‘പാർട്ടി വെയർ’ കറുപ്പായിരിക്കണം എന്നുണ്ടല്ലോ. കറുപ്പിന്റെ പ്രീമിയം സ്വഭാവം ലോകമെങ്ങും അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. ടാറ്റ മോട്ടോഴ്സ് കോവിഡിന്റെ കറുത്ത കാലത്തിന്റെ മൂഡ്ഓഫ് മായ്ക്കാൻ കറുപ്പിനെ കൂട്ടുപിടിച്ചത് ചുമ്മാതല്ല. വാങ്ങാൻ ആളുകൾ ക്യൂ നിൽക്കുന്ന മോഡലുകളായ ഹാരിയർ, നെക്സോൺ, നെക്സോൺ ഇവി, ആൽട്രോസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘പാർട്ടി വെയർ’ കറുപ്പായിരിക്കണം എന്നുണ്ടല്ലോ. കറുപ്പിന്റെ പ്രീമിയം സ്വഭാവം ലോകമെങ്ങും അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. ടാറ്റ മോട്ടോഴ്സ് കോവിഡിന്റെ കറുത്ത കാലത്തിന്റെ മൂഡ്ഓഫ് മായ്ക്കാൻ കറുപ്പിനെ കൂട്ടുപിടിച്ചത് ചുമ്മാതല്ല. വാങ്ങാൻ ആളുകൾ ക്യൂ നിൽക്കുന്ന മോഡലുകളായ ഹാരിയർ, നെക്സോൺ, നെക്സോൺ ഇവി, ആൽട്രോസ് എന്നിവയെ കറുപ്പിൽ മുക്കി ഡാർക് എഡിഷൻ (#DARK) പുറത്തിറക്കിയിരിക്കുകയാണ് അവർ. നാലു മോഡലിന്റെയും നിറം കറുപ്പാണെങ്കിലും പെയിന്റ് വ്യത്യസ്തമാണെന്നു കമ്പനി പറയുന്നു. സാങ്കേതികമാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. വില സാധാരണ മോഡലിനെക്കാൾ 17,000 രൂപ– 45,000 രൂപ കൂടുതൽ. 

ഹാരിയർ ഡാർക്കിന് അലോയ് വീൽ 17 ഇഞ്ചായിരുന്നത് 18 ഇഞ്ച് ആക്കിയിട്ടുണ്ട്. ഇതടക്കം, പുറത്ത് ഒരു ഭാഗത്തും കറുപ്പിന്റെ വിവിധ ഷെയ്ഡുകളല്ലാത്തൊരു നിറമില്ല. ഉള്ളിൽ സീറ്റ് അപ്ഹോൾസ്റ്ററിക്കും പ്രീമിയം കറുപ്പ്. നീല സ്റ്റിച്ചും മനോഹരം. റൂഫിനാകെയുള്ള കറുപ്പു കൂടി ആയപ്പോൾ പ്രീമിയംനെസ് നന്നായി അനുഭവിക്കാം. 3 വേരിയന്റുകളിലാണ് ഡാർക് എഡിഷൻ രൂപപ്പെടുത്തിയിരിക്കുന്നത്.  വില: 18.16 ലക്ഷം– 21.23 ലക്ഷം രൂപ. 

ADVERTISEMENT

കോംപാക്ട് എസ്‌യുവി നെക്സോൺ പെട്രോൾ, ഡീസൽ പതിപ്പുകളിൽ മാനുവൽ, ഓട്ടമാറ്റിക് ഗിയർ ഓപ്ഷനുകളിൽ ഡാർക്ക് എഡിഷൻ കിട്ടും. അപ്ഹോൾസ്റ്ററി, അലോയ്, ഡോർ പാനൽ എന്നിവയൊക്കെ കറുപ്പായി. നെക്സോണിനു കറുപ്പ് നന്നായിണങ്ങും എന്നു തെളിയിക്കുന്നതാണു ഡാർക് എഡിഷൻ. വില:11.82 ലക്ഷം രൂപ– 13.34 ലക്ഷം രൂപ. 

നെക്സോൺ ഇലക്ട്രിക്കിനുമുണ്ട് കറുപ്പ് എഡിഷൻ.ഇലക്്രടിക് എന്നു തിരിച്ചറിയാനുള്ള നീല ഹൈലൈറ്റുകൾ മുൻബംപറിലും പിൻബംപറിലുമുണ്ട്. വശങ്ങളിലെ നീല ബെൽറ്റ്‍‌ലൈൻ മാറ്റി കറുപ്പാക്കി. വില: 15.99 ലക്ഷം– 16.85 ലക്ഷം. 

Tata Altroz Dark Edition
ADVERTISEMENT

പ്രീമിയം ഹാച്ബാക് ആൽട്രോസിന്റെ കറുപ്പ് എഡിഷൻ സാധാരണ പെട്രോൾ എൻജിൻ മോഡലിനും (വില 8.77 ലക്ഷം രൂപ) ടർബോ പെട്രോൾ മോഡലിനും (വില 9.43 ലക്ഷം) ആണുള്ളത്. ഇന്റീരിയർ ഒരു പടി കൂടി ഉയരെയെത്തി എന്നു നിസ്സംശയം പറയാം. 

English Summary: Tata Dark Edition Cars