ഇന്ത്യൻ വിപണിക്കായി 7 സീറ്റ് എസ്‌യുവിയുമായി ജീപ്പ് എത്തുന്നു. എച്ച് 6 എന്ന കോഡു നാമത്തിൽ വികസിപ്പിക്കുന്ന പുതിയ എസ്‍യുവി അടുത്ത വർഷം വിപണിയിലെത്തും. ഈ എസ്‌യുവി ലോകത്ത് ആദ്യം ഇന്ത്യയിലായിരിക്കും എത്തുക. കോംപസിനെ അടിസ്ഥാനമാക്കിയായിരിക്കും പുതിയ വാഹനം വിപണിയിലെത്തുക. റൈറ്റ് ഹാൻഡ് ഡ്രൈവ് മോഡലിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ വിപണിക്കായി 7 സീറ്റ് എസ്‌യുവിയുമായി ജീപ്പ് എത്തുന്നു. എച്ച് 6 എന്ന കോഡു നാമത്തിൽ വികസിപ്പിക്കുന്ന പുതിയ എസ്‍യുവി അടുത്ത വർഷം വിപണിയിലെത്തും. ഈ എസ്‌യുവി ലോകത്ത് ആദ്യം ഇന്ത്യയിലായിരിക്കും എത്തുക. കോംപസിനെ അടിസ്ഥാനമാക്കിയായിരിക്കും പുതിയ വാഹനം വിപണിയിലെത്തുക. റൈറ്റ് ഹാൻഡ് ഡ്രൈവ് മോഡലിന്റെ പ്രൊഡക്‌ഷൻ ഹബ്ബായിരിക്കും ഇന്ത്യ എന്നും റിപ്പോർട്ടുകളുണ്ട്.

റൈറ്റ് ഹാൻഡ് ഡ്രൈവ് മോഡൽ കൂടാതെ എച്ച്1 എന്ന കോഡുനാമത്തിൽ ലൈഫ്റ്റ് ഹാൻഡ് ഡ്രൈവ് മോഡലും കമ്പനി പുറത്തിറക്കും. കോംപസ് ഫെയ്സ്‌ലിഫ്റ്റിന്റെ അതേ രൂപത്തിലും സ്റ്റൈലിലുമായിരിക്കും പുതിയ ഏഴു സീറ്റ് വാഹനം എത്തുക. മോണോകോക്ക് പ്ലാറ്റ്ഫോമിൽ പ്രീമിയം എസ്‍യുവി സെഗ്‌മെന്റിലേക്കാണ് പുതിയ എസ്‍യുവി എത്തുക. ജീപ്പിന്റെ സിഗ്‌നേച്ചർ ഗ്രിൽ, ഡേറ്റം റണ്ണിങ് ലാംപുകൾ, പുതിയ ഹെഡ്‍ലാംപുകൾ റീഡിസൈൻ ചെയ്ത ബംബർ എന്നിവ ഗ്രാൻഡിലുണ്ടാകും.

ADVERTISEMENT

കോംപസിനെക്കാള്‍ വലുപ്പ കൂടുതലുണ്ടാകുന്ന വാഹനത്തിന്റെ പിൻഭാഗത്തിനും കാര്യമായ മാറ്റങ്ങളുണ്ട്. ജീപ്പ് ഫെയ്‌സ് ലിഫ്റ്റുമായി സാമ്യമുള്ള ഇന്റീരിയറാകും വാഹനത്തിന്. ഇതിന് പുറമെ കൂടുതല്‍ പ്രീമിയം ഫീച്ചറുകള്‍ വാഹനത്തിൽ ഇടംപിടിക്കും. കോംപസിലെ 2.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോ ഡീസല്‍ എന്‍ജിൻ തന്നെയാകും പുതിയ വാഹനത്തിനും. 200 ബിഎച്ച്പി കരുത്തു നൽകുന്ന ഈ എൻജിൻ ആറ് സ്പീഡ് മാനുവൽ ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് വകഭേദങ്ങളിൽ ലഭിക്കും.

English Summary: Jeep H6 seven seat SUV India launch in 2022