ലോകത്താകെ തന്നെ നിരത്തുകളിൽ ‘വെള്ളക്കാറു’കളുടെ ആധിപത്യമാണെന്നു പറഞ്ഞാൽ അതിശയോക്തിയല്ല. ദശാബ്ദത്തിലേറെയായി ആഗോളതലത്തിൽ തന്നെ കാർ ഉടമകളുടെ ഇഷ്ട നിറമാണു വെള്ള. ലോകത്തുള്ള മൊത്തം കാറുകളിൽ 39 ശതമാനത്തോളം വെള്ള നിറത്തിലുള്ളയാണെന്നു കണക്കൂകൂട്ടി പറയുന്നതു ജാപ്പനീസ് നിർമാതാക്കളായ നിസ്സാൻ ആണ്. എന്നാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്താകെ തന്നെ നിരത്തുകളിൽ ‘വെള്ളക്കാറു’കളുടെ ആധിപത്യമാണെന്നു പറഞ്ഞാൽ അതിശയോക്തിയല്ല. ദശാബ്ദത്തിലേറെയായി ആഗോളതലത്തിൽ തന്നെ കാർ ഉടമകളുടെ ഇഷ്ട നിറമാണു വെള്ള. ലോകത്തുള്ള മൊത്തം കാറുകളിൽ 39 ശതമാനത്തോളം വെള്ള നിറത്തിലുള്ളയാണെന്നു കണക്കൂകൂട്ടി പറയുന്നതു ജാപ്പനീസ് നിർമാതാക്കളായ നിസ്സാൻ ആണ്. 

എന്നാൽ വെള്ളയ്ക്കുള്ള ഈ ആധിപത്യത്തിൽ മാറ്റം വരുന്നതിന്റെ സൂചനകൾ ദൃശ്യമായി തുടങ്ങിയെന്നും നിസ്സാന്റെ ഗ്ലോബൽ കളർ ഡിസൈനർ യുങ് ഉൻ ലീ വെളിപ്പെടുത്തുന്നു. തായ്‌ലൻഡിൽ വിൽപനയ്ക്കുള്ള ‘കിക്സ് ഇ പവറി’ന്റെ അകത്തളത്തിന്റെയും പുറം ഭാഗത്തിന്റെയും നിറക്കൂട്ടുകൾ രൂപകൽപ്പന ചെയ്തത് ഉൻ ലീ ആയിരുന്നു. വാഹനത്തിന്റെ ഉടമസ്ഥനെക്കുറിച്ചുള്ള രേഖാചിത്രമാണ് കാറിന്റെ നിറം പങ്കുവയ്ക്കുന്നതെന്നാണ് ഉൻ ലീയുടെ പക്ഷം. അതുകൊണ്ടുതന്നെ കാറിന്റെ നിറത്തിൽ ഉടമസ്ഥന്റെ വ്യക്തിത്വം പ്രതിഫലിക്കണമെന്നും അവർ കരുതുന്നു.

ADVERTISEMENT

പക്ഷേ 2021ലും തായ്‌ലൻഡിലും സമീപ രാജ്യങ്ങളിലും വെള്ളയും ഗ്രേയും കറുപ്പും പോലുള്ള മോണോടോൺ നിറങ്ങളാണു ജനപ്രീതിയിൽ മുന്നിലെന്ന് അവർ സ്ഥിരീകരിക്കുന്നു. പക്ഷേ ധീരമായ നിലപാടുകളോടു മുഖംതിരിക്കാത്ത യുവതലമുറ പുതുവർണങ്ങളോട് ആഭിമുഖ്യം കാണിക്കുന്നുണ്ട്. എവിടെ ചെന്നാലും ഓരോ ദിവസവും ഉടമയുടെ വ്യക്തിത്വം പ്രതിഫലിപ്പിക്കാൻ കാറിനാവുമെന്ന് ഉൻ ലീ വിശദീകരിക്കുന്നു. ഇതിൽ പൊങ്ങച്ചവും കെട്ടുകാഴ്ചയുമൊന്നുമില്ല; മറിച്ച് വ്യക്തിയെന്ന നിലയിൽ ഓർമിക്കപ്പെടുക മാത്രമാണെന്നും അവർ കരുതുന്നു.

ഉൽപന്നത്തിലൂടെ പങ്കുവയ്ക്കാൻ ഉദ്ദേശിക്കുന്ന ആശയത്തെക്കുറിച്ചാണ് കാറിന്റെ ബാഹ്യവർണത്തിൽ(സാങ്കേതികമായി കളർ മെറ്റീരിയൽ ഫിനിഷ് അഥവാ സി എം എഫ്) ഡിസൈനർമാർ ചിന്തിക്കുക. വിപണിയുടെ ആവശ്യങ്ങളും ഉപയോക്താക്കളുടെ ജീവിത ശൈലിയുമൊക്കെ വിലയിരുത്തിയാണ് ഇതു സംബന്ധിച്ച ആശയം രൂപപ്പെടുത്തി വസ്തുക്കളും നിറങ്ങളുമാക്കി മാറ്റുകയെന്ന് ഉൻ ലീ വിശദീകരിക്കുന്നു. ഈ പ്രക്രിയ പൂർത്തിയാവാൻ മാസങ്ങളെടുത്തേക്കാമെന്നും അവർ വ്യക്തമാക്കുന്നു. ‘കിക്സി’നെ സംബന്ധിച്ചിടത്തോളം ആധുനികവും വേറിട്ടതും ഒതുക്കമുള്ളതുമെങ്കിലും കരുത്തുറ്റ വാഹനം എന്ന ആശയമാണ് പിന്തുടർന്നതെന്നും ഉൻ ലീ വെളിപ്പെടുത്തുന്നു.

ADVERTISEMENT

സൺലൈറ്റ് യെലോ, നൈറ്റ് ബ്ലൂ നിറങ്ങളിലും നിസ്സാൻ ‘കിക്സ് ഇ പവർ’ വിപണിയിലുണ്ട്; ഇതിൽ ആദ്യ നിറം സൂര്യനു സമാനമായ തിളക്കവും വൈവിധ്യമാർന്ന ഊർജവുമാണു പ്രദാനം ചെയ്യുന്നതെന്ന് ഉൻ ലീ അവകാശപ്പെടുന്നു. നൈറ്റ ബ്ലൂവാകട്ടെ രാത്രിയിലെ ആകാശത്തിന്റെ അഴകാർന്ന ആഴത്തെയാണു പ്രതിനിധാനം ചെയ്യുന്നത്. നിസ്സാൻ ‘ആര്യ’യിലെ കോപ്പർ ബോഡി നിറം ഭാവിയിൽ ജനപ്രീതിയാർജിക്കുമെന്നും ഉൻ ലീ പ്രത്യാശ പ്രകടിപ്പിച്ചു. ഭാവിയിൽ ഇത്തരത്തിലുള്ള തിളക്കമാർന്ന ക്രൊമാറ്റിക് നിറങ്ങൾ നിരത്തിൽ പ്രതീക്ഷിക്കാമെന്നും അവർ വ്യക്തമാക്കുന്നു.

English Summary: 39% of the world's cars are white, the numbers (and shades) are Changing