സുസുക്കിയുടെ ചെറു എസ്‌യുവി, ജിംനിയുടെ 5 ഡോർ പതിപ്പ് അടുത്ത വർഷം ആദ്യം പ്രദർശിപ്പിക്കും. നേരത്തെ ഈ വർഷം നടക്കുന്ന ടോക്കിയോ ഓട്ടോഷോയിൽ പ്രദർശിപ്പിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും കോവിഡിനെ തുടർന്ന് ഷോ റദ്ദാക്കി. ഇതേ തുടർന്നാണ് ജിംനിയുടെ ഫെയ്സ്‌ലിഫ്റ്റിന്റെയും പുതിയ 5 ഡോർ ജിംനിയുടേയും പ്രദർശനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സുസുക്കി ചെറു എസ്‌യുവി ജിംനിയുടെ 5 ഡോർ പതിപ്പ് അടുത്ത വർഷം ആദ്യം പ്രദർശിപ്പിക്കും. ഈ വർഷം നടക്കുന്ന ടോക്കിയോ ഓട്ടോഷോയിൽ പ്രദർശിപ്പിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും കോവിഡിനെ തുടർന്ന് ഷോ റദ്ദാക്കി. ജിംനിയുടെ ഫെയ്സ്‌ലിഫ്റ്റിന്റെയും പുതിയ 5 ഡോർ ജിംനിയുടേയും പ്രദർശനം അടുത്ത വർഷത്തേക്കാണ് മാറ്റിയത്. ടർബോ എൻജിനോട് കൂടിയ 3 ഡോർ പതിപ്പും ഇതിനൊപ്പമാകും പ്രദർശിപ്പിക്കുക.

യൂറോപ്യൻ മലീനികരണ മാനദണ്ഡങ്ങൾക്ക് അനുസരിച്ച് മാറ്റങ്ങള്‍ വരുത്തുന്നതിനായി കഴിഞ്ഞ വർഷം 3 ഡോർ ജിംനിയെ കമ്പനി യൂറോപ്യൻ മാർക്കറ്റിൽ നിന്ന് പിന്‍വലിച്ചിരുന്നു. പുതിയ ഫെയ്സ് ലിഫ്റ്റ് മോഡലും 5 ഡോർ മോഡലും ഒരുമിച്ചാകും വിപണിയിൽ അരങ്ങേറുക. 5 ‍ഡോർ മോഡലില്‍ 1.5 ലീറ്റർ പെട്രോൾ എ‍ന്‍ജിനും 3 ഡോർ മോഡലിന് 1.4 ലീറ്റർ ടർബോ എൻജിനുമാകും കരുത്തു പകരുക.

ADVERTISEMENT

നേരത്തെ യൂറോപ്പിൽ പരീക്ഷണയോട്ടം നടത്തിയ 5 ഡോർ ജിംനിയുടെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. സുസുക്കി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 4 മീറ്ററിൽ താഴെ നീളമായിരിക്കും പുതിയ വാഹനത്തിന്. 3850 എഎം നീളവും 1645 എംഎം വീതിയും 1730 എംഎം ഉയരവും 2550 എംഎം വീൽബെയ്സുമുണ്ടാകും.

ജപ്പാനിലും യൂറോപ്പിലും പുറത്തിറങ്ങിയ ജിംനിയുടെ ചെറിയ പതിപ്പിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നേരത്തെ കയറ്റുമതിക്കായി ജിംനിയുടെ അസംബ്ലിങ് ഗുരുഗ്രാം ശാലയിൽ ആരംഭിച്ചിരുന്നു. പരീക്ഷണ അടിസ്ഥാനത്തിൽ ജപ്പാനിൽ നിന്ന് ഇറക്കുമതി ചെയ്ത 50 സികെഡി കിറ്റുകൾ അസംബിൾ ചെയ്തുകൊണ്ടാണ് ഉത്പാദനം ആരംഭിച്ചത്. ഇന്ത്യയിൽ നിന്ന് രാജ്യാന്തര വിപണിയിലേക്ക് ജിംനികള്‍ കയറ്റുമതി ചെയ്യുമെന്ന് സുസുക്കി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ADVERTISEMENT

നിലവിൽ സുസുക്കിയുടെ ജപ്പാനിലെ കൊസായി പ്ലാന്റിലാണ് വാഹനം നിർമിക്കുന്നത്, ഇതുകൂടാതെയാണ് ഗുരുഗ്രാം ശാലയിലും ഉത്പാദനം ആരംഭിച്ചത്. മാസം 4000 മുതൽ 5000 വരെ യൂണിറ്റ് നിർമിക്കാനാണ് മാരുതിയുടെ പദ്ധതി. തുടക്കത്തിൽ രാജ്യാന്തര വിപണിക്കും അതിനുശേഷം ഇന്ത്യൻ വിപണിക്കുമായുള്ള ജിംനി ഇന്ത്യയിൽ നിന്നു പുറത്തിറങ്ങും. 5 ഡോർ, 3 ഡോർ വകഭേദങ്ങളാണ് ഇന്ത്യൻ പ്ലാന്റിൽ നിർമിക്കുക.

മാരുതിയുടെ പ്രീമിയം ഡീലർഷിപ്പായ നെക്സ വഴി വിൽപനയ്ക്കെത്തുന്ന ജിംനിയുടെ വില 10 ലക്ഷത്തിൽ താഴെ ഒതുക്കാനായിരിക്കും കമ്പനി ശ്രമിക്കുക. 2018ൽ ജപ്പാനിലായിരുന്നു നാലാം തലമുറ ജിംനിയുടെ അരങ്ങേറ്റം പിന്നാലെ വിവിധ വിദേശ വിപണികളിലും തരംഗമായി മാറി. ഓഫ് റോഡ് ഡ്രൈവിങ്ങിനു പുറമെ യാത്രാസുഖവും ഉറപ്പുവരുത്തുന്ന രീതിയിലാണ് നാലാം തലമുറ വാഹനത്തിന്റെ രൂപകൽപന. ദൃഢതയുള്ള ലാഡർ ഫ്രെയിം ഷാസിയും എയർ ബാഗ്, എ ബി എസ്, ഇ എസ് പി, പവർ സ്റ്റീയറിങ്, റിവേഴ്സ് പാർക്കിങ് സെൻസറുമൊക്കെയുള്ള ടച് സ്ക്രീൻ ഇൻഫോടെയ്ന്മെന്റ് സിസ്റ്റം വാഹനത്തിലുണ്ടാവും.

ADVERTISEMENT

English Summary: Suzuki Jimny turbo, 5-door to debut next year