മുൻകൂറായി പണം അടച്ച് ഉപയോഗിക്കുന്ന മൊബൈൽ ഫോൺ കണക്ഷനുകളായ പ്രീ പെയ്ഡ് സിം കാർഡുകൾ പോലെ മുൻകൂർ പണം അടച്ച കാർ സർവീസ് പാക്കേജുകളുമായി ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട കിർലോസ്കർ മോട്ടോർ(ടി കെ എം). ഉപയോക്താക്കൾക്ക് ഒട്ടേറെ ആനുകൂല്യങ്ങളുമായി ടി കെ എം പ്രഖ്യാപിച്ച പ്രീ പെയ്ഡ് സർവീസ് പാക്കേജിന് ‘സ്മൈൽസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുൻകൂറായി പണം അടച്ച് ഉപയോഗിക്കുന്ന മൊബൈൽ ഫോൺ കണക്ഷനുകളായ പ്രീ പെയ്ഡ് സിം കാർഡുകൾ പോലെ മുൻകൂർ പണം അടച്ച കാർ സർവീസ് പാക്കേജുകളുമായി ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട കിർലോസ്കർ മോട്ടോർ(ടി കെ എം). ഉപയോക്താക്കൾക്ക് ഒട്ടേറെ ആനുകൂല്യങ്ങളുമായി ടി കെ എം പ്രഖ്യാപിച്ച പ്രീ പെയ്ഡ് സർവീസ് പാക്കേജിന് ‘സ്മൈൽസ് പ്ലസ്’ എന്നാണു പേര്.

ഉപോയക്താവിനു സ്വന്തം ആവശ്യങ്ങളും സൗകര്യങ്ങളും മുൻനിർത്തി സർവീസ് പാക്കേജ് ക്രമീകരിക്കാമെന്നതാണു ‘സ്മൈൽസ് പ്ലസി’ന്റെ പ്രധാന സവിശേഷതയെന്നു ടൊയോട്ട വിശദീകരിക്കുന്നു. കാർ ഉടമയ്ക്ക് സ്വന്തം ഇഷ്ടാനുസരണം വാഹനം  എവിടെയും സർവീസ് ചെയ്യിക്കാമെന്നതിനു പുറമെ ഭാവിയിലെ നിരക്ക് വർധനയിൽ നിന്നു ‘സ്മൈൽ പ്ലസി’നെ ഒഴിവാക്കിയിട്ടുമുണ്ട്. അറ്റകുറ്റപ്പണികൾക്കു യഥാർഥ സ്പെയർ പാർട്സുകൾ മാത്രമേ ഉപയോഗിക്കൂ എന്ന് ഉറപ്പു നൽകുന്ന ടൊയോട്ട, ‘സ്മൈൽസ് പ്ലസി’ൽ സേവന നിരക്കിൽ ഇളവുകളും വാഗ്ദാനം ചെയ്യുന്നുണ്ട്.

ADVERTISEMENT

എസൻഷ്യൽ, സൂപ്പർ ഹെൽത്ത്, സൂപ്പർ ടോർക്ക്, അൾട്ര എന്നീ നാലു പാക്കേജുകളാണു ‘സ്മൈൽസ് പ്ലസി’ൽ ടി കെ എം ലഭ്യമാക്കുന്നത്. രാജ്യത്തെ എല്ലാ സർവീസ് സെന്ററുകളിലും ഡീലർഷിപ്പുകളിലും ‘സ്മൈൽസ് പ്ലസ്’ ലഭ്യമാണെന്നും കമ്പനി വ്യക്തമാക്കുന്നു. വിൽപ്പനാന്തര സേവന രംഗത്ത് ഉപയോക്താക്കളുടെ ആഗ്രഹങ്ങളും പ്രതീക്ഷകളും മാറുകയാമെന്നും അവസരത്തിനൊത്ത് ഉയരാനുള്ള ശ്രമമാണ് ‘സ്മൈൽസ് പ്ലസി’ലൂടെ കമ്പനി നടത്തുന്നതെന്നും ടി കെ എം സീനിയർ വൈസ് പ്രസിഡന്റ് നവീൻ സോണി വിശദീകരിക്കുന്നു. 

‘യാരിസ്’, ‘ഇന്നോവ ക്രിസ്റ്റ’, ‘ഫോർച്യൂണർ’, ‘കാംറി’, ‘വെൽഫയർ’ തുടങ്ങിയവയാണു ടൊയോട്ട ഇന്ത്യയിൽ നിർമിച്ചു വിൽക്കുന്നത്. കൂടാതെ ‘ബലേനൊ’യുടെയും ‘വിറ്റാര ബ്രേസ’യുടെയും ബാഡ്ജ് എൻജിനീയറിങ് രൂപാന്തരങ്ങളായ ‘ഗ്ലാൻസ’, ‘അർബൻ ക്രൂസർ’എ ന്നിവയും ടി കെ എമ്മിന്റെ മോഡൽ ശ്രേണിയിലുണ്ട്. 

ADVERTISEMENT

English Summary: Toyota launches new Smiles Plus pre-paid Service Package