കൊറോണ വൈറസ് വ്യാപനവും കോവിഡ് 19 മഹാമാരിയുടെ രണ്ടാം തരംഗവും സൃഷ്ടിച്ച പ്രതിസന്ധിക്കിടയിൽ ട്രാക്ടർ ഉടമസ്ഥർക്ക് സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുമായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര (എം ആൻഡ് എം). ഈ മാസം മഹീന്ദ്രയുടെ ട്രാക്ടറുകൾ വാങ്ങുന്നവർക്കാണ് ‘എം പ്രൊട്ടെക്ട് കോവിഡ് പ്ലാനി’ന്റെ ആനുകൂല്യം ലഭിക്കുകയെന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊറോണ വൈറസ് വ്യാപനവും കോവിഡ് 19 മഹാമാരിയുടെ രണ്ടാം തരംഗവും സൃഷ്ടിച്ച പ്രതിസന്ധിക്കിടയിൽ ട്രാക്ടർ ഉടമസ്ഥർക്ക് സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുമായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര (എം ആൻഡ് എം). ഈ മാസം മഹീന്ദ്രയുടെ ട്രാക്ടറുകൾ വാങ്ങുന്നവർക്കാണ് ‘എം പ്രൊട്ടെക്ട് കോവിഡ് പ്ലാനി’ന്റെ ആനുകൂല്യം ലഭിക്കുകയെന്നും കമ്പനി വ്യക്തമാക്കി.

ഒരു ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസിനൊപ്പം അടിയന്തിര സാഹചര്യത്തിൽ ട്രാക്ടർ ഉടമസ്ഥർക്ക് മുൻകൂർ അനുമതിയുള്ള സാമ്പത്തിക സഹായവും ഉറപ്പുനൽകുന്ന പദ്ധതിയാണ് ‘എം പ്രൊട്ടെക്ട് കോവിഡ് പ്ലാൻ’. ‘കോവിഡ് 19’ ബാധിക്കുന്ന പക്ഷം ട്രാക്ടർ ഉടമസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കും പദ്ധതി സുരക്ഷയും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്യുന്നുണ്ട്.

ADVERTISEMENT

സവിശേഷമായ ‘കോവിഡ് 19’ മെഡിക്ലെയിം പോളിസി വഴിയാണു ‘കോവിഡ് 19’ ബാധിതരാവുന്ന ട്രാക്ടർ ഉടമകൾക്ക് ഹോം ക്വാറന്റൈൻ ആനുകൂല്യങ്ങളടക്കം മഹീന്ദ്ര ഒരു ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് ഉറപ്പു വരുത്തുന്നത്. കൂടാതെ ‘കോവിഡ് 19’ ചികിത്സ ചെലവിനു പണം കണ്ടെത്താൻ പ്രീ അപ്രൂവ്ഡ് വായ്പകളും കമ്പനി ഉറപ്പു വരുത്തിയിട്ടുണ്ട്.

തികച്ചും പ്രതികൂലമായ സാഹചര്യങ്ങളിൽ കർഷകർക്കൊപ്പം നിൽക്കാനും അവർക്കു ഗുണപരമായ മാറ്റം വരുത്താനുമുള്ള ശ്രമമാണ് ‘എം പ്രൊട്ടെക്ട് കോവിഡ് പ്ലാനി’ലൂടെ കമ്പനി നടത്തുന്നതെന്ന് എം ആൻഡ് എം പ്രസിഡന്റ്(ഫാം എക്വിപ്മെന്റ് സെക്ടർ) ഹേമന്ത് സിക്ക വിശദീകരിച്ചു. മേയ് മാസം വാങ്ങുന്ന മഹീന്ദ്രയുടെ എല്ലാ മോഡൽ ട്രാക്ടറുകൾക്കുമൊപ്പം ഈ പദ്ധതി ലഭ്യമാണെന്നും അദ്ദേഹം അറിയിച്ചു. ‘കോവിഡ് 19’ മഹാമാരിയുമായി ബന്ധപ്പെട്ട അടിയന്തിര സാഹചര്യങ്ങളിൽ സഹായം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 

ADVERTISEMENT

കർഷകരെ സംബന്ധിച്ചിടത്തോളം സുപ്രധാന മാസങ്ങളാണു മേയും ജൂണുമെന്ന് എം ആൻഡ് എം ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ(ഫാം ഡിവിഷൻ) ശുഭഭ്രത സാഹ അഭിപ്രായപ്പെട്ടു. വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിൽ കർഷകർക്കു സാധ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കാനാണു കമ്പനി ശ്രമിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. 

English Summary: Mahindra launches M-Protect COVID plan to safeguard farmers