വൈവിധ്യത്തിന്റെ പിൻബലത്തിൽ ജൈത്രയാത്ര തുടരുന്ന കോംപാക്ട് എസ് യു വിയാണു ഹ്യുണ്ടേയിയുടെ വെന്യു; എൻജിൻ, ഗീയർബോക്സ് സാധ്യതകളിൽ എതിരാളികളെ അപേക്ഷിച്ചു ബഹുദൂരം മുന്നിലാണ് നാലു മീറ്ററിൽ താഴെ നീളമുള്ള ഈ കാർ. ‘വെന്യു’ ശ്രേണിയിൽ രണ്ടു പുതിയ പതിപ്പുകൾ കൂടി അവതരിപ്പിച്ചിരിക്കുകയാണു ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈവിധ്യത്തിന്റെ പിൻബലത്തിൽ ജൈത്രയാത്ര തുടരുന്ന കോംപാക്ട് എസ് യു വിയാണു ഹ്യുണ്ടേയിയുടെ വെന്യു; എൻജിൻ, ഗീയർബോക്സ് സാധ്യതകളിൽ എതിരാളികളെ അപേക്ഷിച്ചു ബഹുദൂരം മുന്നിലാണ് നാലു മീറ്ററിൽ താഴെ നീളമുള്ള ഈ കാർ.  ‘വെന്യു’ ശ്രേണിയിൽ രണ്ടു പുതിയ പതിപ്പുകൾ കൂടി അവതരിപ്പിച്ചിരിക്കുകയാണു ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ. ‘എസ്(ഒ)’ വകഭേദത്തിന് 9.03 ലക്ഷം രൂപയാണു ഡൽഹിയിലെ ഷോറൂം വില. ഒരു ലീറ്റർ, ടി — ജി ഡി ഐ പെട്രോൾ എൻജിനോടെയും 1.5 ലീറ്റർ ഡീസൽ എൻജിനോടെയും ഈ വകഭേദം വിൽപനയ്ക്കുണ്ട്. ആറു സ്പീഡ് ഐ എം ടി, ഏഴു സ്പീഡ് ഡി സി ടി ഗീയർബോക്സുകളാണ് പെട്രോൾ എൻജിനു കൂട്ട്; ഡീസൽ എൻജിന് ഒപ്പമുള്ളതാവട്ടെ ആറു സ്പീഡ് മാനുവൽ ഗീയർബോക്സും.

അതേസമയം, ഡൽഹി ഷോറൂമിൽ 10.97 ലക്ഷം രൂപ വിലയുള്ള വെന്യു എസ് എക്സ് (ഒ) എക്സിക്യൂട്ടീവ് 1.5 ലീറ്റർ ഡീസൽ എൻജിനോടെ മാത്രമാണു ലഭിക്കുക. ഇതോടെ വെന്യുവിന്റെ ടർബോ പെട്രോൾ, ഡീസൽ വകഭേദങ്ങളുടെ തുടക്കം എസ് (ഒ) പതിപ്പു മുതലായിട്ടുണ്ട്. ഒരു ലീറ്റർ ടർബോ പെട്രോൾ എൻജിനും മാനുവൽ ട്രാൻസ്മിഷനുമായി എത്തിയിരുന്ന, വെന്യു  എസ് എക്സ്(ഒ) വകഭേദം ഹ്യുണ്ടേയ് പിൻവലിച്ചിട്ടുമുണ്ട്. കൂടാതെ എസ് (ഒ), എസ് എക്സ് (ഒ) എക്സിക്യൂട്ടീവ് വകഭേദങ്ങളിൽ ഡയമണ്ട് കട്ട് അലോയ് വീലിനു പകരം സ്റ്റൈൽഡ് വീലുകളാണ് ഇപ്പോൾ ഇടംപിടിക്കുന്നത്.

ADVERTISEMENT

മുമ്പ് വെന്യുവിന്റെ അടിസ്ഥാന വകഭേദം മുതൽ തന്നെ ഡീസൽ എൻജിൻ സഹിതം വിൽപനയ്ക്കുണ്ടായിരുന്നു. എന്നാൽ ഇ, എസ് പതിപ്പുകൾ പിൻവലിച്ചതോടെ ഇപ്പോൾ ഡീസൽ ശ്രേണി തുടങ്ങഉന്നതും ‘എസ് (ഒ)’ വകഭേദം മുതലായി. ഇതോടെ ഡീസൽ എൻജിനുള്ള വെന്യുവിന്റെ വില ആരംഭിക്കുന്നത് 8.38 ലക്ഷം രൂപയ്ക്കു പകരം 9.45 ലക്ഷം രൂപയിലായി എന്ന മാറ്റവുമുണ്ട്. 

English Summary: Hyundai Venue S(O), SX(O) Executive Variants Introduced