ബോർഡര്‍ ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ ഓസ്ട്രേലിയയെ തകർത്ത ഇന്ത്യൻ ടീമിലെ അരങ്ങേറ്റക്കാർക്ക് ആനന്ദ് മഹീന്ദ്ര സമ്മാനിച്ച ഥാർ ലഭിച്ചു. ഇന്ത്യൻ ടീമിലെ പെയ്സ് ബോളർമാരായ ടി.നടരാജനും ഷാര്‍ദുല്‍ താക്കൂറിനുമാണ് ഥാർ ലഭിച്ചത്. ആനന്ദ് മഹീന്ദ്രയുടെ സ്നേഹ സമ്മാനത്തിന് ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ നന്ദിയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോർഡര്‍ ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ ഓസ്ട്രേലിയയെ തകർത്ത ഇന്ത്യൻ ടീമിലെ അരങ്ങേറ്റക്കാർക്ക് ആനന്ദ് മഹീന്ദ്ര സമ്മാനിച്ച ഥാർ ലഭിച്ചു. ഇന്ത്യൻ ടീമിലെ പെയ്സ് ബോളർമാരായ ടി.നടരാജനും ഷാര്‍ദുല്‍ താക്കൂറിനുമാണ് ഥാർ ലഭിച്ചത്. ആനന്ദ് മഹീന്ദ്രയുടെ സ്നേഹ സമ്മാനത്തിന് ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ നന്ദിയും അറിയിച്ചിട്ടുണ്ട്. 

ഓസ്ട്രേലിയയിൽ അരങ്ങേറിയ മുഹമ്മദ് സിറാജ്, ഷാർദൂൽ ഠാക്കൂർ, ശുഭ്മാൻ ഗിൽ, ടി. നടരാജൻ, നവ്ദീപ് സെയ്നി, വാഷിങ്ടൻ സുന്ദർ എന്നീ ആറ് ഇന്ത്യൻ പുതുമുഖങ്ങൾക്കും ഥാർ എസ്‍യുവി സമ്മാനിക്കുമെന്നായിരുന്നു ആനന്ദ് മഹീന്ദ്രയുടെ പ്രഖ്യാപനം. 

ADVERTISEMENT

കോവിഡ് 19 സൃഷ്ടിച്ച വെല്ലുവിളികൾക്കിടയിൽ കഴിഞ്ഞ ഒക്ടോബറിലാണു പുതുതലമുറ ഥാർ അരങ്ങേറ്റം കുറിച്ചത്.  ലാഡർ ഫ്രെയിം ഷാസിയോടെ എത്തുന്ന 2020 ഥാറിനു കരുത്തേകാൻ രണ്ട് എൻജിനുകളാണുള്ളത്. 152 ബി എച്ച് പി വരെ കരുത്ത് സൃഷ്ടിക്കുന്ന, രണ്ടു ലീറ്റർ എം സ്റ്റാലിയൻ പെട്രോൾ എൻജിനു കൂട്ട് ആറു സ്പീഡ് മാനുവൽ, ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയർ ബോക്സുകളാണ്. 132 ബി എച്ച് പി വരെ കരുത്ത് സൃഷ്ടിക്കാനാവുന്ന 2.2 ലീറ്റർ എം ഹോക്ക് ഡീസൽ എൻജിനൊപ്പവും ആറു സ്പീഡ് മാനുവൽ, ആറു സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടമാറ്റിക് ഗീയർബോക്സുകൾ ലഭ്യമാണ്. ഫോർ വീൽ ഡ്രൈവും മാനുവൽ ഷിഫ്റ്റ് ട്രാൻസ്ഫർ കേസും എല്ലാ വകഭേദത്തിലുമുണ്ട്. സോഫ്റ്റ് ടോപ്, ഹാർഡ് ടോപ് മോഡലുകളിലാണ്  എ എക്സ്, എൽ എക്സ് ശ്രേണികളിലാണു പുതിയ ഥാർ വിൽപനയ്ക്കുള്ളത്.

English Summary: Cricketers T Natarajan & Shardul Thakur Receive The Mahindra Thar As Promised By Anand Mahindra