പ്രീമിയം ഹാച്ച്ബാക്ക് വിപണിയിലെ സൂപ്പർഹിറ്റ് കാറായി മുന്നേറുയാണ് ഐ20. വെറും 40 ദിവസത്തിൽ 30000 ബുക്കിങ്ങാണ് വാഹനത്തിന് ലഭിച്ചത്. ഇതില്‍ 10000 എണ്ണം ഉപഭോക്താക്കള്‍ക്ക് നൽകിയെന്നും ഹ്യുണ്ടേയ് അറിയിച്ചു. നവംബർ 6 നായിരുന്നു പുതിയ ഐ20 യുടെ വില ഹ്യുണ്ടേയ് പ്രഖ്യാപിച്ചത്. ബുക്ക് ചെയ്തതിൽ 85 ശതമാനവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രീമിയം ഹാച്ച്ബാക്ക് വിപണിയിലെ സൂപ്പർഹിറ്റ് കാറായി മുന്നേറുയാണ് ഐ20. വെറും 40 ദിവസത്തിൽ 30000 ബുക്കിങ്ങാണ് വാഹനത്തിന് ലഭിച്ചത്. ഇതില്‍ 10000 എണ്ണം ഉപഭോക്താക്കള്‍ക്ക് നൽകിയെന്നും ഹ്യുണ്ടേയ് അറിയിച്ചു. നവംബർ 6 നായിരുന്നു പുതിയ ഐ20 യുടെ വില ഹ്യുണ്ടേയ് പ്രഖ്യാപിച്ചത്. ബുക്ക് ചെയ്തതിൽ 85 ശതമാനവും സ്പോർട്സ് മുതൽ മുകളിലോട്ടുള്ള ഉയർന്ന വകഭേദങ്ങളാണെന്ന് ഹ്യുണ്ടേയ് അറിയിച്ചു.

പെട്രോൾ, ഡീസൽ എൻജിനുകളിൽ മാനുവൽ, ഐവിടി, ഡിസിടി, ഐഎംടി ഗിയർബോക്സുകളിൽ എത്തുന്ന വാഹനത്തിന് 6.79 ലക്ഷം മുതൽ 11.17 ലക്ഷം രൂപ വരെയാണ് വില. മാഗ്‌ന, സ്പോർട്സ്, ആസ്ത, ആസ്ത ഓപ്ഷൻ എന്നീ വകഭേദങ്ങളിലായി മൂന്നു എൻജിൻ ഓപ്ഷനോടു കൂടിയാണ് പുതിയ ഐ20 വിപണിയിലെത്തുക. സെഗ്‌മെന്റിൽ ആദ്യമായി ഐഎംടി(ഇന്റലിജെന്റ് മാനുവൽ ട്രാൻസ്മിഷൻ)യും പുതിയ ഐ20യിലൂടെ എത്തും.

ADVERTISEMENT

1.2 ലീറ്റർ പെട്രോൾ, 1 ലീറ്റർ പെട്രോൾ, 1.5 ലീറ്റർ പെട്രോൾ എന്നീ എൻജിനുകളാണ് പുതിയ ഐ20യിൽ. 1.2 ലീറ്റർ പെട്രോൾ എൻജിന് 5 സ്പീഡ് മാനുവൽ, ഐവിടി ഓട്ടമാറ്റിക് ഗിയർബോക്സും 1 ലീറ്റർ എൻജിനിൽ ഏഴു സ്പീഡ് ഡിസിടി ഗിയർബോക്സും ഐഎംടി ഗിയർബോക്സുമുണ്ട്. 1.5 ലീറ്റർ ഡീസൽ എൻജിനിൽ 6 സ്പീഡ് മാനുവൽ ഗിയർബോക്സാണ് ഇടം പിടിക്കുക. സെൻസ്യുയസ് സ്പോർട്ടിനെസ് എന്ന ഡിസൈൻ ഭാഷ്യത്തിൽ ഹ്യുണ്ടേയ് പുറത്തിറക്കുന്ന ആദ്യ ഹാച്ച്ബാക്കാകും ഈ ഐ 20. പ്രൊപ്പോഷൻ, ആർക്കിടെക്ച്ചർ, സ്റ്റൈലിങ്, ടെക്നോളജി എന്നീ ഘടകങ്ങളിൽ ഊന്നിയാണ് പുതിയ ഐ20 ഡിസൈൻ ചെയ്തിരിക്കുന്നത്. പുതുതലമുറ ഉപഭോക്താക്കൾക്കുള്ള ടെക്നോളജിയും പുതിയ ഐ 20യിലുണ്ട്.

Hyundai i 20

ഡയമണ്ട് പാറ്റേൺ മെഷ് ഡിസൈനുള്ള ഹെക്സഗണൽ ഗ്രിൽ, മസ്കുലർ ബോഡി ലൈനുകൾ, മനോഹരമായ ഡേടൈം റണ്ണിങ് ലാംപുകൾ. ഡയമണ്ട് കട്ട് അലോയ് വീലുകൾ, ഇസഡ് രൂപത്തിൽ ഇൻസേർട്ടുകളുള്ള എൽഇഡി ടെയിൽ ലാംപുകൾ എന്നിവ പുതിയ ഐ20യിലുണ്ട്. സെഗ്‌മെന്റിലെ തന്നെ ഏറ്റവും വലിയ 10.25 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് ഉപയോഗിക്കുന്നത്. പ്രീമിയം ഹാച്ച്ബാക്ക് സെഗ്‌മെന്റിൽ ടാറ്റ ആൽട്രോസ്, മാരുതി സുസുക്കി ബലേനോ, ടൊയോട്ട ഗ്ലാൻസ, ഹോണ്ട ജാസ് തുടങ്ങി വാഹനങ്ങളുമായിട്ടാണ് ഐ20 മത്സരിക്കുക.

ADVERTISEMENT

English Summary: Hyundai i20 scores 40000 bookings in 40 days, 10000 Delivered