ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ)യുടെ പ്രീമിയം മോട്ടോർ സൈക്കിളുകളായ ‘2021 സി ബി ആർ 650 ആർ’, ‘സി ബി 650 ആർ’ മോട്ടോർ സൈക്കിളുകൾ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തി. സി കെ ഡി കിറ്റുകൾ ഇറക്കുമതി ചെയ്ത് ഇന്ത്യയിൽ അസംബ്ൾ ചെയ്തു വിൽപ്പനയ്ക്കെത്തിക്കുന്ന ‘സി ബി ആർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ)യുടെ പ്രീമിയം മോട്ടോർ സൈക്കിളുകളായ ‘2021 സി ബി ആർ 650 ആർ’, ‘സി ബി 650 ആർ’ മോട്ടോർ സൈക്കിളുകൾ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തി. സി കെ ഡി കിറ്റുകൾ ഇറക്കുമതി ചെയ്ത് ഇന്ത്യയിൽ അസംബ്ൾ ചെയ്തു വിൽപ്പനയ്ക്കെത്തിക്കുന്ന ‘സി ബി ആർ 650 ആറി’ന് 8.88 ലക്ഷം രൂപയും ‘സി ബി 650 ആറി’ന് 8.67 ലക്ഷം രൂപയുമാണ് ഷോറൂം വില. 

ഗ്രാൻ പ്രി റെഡ്, മാറ്റ് ഗൺപൗഡർ ബ്ലാക്ക് മെറ്റാലിക് നിറങ്ങളിലാണ് ‘സി ബി ആർ 650’ ആർ ലഭിക്കുക; നിയൊ സ്പോർട്സ് കഫെ വിഭാഗത്തിൽപെട്ട ‘സി ബി 650 ആറാ’വട്ടെ കാൻഡി ക്രോമോസ്ഫിയർ റെഡ്, മാറ്റ് ഗൺപൗഡർ ബ്ലാക്ക് മെറ്റാലിക് നിറങ്ങളിൽ ലഭിക്കും. ബൈക്കുകൾക്കു കരുത്തേകുന്നത് 649 സി സി, ഡി ഒ എച്ച് സി, 16 വാൽവ് എൻജിനുകളാണ്; 12,000 ആർ പി എമ്മിൽ 85.8 ബി എച്ച് പിയോളം കരുത്തും 8,500 ആർ പി എമ്മിൽ 57.5 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. അസിസ്റ്റ്/സ്ലിപ്പർ ക്ലച് സഹിതമാണ് ഇരു മോഡലുകളുടെയും വരവ്.

ADVERTISEMENT

റേസിങ്, അഡ്വഞ്ചർ, റോഡ്സ്റ്റർ വിഭാഗങ്ങളിലെ മികച്ച മോഡലുകൾ ഇന്ത്യയിൽ ലഭ്യമാക്കാൻ ഹോണ്ട പ്രതിജ്ഞാബദ്ധമാണെന്ന് എച്ച് എം എസ് ഐ മാനേജിങ് ഡയറക്ടറും പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ അറ്റ്സുഷി ഒഗത വ്യക്തമാക്കി. പ്രീമിയം മോട്ടോർ സൈക്കിൾ വിഭാഗത്തിൽ ‘2021 സി ബി ആർ 650 ആർ’, ‘സി ബി 650 ആർ’ മോഡലുകൾ അവതരിപ്പിക്കുന്നതിൽ ആഹ്ലാദമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘സി ബി 650 ആറി’ന്റെ വരവോടെ മിഡിൽവെയ്റ്റ് നേക്കഡ് സ്പോർട്സ് വിഭാഗം ബൈക്കുകളിലെ ആവേശം ഒരു പടി ഉയർന്നതായി എച്ച് എം എസ് ഐ ഡയറക്ടർ(സെയിൽസ് ആൻഡ് മാർക്കറ്റിങ്) വൈ എസ് ഗുലേരിയ അവകാശപ്പെട്ടു.  ഇന്ത്യൻ റൈഡർമാർക്ക് ആവേശകരമായ അനുഭവം പ്രദാനം ചെയ്യാൻ ‘2021 സി ബി ആർ 650 ആർ’, ‘സി ബി 650 ആർ’ മോട്ടോർ സൈക്കിളുകൾക്കാവുമെന്നും അദ്ദേഹം പ്രത്യാശിച്ചു. ഗുരുഗ്രാം, മുംബൈ, ബെംഗളൂരു, ഇൻഡോർ, കൊച്ചി, ഹൈദരബാദ് എന്നിവിടങ്ങളിലെ ‘ബിഗ് വിങ് ടോപ്ലൈൻ’ ഡീലർഷിപ്പുകളിൽ എച്ച് എം എസ് ഐ ‘2021 സി ബി ആർ 650 ആറി’നും ‘സി ബി 650 ആറി’നുമുള്ള ബുക്കിങ്ങുകൾ സ്വീകരിച്ചു തുടങ്ങി.

ADVERTISEMENT

English Summary: 2021 Honda CBR650R, CB650R launched in India