ബ്രിട്ടീഷ് ആഡംബര കാർ നിർമാതാക്കളായ ആസ്റ്റൻ മാർട്ടിന്റെ ശ്രേണിയിലെ ആദ്യ സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘ഡി ബി എക്സ്’ ഇന്ത്യയിലും വിൽപ്പനയ്ക്കെത്തി. ഷോറൂമിൽ 3.82 കോടി രൂപ വില മതിക്കുന്ന ‘ഡി ബി എക്സി’ന്റെ 11 യൂണിറ്റാണ് ഇന്ത്യയിൽ വിൽക്കാനായി ആസ്റ്റൻ മാർട്ടിൻ അനുവദിച്ചിരിക്കുന്നത്. ബെന്റ്ലി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്രിട്ടീഷ് ആഡംബര കാർ നിർമാതാക്കളായ ആസ്റ്റൻ മാർട്ടിന്റെ ശ്രേണിയിലെ ആദ്യ സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘ഡി ബി എക്സ്’ ഇന്ത്യയിലും വിൽപ്പനയ്ക്കെത്തി. ഷോറൂമിൽ 3.82 കോടി രൂപ വില മതിക്കുന്ന ‘ഡി ബി എക്സി’ന്റെ 11 യൂണിറ്റാണ് ഇന്ത്യയിൽ വിൽക്കാനായി ആസ്റ്റൻ മാർട്ടിൻ അനുവദിച്ചിരിക്കുന്നത്. ബെന്റ്ലി ‘ബെന്റൈഗ’, ലംബോർഗ്നി ‘ഉറുസ്’, പോർഷെ ‘കയീൻ ടർബോ’, ഔഡി ‘ആർ എസ് ക്യു എയ്റ്റ്’ തുടങ്ങിയവയെ നേരിടാനാണു ‘ഡി ബി എക്സി’ന്റെ വരവ്.

വിഖ്യാത ബ്രിട്ടീഷ് ചാരനായ ജയിംസ് ബോണ്ടിന്റെ ഇഷ്ടവാഹനമെന്ന പെരുമ പേറുന്ന ആസ്റ്റൻ മാർട്ടിന് അവകാശപ്പെടാൻ 107 വർഷത്തെ സുദീർഘ പ്രവർത്തന പാരമ്പര്യമാണുള്ളത്. പക്ഷേ 2018ലെ വിൽപ്പന കണക്കുകൾ നിരാശപ്പെടുത്തിയതോടെ കരുതൽ ധന ശേഖരം ചെലവഴിക്കാൻ നിർബന്ധിതരായ കമ്പനി കനേഡിയൻ കോടീശ്വരനായ ലോറൻസ് സ്ട്രോളിൽ നിന്ന് അധിക നിക്ഷേപവും നേടി. തുടർന്നുള്ള നാളുകളിൽ തൊഴിലവസരം വെട്ടിക്കുറച്ചും സ്ഥാപന മേധാവിയെയും സാമ്പത്തിക വിഭാഗം മേധാവിയെയുമൊക്കെ മാറ്റി നിയമിച്ചുമൊക്കെ പിടിച്ചു നിൽക്കാൻ പാടുപെടുന്നതിനിടെയായിരുന്നു ‘കോവിഡ് 19’ മഹാമാരിയുടെ വരവ്. ഇതോടെ ‘ഡി ബി എക്സ്’ നിർമാണത്തിനുള്ള ഒരുക്കങ്ങളും പ്രതിസന്ധിയിലായി; സെന്റ് ആഥൻ ശാലയുടെ നിർമാണ പ്രവർത്തനങ്ങൾക്കൊപ്പം ആഗോള സാമ്പത്തിക സ്ഥിതിയും വെല്ലുവിളി നേരിട്ടത് ആസ്റ്റൻ മാർട്ടിനു സാരമായ തിരിച്ചടി സൃഷ്ടിച്ചു. തുടർന്നു കർക്കശ സുരക്ഷാ ക്രമീകരണങ്ങളോടെ മേയിൽ ‘ഡി ബി എക്സ്’ നിർമാണ പ്രവർത്തനങ്ങൾ ആസ്റ്റൻ മാർട്ടിൻ പുനഃരാരംഭിച്ചു. 

ADVERTISEMENT

അഞ്ചു വർഷമായി തുടരുന്ന വികസന പദ്ധതിക്കൊടുവിലാണു ‘ഡി ബി എക്സ്’ യാഥാർഥ്യമാവുന്നത്. വരുംവർഷങ്ങളിൽ കമ്പനിയുടെ വാഹന വിൽപ്പനയിൽ പകുതിയും ‘ഡി ബി എക്സി’ന്റെ സംഭാവനയാകുമെന്നാണ് ആസ്റ്റൻ മാർട്ടിന്റെ പ്രതീക്ഷ. ഒപ്പം സ്പോർട്സ് കാർ നിർമാതാക്കൾ എന്നതിനപ്പുറത്തേക്ക് ഉപയോക്താക്കളെ കണ്ടെത്താനും ഈ എസ് യു വിയുടെ വരവ് വഴിയൊരുക്കുമെന്ന് ആസ്റ്റൻ മാർട്ടിൻ കരുതുന്നു.  പ്രകടനക്ഷമതയ്ക്കും കാഴ്ചപ്പകിട്ടിനുമൊപ്പം ഉപയോഗക്ഷമത കൂടി കണക്കിലെടുത്താണ് ‘ഡി ബി എക്സു’മായി ആസ്റ്റൻ മാർട്ടിൻ പുതിയ വിഭാഗത്തിലേക്കു പ്രവേശിക്കുന്നത്. പോരെങ്കിൽ ആസ്റ്റൻ മാർട്ടിനെ സംബന്ധിച്ചിടത്തോളം രണ്ടാം നൂറ്റാണ്ടിനായി തയാറാക്കിയ പദ്ധതിയുടെ മൂന്നാമത്തെയും അവസാനത്തെയും ഘട്ടത്തിന്റെ തുടക്കം കൂടിയാണ് ‘ഡി ബി എക്സ്’.‌‌

മെഴ്സീഡിസ് ബെൻസ് എ എം ജിയിൽ നിന്നു കടമെടുത്ത നാലു ലീറ്റർ, ഇരട്ട ടർബോ വി എയ്റ്റ് എൻജിനാണ് ‘ഡി ബി എക്സി’നു കരുത്തേകുന്നത്; 550 പി എസ് വരെ കരുത്തും 700 എൻ എമ്മോളം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ഇന്ധനക്ഷമത മെച്ചപ്പെടുത്താനായി വേഗം കുറയുമ്പോൾ സിലിണ്ടറുകളുടെ പ്രവർത്തനം നിർത്തുന്ന സിലിണ്ടർ ഡീആക്ടിവേഷൻ സാങ്കേതികവിദ്യയോടെയാണ് എൻജിന്റെ വരവ്. 4.5 സെക്കൻഡിൽ നിശ്ചലാവസ്ഥയിൽ നിന്നു മണിക്കൂറിൽ 100 കിലോമീറ്ററിലേക്കു കുതിക്കുന്ന ‘ഡി ബി എക്സി’ന്റെ പരമാവധി വേഗം മണിക്കൂറിൽ 291 കിലോമീറ്ററാണ്. 

ADVERTISEMENT

ഒൻപതു സ്പീഡ് ടോർക് കൺവെർട്ടർ ഓട്ടമാറ്റിക് ഗീയർബോക്സോടെ എത്തുന്ന ‘ഡി ബി എക്സി’ൽ ആക്ടീവ് ഇലക്ട്രോണിക് ഡിഫറൻഷ്യൽ സഹിതം ഓൾ വീൽ ഡ്രൈവ് സിസ്റ്റവുമുണ്ട്. എൻജിൻ സൃഷ്ടിക്കുന്ന ടോർക് മുന്നിലേക്കോ പിന്നിലേക്കോ യഥേഷ്ടം തിരിച്ചുവിടാമെന്നതിന പുറമെ ബലമുള്ള സ്റ്റീയറിങ് സംവിധാനത്തിന്റെ പിൻബലത്തിൽ സ്പോർട്സ് കാറിനോടു കിട പിടിക്കുന്ന പ്രകടനക്ഷമതയും ‘ഡി ബി എക്സ്’ പുറത്തെടുക്കുന്നു. അകത്തളത്തിലാവട്ടെ 10.25 ഇഞ്ച് ടച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനം, 360 ഡിഗ്രി കാമറ, രണ്ടു മേഖലയിലായി 64 വർണ സാധ്യതയോടെ ആംബിയന്റ് ലൈറ്റിങ്, പനോരമിക് സൺറൂഫ് തുടങ്ങിയവയുണ്ട്. ലോഹത്തിന്റെയും ഗ്ലാസിന്റെയും തടിയുടെയും വിദഗ്ധമായ ഉപയോഗത്തിലൂടെ ആഡംബരത്തിനു പുതിയ തലം നൽകാനും ആസ്റ്റൻ മാർട്ടിൻ ശ്രമിച്ചിട്ടുണ്ട്. 

English Summary: Aston Martin DBX Launched In India; Priced At ₹ 3.82 Crore