ന്യൂഡൽഹി∙ അന്യ സംസ്ഥാനങ്ങളിലേക്കു വാഹന റജിസ്ട്രേഷൻ മാറുന്നതിനുള്ള നടപടികൾ ലളിതമാക്കുന്നതിനായി പുതിയ റജിസ്ട്രേഷൻ സംവിധാനം ഏർപ്പെടുത്താൻ ഗതാഗത മന്ത്രാലയം ആലോചിക്കുന്നു. ‘ഐഎൻ’ സീരിസിലുള്ള റജിസ്ട്രേഷൻ നമ്പർ നിശ്ചിത വിഭാഗക്കാർക്കായി പരീക്ഷണാടിസ്ഥാനത്തിൽ ഏർപ്പെടുത്തുകയാണ് ആദ്യം ചെയ്യുക. പ്രതിരോധ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ അന്യ സംസ്ഥാനങ്ങളിലേക്കു വാഹന റജിസ്ട്രേഷൻ മാറുന്നതിനുള്ള നടപടികൾ ലളിതമാക്കുന്നതിനായി പുതിയ റജിസ്ട്രേഷൻ സംവിധാനം ഏർപ്പെടുത്താൻ ഗതാഗത മന്ത്രാലയം ആലോചിക്കുന്നു. ‘ഐഎൻ’ സീരിസിലുള്ള റജിസ്ട്രേഷൻ നമ്പർ  നിശ്ചിത വിഭാഗക്കാർക്കായി പരീക്ഷണാടിസ്ഥാനത്തിൽ ഏർപ്പെടുത്തുകയാണ് ആദ്യം ചെയ്യുക. 

പ്രതിരോധ മന്ത്രാലയത്തിനു കീഴിലെ ഉദ്യോഗസ്ഥർ, കേന്ദ്ര, സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ, അഞ്ചു സംസ്ഥാനങ്ങളിലോ അതിലേറെ സംസ്ഥാനങ്ങളിലോ ഓഫിസുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവർക്കാണ് ആദ്യഘട്ടത്തിൽ ഈ സംവിധാനം ഉപയോഗപ്പെടുത്താനാവുക. ഐഎൻ സീരീസിൽ ഉള്ള റജിസ്ട്രേഷൻ നമ്പറിനായി അപേക്ഷിക്കുന്നവരുടെ വാഹനത്തിന് 2 വർഷത്തേക്കോ, രണ്ടിന്റെ ഗുണിതങ്ങളായുള്ള വർഷത്തേക്കോ ആയാണ് നികുതി ചുമത്തുക.

ADVERTISEMENT

15 വർഷത്തേത് ഒറ്റയടിക്ക് അടക്കേണ്ടി വരില്ല. ഇപ്പോൾ മാതൃസംസ്ഥാനത്തു നിന്നുള്ള എൻഒസി, പുതിയ സംസ്ഥാനത്തു നികുതി അടയ്ക്കൽ, അതിനു ശേഷം പഴയ സംസ്ഥാനത്തു നിന്നു റീഫണ്ട് വാങ്ങൽ എന്നിവയാണ് നടപടി ക്രമങ്ങൾ. നികുതി അടയ്ക്കലും റീഫണ്ടു വാങ്ങലും ഏറെ നിബന്ധനകളുള്ള നടപടി ക്രമങ്ങളാണ്. ഈ സാഹചര്യത്തിലാണ് പുതിയ സംവിധാനം കൊണ്ടു വരുന്നത്. നിർദിഷ്ട സീരീസിലുള്ള വാഹനങ്ങളുടെ റജിസ്ട്രേഷൻ നമ്പറിൽ വാഹന നിർമിച്ച വർഷവും ഉൾപ്പെടുത്തും.  കരടു നിബന്ധനകൾ വിജ്ഞാപനം ചെയ്തിട്ടുണ്ട്. നിർദേശങ്ങൾ മേയ് 16നുള്ളിൽ comments-morth@gov.in എന്ന ഇ മെയിൽ വിലാസത്തിൽ അറിയിക്കാം.

English Summary: Government considers ‘IN’ Registration Series to Ease Interstate Vehicle Transfers