പ്രീമിയം ഹാച്ച്ബാക്കായ ആൾട്രോസിന്റെ ടർബോ പെട്രോൾ ബുധനാഴ്ച നിരത്തിലെത്തുന്നു. ഏറെ നാളായി പരീക്ഷണ ഓട്ടത്തിലുള്ള ആൾട്രോസ് ടർബോ പെട്രോൾ വിൽപനയ്ക്കെത്തുന്നത് ആൾട്രോസ് ഐ ടർബോ എന്ന പേരിലാണ്. കാറിനു കരുത്തേകുന്നത്, ‘നെക്സനി’ൽ നിന്നു കടമെടുത്ത 1.2 ലീറ്റർ, ടർബോ ചാർജ്ഡ്, ഇൻലൈൻ മൂന്നു സിലിണ്ടർ, പെട്രോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രീമിയം ഹാച്ച്ബാക്കായ ആൾട്രോസിന്റെ ടർബോ പെട്രോൾ ബുധനാഴ്ച നിരത്തിലെത്തുന്നു. ഏറെ നാളായി പരീക്ഷണ ഓട്ടത്തിലുള്ള ആൾട്രോസ് ടർബോ പെട്രോൾ വിൽപനയ്ക്കെത്തുന്നത് ആൾട്രോസ് ഐ ടർബോ എന്ന പേരിലാണ്. കാറിനു കരുത്തേകുന്നത്, ‘നെക്സനി’ൽ നിന്നു കടമെടുത്ത 1.2 ലീറ്റർ, ടർബോ ചാർജ്ഡ്, ഇൻലൈൻ മൂന്നു സിലിണ്ടർ, പെട്രോൾ എൻജിനാണ്. 110 പി എസ് വരെ കരുത്തും 150 എൻ എമ്മോളം ടോർക്കും സൃഷ്ടിക്കാൻ പ്രാപ്തിയുള്ള ഈ എൻജിനു കൂട്ടായി അഞ്ചു സ്പീഡ് മാനുവൽ, ഏഴു സ്പീഡ് ഇരട്ട ക്ലച് ട്രാൻസ്മിഷൻ(ഡി സി ടി) ഗീയർബോക്സുകളും ലഭ്യമാവും. സിറ്റി, സ്പോർട് ഡ്രൈവിങ് മോഡുകളോടെയാവും ‘ആൾട്രോസ് ഐ ടർബോ’യുടെ വരവ്.

വിപണിയുടെ പ്രതികരണം പരിഗണിച്ച് ‘ആൾട്രോസി’ന്റെ വിവിധ വകഭേദങ്ങളിൽ ലഭ്യമാവുന്ന സൗകര്യങ്ങളും സംവിധാനങ്ങളും പുനഃക്രമീകരിക്കാനും ടാറ്റ മോട്ടോഴ്സ് ‘ഐ ടർബോ’ അവതരണ വേള പ്രയോജനപ്പെടുത്തുമെന്നാണു സൂചന. കൂടാതെ മരീന ബ്ലൂ എന്ന പുതുവർണത്തിലും ‘ആൾട്രോസ് ഐ ടർബോ’ ലഭ്യമാവും. ഇതിനപ്പുറം പുറംമോടിയിൽ സാധാരണ ‘ആൾട്രോസി’ൽ നിന്നു വിപ്ലവകരമായ മാറ്റമൊന്നും ‘ആൾട്രോസ് ടർബോ’യിൽ പ്രതീക്ഷിക്കാനില്ല. പിൻ ടെയിൽഗേറ്റിനു താഴെ പിടിപ്പിച്ച ‘ടർബോ’ ബാഡ്ജിങ്ങാവും പ്രധാന വ്യത്യാസം; മുൻ ഗ്രില്ലിലും സമാന ബാഡ്ജിങ്ങിനു സാധ്യതയുണ്ട്. 

ADVERTISEMENT

കഴിഞ്ഞ വർഷം ആദ്യമാണ് ‘ആൾട്രോസ്’ ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്ക്കെത്തിയത്; പെട്രോൾ, ഡീസൽ എൻജിനുകളോടെ എത്തിയ കാറിൽ അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സ് മാത്രമായിരുന്നു ട്രാൻസ്മിഷൻ സാധ്യത. ‘ഹ്യുണ്ടേയ് ‘ഐ 20 ടർബോ’യെയും ഫോക്സ്വാഗൻ ‘പോളൊ’യെയുമാവും ‘ആൾട്രോസ് ഐ ടർബോ’ അവതരണത്തിലൂടെ ടാറ്റ മോട്ടോഴ്സ് ഉന്നമിടുന്നത്. 

English Summary: Tata Altroz Turbo Petrol