അപകടത്തിൽ കൊല്ലപ്പെട്ട് രണ്ടര പതിറ്റാണ്ടോളമായിട്ടും ജനഹൃദയങ്ങളിൽ രാജകുമാരിയായി തന്നെ തുടരുന്ന ഡയാനയുടെ കാർ ലേലത്തിനെത്തുന്നു. ബ്രിട്ടീഷ് രാജകുടുംബാംഗമായിരിക്കെ ഡയാന രാജകുമാരി ഉപയോഗിച്ചിരുന്ന 1981 മോഡൽ ഫോഡ് ‘എസ്കോർട്ട് ഘിയ’ സൂലണാണ് ഈ 29ന് എസ്സെക്സിൽ റീമാൻ ഡാൻസി സംഘടിപ്പിക്കുന്ന റോയൽറ്റി, ആന്റിക്സ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അപകടത്തിൽ കൊല്ലപ്പെട്ട് രണ്ടര പതിറ്റാണ്ടോളമായിട്ടും ജനഹൃദയങ്ങളിൽ രാജകുമാരിയായി തന്നെ തുടരുന്ന ഡയാനയുടെ കാർ ലേലത്തിനെത്തുന്നു. ബ്രിട്ടീഷ് രാജകുടുംബാംഗമായിരിക്കെ ഡയാന രാജകുമാരി ഉപയോഗിച്ചിരുന്ന 1981 മോഡൽ ഫോഡ് ‘എസ്കോർട്ട് ഘിയ’ സൂലണാണ് ഈ 29ന് എസ്സെക്സിൽ റീമാൻ ഡാൻസി സംഘടിപ്പിക്കുന്ന റോയൽറ്റി, ആന്റിക്സ് ആൻഡ് ഫൈൻ ആർട് സെയിലിൽ വിൽപനയ്ക്കെത്തുക. രാജകീയ വിവാഹത്തിനു രണ്ടു മാസം മുമ്പ് നടത്തിയ വിവാഹ നിശ്ചയ വേളയിൽ ചാൾസ് രാജകുമാരൻ ഡയാന രാജകുമാരിക്ക് സമ്മാനിച്ച കാർ എന്നതാണ് ഈ ഫോഡ് ‘എസ്കോർട്ടി’ന്റെ പ്രധാന സവിശേഷത. 1981 മേയിൽ ലഭിച്ച, അഞ്ചു വാതിലുള്ള ഹാച്ച്ബാക്കായ കാർ 1982 ഓഗസ്റ്റ് വരെ ഡയാന രാജകുമാരി ഉപയോഗിക്കുകയും ചെയ്തിരുന്നു. 

എന്നാൽ 1997 ഓഗസ്റ്റ് 31ന് പാരിസ് നഗരപ്രാന്തത്തിലുണ്ടായ അപകടത്തിൽ ഡയാന രാജകുമാരി കൊല്ലപ്പെട്ട ശേഷം രണ്ടു പതിറ്റാണ്ടോളം ഈ കാർ വിസ്മൃതിയിൽ തുടർന്നു. ൽഞ്ഞർ 297ൽ എന്ന യഥാർഥ റജിസ്ട്രേഷനോടെ എത്തുന്ന കാറിന്റെ തനിമ ഒട്ടും ചോരാതെ സൂക്ഷിച്ചിട്ടുണ്ടെന്നാണ് ലേല സംഘാടകരായ റീമാൻ ഡാൻസിയുടെ അവകാശവാദം. 

ADVERTISEMENT

ഓഡോമീറ്റർ പ്രകാരം ഇതിനോടകം  83,000 മൈൽ(ഏകദേശം 1,33,575 കിലോമീറ്റർ) ഓടിയ കാറിന്റെ നിറത്തിലോ അപ്ഹോൾസ്ട്രിയിലോ മാറ്റമൊന്നും വരുത്തിയിട്ടില്ല. ഡയാനയുടെ സഹോദരിയായ ലേഡി സാറ സ്പെൻസർ നൽകിയ സമ്മാനത്തെ അനുസ്മരിപ്പിക്കുന്ന, വെള്ളിയിൽ തീർത്ത തവള ചിഹ്നവും കാറിന്റെ ബോണറ്റിൽ കാണാം. അതുകൊണ്ടുതന്നെ ചരിത്രപരമായ പ്രാധാന്യമുള്ള വാഹനങ്ങൾ തേടുന്നവരെ സംബന്ധിച്ചിടത്തോളം ഈ കാർ സുപ്രധാനമാണെന്നും റീമാൻ ഡാൻസി കരുതുന്നു.

ഡയാന രാജകുമാരി ഈ ‘എസ്കോർട്ട്’ ഓടിക്കുന്ന ധാരാളം ചിത്രങ്ങൾ മുമ്പു പ്രചരിച്ചിരുന്നു; ഈ കാറിലിരുന്നു ദൂരെ മൈതാനത്തു പോളോ കളിക്കുന്ന ചാൾസ് രാജകുമാരനെ നിരീക്ഷിക്കുന്ന ഡയാനയുടെ ചിത്രമാണ് ഇവയിൽ ഏറെ ശ്രദ്ധേയം. ജീവിതകാലത്ത് ഏറെ ആഘോഷിക്കപ്പെടുകയും വാഴ്ത്തപ്പെടുകയും ചെയ്ത ഡയാന രാജകുമാരി, താൻ തിരഞ്ഞെടുക്കുന്ന കാറുകളുടെ കാര്യത്തിലും അതീവ തൽപരയായിരുന്നു. അവർ ഉപയോഗിച്ചിരുന്ന ‘ഔഡി കൺവെർട്ട്ബ്ൾ’ കഴിഞ്ഞ വർഷം 58,000 പൗണ്ട്(ഏകദേശം 59.92 ലക്ഷം രൂപ) വിലയ്ക്കാണു ലേലത്തിൽ പോയത്.

ADVERTISEMENT

English Summary: Princess Diana's Ford Escort for Auction