവർത്തനത്തിനിടെയാണു കമ്പനി ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. വാണിജ്യവാഹന നിർമാതാക്കളെന്ന നിലയിൽ പേരെടുത്ത ടാറ്റ മോട്ടോഴ്സ് 1991ലാണു യാത്രാവാഹന ഉൽപ്പാദനത്തിലേക്കു തിരിയുന്നത്. പിക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നവരാത്രി-ദസറ ആഘോഷങ്ങൾക്കിടെ ടാറ്റ മോട്ടോഴ്സിന്റെ കാർ ഉൽപ്പാദനം 40 ലക്ഷം യൂണിറ്റ് പിന്നിട്ടു. മൂന്നു പതിറ്റാണ്ട് നീണ്ട പ്രവർത്തനത്തിനിടെയാണു കമ്പനി ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. വാണിജ്യവാഹന നിർമാതാക്കളെന്ന നിലയിൽ പേരെടുത്ത ടാറ്റ മോട്ടോഴ്സ് 1991ലാണു യാത്രാവാഹന ഉൽപ്പാദനത്തിലേക്കു തിരിയുന്നത്. 

പിക് അപ് വിഭാഗത്തിൽപെട്ട ടാറ്റ മൊബൈൽ 206 അടിസ്ഥാനമാക്കി വികസിപ്പിച്ച ടാറ്റ സിയറയായിരുന്നു ആദ്യ മോഡൽ. രാജ്യത്തെ ആദ്യ സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായി വിലയിരുത്തപ്പെടുന്ന സിയറയുടെ വിജയമാണ് ഇന്ത്യയിലെ ആദ്യ വിവിധോദ്ദേശ്യവാഹന(എം പി വി)മായ സുമൊ അവതരിപ്പിക്കാൻ ടാറ്റ മോട്ടോഴ്സിനു പ്രചോദനമായത്. പിന്നീട് പൂർണമായും തദ്ദേശീയമായി വികസിപ്പിച്ച ചെറുഹാച്ച്ബാക്കായ ഇൻഡിക്കയും ടാറ്റ പുറത്തിറക്കി. രാജ്യത്തെ ആദ്യ ലൈഫ്സ്റ്റൈൽ എസ്‌യുവിയായി പരിഗണിക്കപ്പെടുന്ന സഫാരിയായിരുന്ന മോഡൽ ശ്രേണിയിലെ അടുത്ത അവതരണം. ഇടയ്ക്കു വൻതോതിലുള്ള വിൽപ്പന ലക്ഷ്യമിട്ടു ടാറ്റ മോട്ടോഴ്സ് ചെറുകാറായ നാനോയും അവതരിപ്പിച്ചെങ്കിലും പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനായില്ല.

ADVERTISEMENT

നിലവിൽ ഹാച്ച്ബാക്കായ ടിയാഗൊ, എൻട്രി ലവൽ സെഡാനായ ടിഗൊർ, പ്രീമിയം ഹാച്ച്ബാക്കായ ആൾട്രോസ്,  കോംപാക്ട് എസ് യു വിയായ നെക്സൻ, പ്രീമിയം എസ് യു വിയായ ഹാരിയർ എന്നിവ ഉൾപ്പെടുന്നതാണു ടാറ്റ മോട്ടോഴ്സിന്റെ യാത്രാവാഹന ശ്രേണി. ഒപ്പം ആഭ്യന്തരമായി വികസിപ്പിച്ച ആദ്യ വൈദ്യുത എസ് യു വിയായ നെക്സൻ ഇവിയും ടാറ്റ മോട്ടോഴ്സ് വിൽപനയ്ക്കെത്തിക്കുന്നുണ്ട്. നെക്സനു താഴെ ഇടംപിടിക്കുമെന്നു കരുതുന്ന, മൈക്രോ ക്രോസോവറായ ഹോൺബിൽ ആവട്ടെ വികസനഘട്ടത്തിലുമാണ്. കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ ആശയമെന്ന നിലയിൽ പ്രദർശിപ്പിച്ച ‘എച്ച് ബി എക്സ്’ ആധാരമാക്കിയാണു ഹോൺബില്ലിന്റെ വരവ്. പിന്നാലെ ആൾട്രോസിന്റെ വൈദ്യുത പതിപ്പും ഹാരിയറിന്റെ ഏഴു സീറ്റുള്ള വകഭേദമായ ഗ്രാവിറ്റാസും പുറത്തിറങ്ങുമെന്നാണു പ്രതീക്ഷ. 

ടാറ്റ മോട്ടോഴ്സിന്റെ കാർ ഉൽപ്പാദനം 2006ലാണു 10 ലക്ഷം തികഞ്ഞത്. 30 ലക്ഷം യൂണിറ്റെന്ന നേട്ടം കൈവരിച്ചതാവട്ടെ 2015ലും. തുടർന്നുള്ള അഞ്ചു വർഷത്തിനിടെയാണു കമ്പനി അടുത്ത 10 ലക്ഷം കാറുകൾ ഉൽപ്പാദിപ്പിച്ചത്.  മൊത്തം ഉൽപ്പാദനം 40 ലക്ഷം തികഞ്ഞതിന്റെ ആഹ്ലാദം പങ്കുവയ്ക്കാൻ വീ ലവ് യു ഫോർ മില്യൻ എന്ന പേരിൽ പ്രത്യേക പ്രചാരണ പരിപാടിയും ടാറ്റ മോട്ടോഴ്സ് ഒരുക്കുന്നുണ്ട്. 

ADVERTISEMENT

English Summary: Tata Motors Achieves The Milestone 4 Million Passenger Vehicles