ബുധനാഴ്ച അരങ്ങേറ്റത്തിനൊരുങ്ങുന്ന ഇരട്ട ഡോർ, വൈദ്യുത സ്പോർട്സ് കാറായ സൈബർസ്റ്റെറിന്റെ ആദ്യ സൂചനകളുമായി എം ജി മോട്ടോർ. ആധുനിക കാലത്തെ വേഗമേറിയ വൈദ്യുത സ്പോർട്സ് കാർ എന്നു വിശേഷിപ്പിക്കപ്പെടുന്ന സൈബർസ്റ്റെറിന്റെ മുൻഭാഗവും പാർശ്വ വീക്ഷണവും ടെയിൽ ലാംപുമൊക്കെയാണ് എം ജി മോട്ടോർ അനാവരണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബുധനാഴ്ച അരങ്ങേറ്റത്തിനൊരുങ്ങുന്ന ഇരട്ട ഡോർ, വൈദ്യുത സ്പോർട്സ് കാറായ സൈബർസ്റ്റെറിന്റെ ആദ്യ സൂചനകളുമായി എം ജി മോട്ടോർ. ആധുനിക കാലത്തെ വേഗമേറിയ വൈദ്യുത സ്പോർട്സ് കാർ എന്നു വിശേഷിപ്പിക്കപ്പെടുന്ന സൈബർസ്റ്റെറിന്റെ മുൻഭാഗവും പാർശ്വ വീക്ഷണവും ടെയിൽ ലാംപുമൊക്കെയാണ് എം ജി മോട്ടോർ അനാവരണം ചെയ്തത്. 

പുതുതലമുറയെ ലക്ഷ്യമിട്ടെത്തുന്ന സൈബർസ്റ്റെറിൽ ഗെയ്മിങ് കോക്പിറ്റാണ് എം ജി സജ്ജീകരിച്ചിരിക്കുന്നത്. എം ജി ബി റോഡ്സ്റ്ററിന്റെ കൺവെർട്ട്ബ്ൾ ആകൃതിയാണ് ‘സൈബർസ്റ്റെറി’നായി എം ജി ഗ്ലോബൽ ഡിസൈൻ ടീം കടമടെുത്തിരിക്കുന്നത്. ഇന്റലിജന്റ് പ്യുവർ ഇലക്ട്രിക് ആർക്കിടെക്ചറും ഫൈവ് ജി കണക്ടിവിറ്റിയുമൊക്കെയായി എത്തുന്ന ‘സൈബർസ്റ്റെറി’ന് ഒറ്റ ചാർജിൽ 800 കിലോമീറ്റർ പിന്നിടാനാവുമെന്നാണ് എം ജി മോട്ടോറിന്റെ വാഗ്ദാനം. വെറും മൂന്നു സെക്കൻഡിൽ കാർ നിശ്ചലാവസ്ഥയിൽ നിന്നു മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കുമെന്നും നിർമാതാക്കൾ അവകാശപ്പെടുന്നു. 

ADVERTISEMENT

‘കാംബാക്ക്’ ശൈലിയിലുള്ള രൂപകൽപ്പനയാണു ‘സൈബർസ്റ്റെറി’ന്റെ പിൻഭാഗത്തിന്; പെട്ടെന്നു പരത്തിയതു പോലുള്ള പിൻഭാഗം റിയർ സ്പോയ്ലർ മെച്ചപ്പെടുത്തുന്നതിനൊപ്പം മികച്ച ഏറോഡൈനമിക് ക്ഷമതും നൽകുമത്രെ.

‘കാംബാക്ക്’ ആകൃതിക്ക് ഔട്ട്ലൈൻ നൽകുംവിധമാണ് എൽ ഇ ഡി ടെയിൽലൈറ്റിന്റെ രൂപകൽപ്പന. മുന്നിലാവട്ടെ ക്ലാസിക് എം ജി ശൈലിയിലുള്ള വൃത്താകൃതിയിലുള്ള ഹെഡ്ലൈറ്റും ‘മെലിഞ്ഞ’ ശൈലിയിലുള്ള ഗ്രില്ലുമാണ്. കഴിഞ്ഞ കാലങ്ങളിലെ ‘കബ്രിയൊലെ’കളെ അനുസ്മരിപ്പിക്കുംവിധമാണ് ഈ രൂപകൽപ്പന. കാഴ്ചപ്പകിട്ടിനായി ‘മാജിക് ഐ’ ഇന്ററാക്ടീവ് ഹെഡ്ലൈറ്റുകളുമുണ്ട്.

ADVERTISEMENT

പാർശ്വ വീക്ഷണത്തിലാവട്ടെ, എൽ ഇ ഡി ലൈറ്റ് സ്ട്രിപ് സൃഷ്ടിക്കുന്ന ‘ലേസർ ബെൽറ്റ്’ ആണു പ്രധാന ആകർഷണം; കാറിന്റെ മുന്നിൽ നിന്നു പിൻഭാഗത്തേളം നീളുന്ന ഈ സ്ട്രിപ് മികച്ച കാഴ്ചപ്പകിട്ടാണു ‘സൈബർസ്റ്റെറി’നു സമ്മാനിക്കുന്നത്. സെൻട്രൽ ലോക്കിങ് മെക്കാനിസവും ചക്രത്തിനൊപ്പം തിരിയുന്ന സ്പോക്കും സഹിതമാണു പ്രകടനക്ഷമതയേറിയ വീലുകളുടെ വരവ്. പ്രകടനക്ഷമതയേറിയ കാറുകളിൽ കാണാറുള്ള വീലുകൾക്കു സമാനമാണിത്. 

English Summary: MG Cyberster All Electric Sports Car Teased, Unveiling on March 31