ന്യൂഡൽഹി ∙ വാഹനങ്ങളുടെ പുക പരിശോധനാ സർട്ടിഫിക്കറ്റ് ഏകീകരിച്ച് ഗതാഗത മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. സർട്ടിഫിക്കറ്റുകളുടെ ഡേറ്റാ ബേസ് പരിവാഹൻ പോർട്ടലുമായി ബന്ധിപ്പിക്കും. പുകപരിശോധനയിൽ പരാജയപ്പെട്ടാൽ റിജക‍്ഷൻ സ്ലിപ് നൽകും. ഇത് സർവീസ് സെന്ററിൽ നൽകി തകര‍ാർ പരിഹരിച്ച് വീണ്ടും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ വാഹനങ്ങളുടെ പുക പരിശോധനാ സർട്ടിഫിക്കറ്റ് ഏകീകരിച്ച് ഗതാഗത മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. സർട്ടിഫിക്കറ്റുകളുടെ ഡേറ്റാ ബേസ് പരിവാഹൻ പോർട്ടലുമായി ബന്ധിപ്പിക്കും. പുകപരിശോധനയിൽ പരാജയപ്പെട്ടാൽ റിജക‍്ഷൻ സ്ലിപ് നൽകും. ഇത് സർവീസ് സെന്ററിൽ നൽകി തകര‍ാർ പരിഹരിച്ച് വീണ്ടും സർട്ടിഫിക്കറ്റെടുക്കാം.

വാഹന ഉടമയുടെ വിവരങ്ങളും വാഹനങ്ങളുടെ വിവരങ്ങളുമെല്ലാം അതീവ രഹസ്യമായി സൂക്ഷിക്കും. എൻജിൻ നമ്പർ, ഷാസി നമ്പർ തുടങ്ങിയവയുടെ അവസാന നാലക്കങ്ങൾ മാത്രമേ ഇനി സർട്ടിഫിക്കറ്റിൽ കാണിക്കൂ. ഉടമയുടെ മൊബൈൽ നമ്പറിലേക്ക് എത്തുന്ന ഒടിപിയുടെ അടിസ്ഥാനത്തിലായിരിക്കും പരിശോധന പൂർത്തിയാക്കുക. സർട്ടിഫിക്കറ്റിന്റെ ഫീസ് എത്രയെന്നതും എസ്എംഎസ് ആയി വരും.

ADVERTISEMENT

നിശ്ചിത മലിനീകരണത്തോതിനു മുകളിലുള്ള വാഹനങ്ങൾക്ക് അംഗീകൃത കേന്ദ്രത്തിൽ പുക പരിശോധന നിർദേശിക്കാൻ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടാകും. വഴങ്ങുന്നില്ലെങ്കിൽ പിഴ ഈടാക്കും. ആർസി സസ്പെൻഡ് ചെയ്യാനും അധികാരമുണ്ടാകും. പിന്നീട് പുക സർട്ടിഫിക്കറ്റ് ഹാജരാക്കിയാലേ റജിസ്ട്രേഷൻ പുനഃസ്ഥാപിക്കൂ. വിവിധ സംസ്ഥാനങ്ങളുടെ ഡേറ്റാബേസ് പരിവാഹൻ പോർട്ടലുമായി ബന്ധിപ്പിക്കുന്ന മുറയ്ക്ക് ഇത് എല്ലായിടത്തും നടപ്പാക്കുമെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു. 

English Summary: Centre Makes Pollution Check Certificate For All Vehicles Uniform Across India