ഉപഭോക്താക്കൾക്കുള്ള സേവനം മെച്ചപ്പെടുത്തുന്നതിനും ലോകനിലവാരത്തിലുള്ള ഉൽപന്നങ്ങൾ നൽകുന്നതിനുമായി ടാറ്റാ മോട്ടോഴ്സിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 23 മുതൽ 31 വരെ ഗ്രാഹക് സംവാദ് സംഘടിപ്പിക്കുന്നു. നവംബർ 1 മുതൽ 30 വരെ ഗ്രാഹക് സേവ മഹോത്സവ് എന്ന പേരിൽ ദേശീയതലത്തിൽ സർവീസ് ലഭ്യമാക്കുകയും ഒക്ടോബർ 23ന് ദേശീയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉപഭോക്താക്കൾക്കുള്ള സേവനം മെച്ചപ്പെടുത്തുന്നതിനും ലോകനിലവാരത്തിലുള്ള ഉൽപന്നങ്ങൾ നൽകുന്നതിനുമായി ടാറ്റാ മോട്ടോഴ്സിന്റെ  ആഭിമുഖ്യത്തിൽ ഒക്ടോബർ 23 മുതൽ 31 വരെ ഗ്രാഹക് സംവാദ് സംഘടിപ്പിക്കുന്നു.  നവംബർ 1 മുതൽ 30 വരെ ഗ്രാഹക് സേവ മഹോത്സവ് എന്ന പേരിൽ ദേശീയതലത്തിൽ സർവീസ് ലഭ്യമാക്കുകയും ഒക്ടോബർ 23ന് ദേശീയ കസ്റ്റമർകെയർ ദിനാചരണം സംഘടിപ്പിക്കുകയും ചെയ്യും. ഇതിനൊടനുബന്ധിച്ച് ഉപഭോക്താക്കളുടെ പ്രതികരണങ്ങൾ അറിയൽ, രാജ്യത്തെമ്പാടും ടാറ്റാ മോട്ടോഴ്സ്  വാണിജ്യ വാഹനങ്ങളുടെ പരിശോധന എന്നിവയും നടത്തും.  

ഈ മഹാമാരിയുടെ കാലത്ത് ഉപയോക്താക്കൾക്ക് തടസ രഹിതമായ സേവനം ലഭ്യമാക്കുന്നതിലാണ് ടാറ്റ മോട്ടോഴ്സ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. പരമാവധി ഉപഭോക്താക്കൾക്കും, ഫ്‌ളീറ്റ് ഓപ്പറേറ്റർമാർക്കും ഏറ്റവും മികച്ച സേവനം ലഭ്യമാക്കുന്നതിനായാണ് ശ്രമിക്കുന്നത് എന്നാണ് ടാറ്റ പറയുന്നത്. 

ADVERTISEMENT

ഒക്ടോബർ 23 മുതൽ 31 വരെ നീണ്ടുനിൽക്കുന്ന പരിപാടിയിൽ ഉപഭോക്താക്കൾക്കായി ഈ വർഷം ടാറ്റ തുടങ്ങമിട്ട പദ്ധതികളെക്കുറിച്ച് വിശദമാക്കും. ടാറ്റയുടെ വാർഷിക അറ്റകുറ്റപ്പണി പാക്കേജുകൾ, ടിഎടി ഗ്യാരണ്ടി, ബിഎസ് 6 ശ്രേണിയിൽപെട്ട വാഹനങ്ങൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ എല്ലാം ഇതിൽ ഉൾപ്പെടുന്നു. അതോടൊപ്പം തന്നെ ഉപയോക്താക്കളുടെ പ്രതികരണങ്ങൾ മനസ്സിലാക്കുന്നതിനും കമ്പനിയെക്കുറിച്ചുള്ള അവരുടെ പ്രതീക്ഷകൾ അറിയുന്നതിനും ഈ പരിപാടി ടാറ്റ മോട്ടോഴ്സ് ഉപയോഗപ്പെടുത്തും. 

കൂടാതെ ഒക്ടോബർ 23ന് ദേശീയ കസ്റ്റമർകെയർ ദിനമായി ടാറ്റാ മോട്ടോഴ്സ് ആചരിക്കുന്നു. 1954 ഇൽ ഇതേ ദിവസമാണ് ജംഷഡ്പൂരിൽ ആദ്യത്തെ ടാറ്റ മോട്ടോർസ് ട്രക്ക് പുറത്തിറക്കുന്നത്. ഗ്രാഹക് സേവ മഹോത്സവ് പരിപാടി പ്രകാരം നവംബർ ഒന്നു മുതൽ 30 വരെ 1500 ലധികം വരുന്ന ഡീലർമാരും ടാറ്റാ അംഗീകൃത സർവീസ് കേന്ദ്രങ്ങളും വഴി രാജ്യത്തെമ്പാടും വാഹനങ്ങൾ പരിശോധിക്കും.  ഇതനുസരിച്ച് ടാറ്റാ മോട്ടോഴ്സ് ഉപഭോക്താക്കൾക്ക്  അവരുടെ വാഹനങ്ങൾ സമഗ്രമായി പരിശോധിച്ചു നൽകും. 2019ഇൽ ഗ്രാഹക് സേവാ മഹോത്സവിന് വളരെ വിപുലമായ  പ്രതികരണമാണ് ലഭിച്ചത്. 1,60,000 ഏറെ ഉപഭോക്താക്കളാണ് ക്യാമ്പുകൾ സന്ദർശിച്ചത്.

ADVERTISEMENT

English Summary: Tata Motors to Kick off Service Camp