ഡ് അപകടങ്ങളിൽപെട്ട് 2019ൽ രാജ്യത്ത് 1,51,113 പേർ കൊല്ലപ്പെട്ടതായി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഢ്കരി. 2018ലെ അപകട മരണങ്ങളെ അപേക്ഷിച്ച് 0.20% കുറവാണിതെന്നും അദ്ദേഹം ലോക്സഭയെ അറിയിച്ചു. രാജ്യത്ത് 4,49,002 റോഡ് അപകടങ്ങളാണു 2019ൽ രേഖപ്പെടുത്തിയത്; മുൻവർഷത്തെ അപേക്ഷിച്ച് അപകടങ്ങളുടെ എണ്ണത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡ് അപകടങ്ങളിൽപെട്ട് 2019ൽ രാജ്യത്ത് 1,51,113 പേർ കൊല്ലപ്പെട്ടതായി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഢ്കരി. 2018ലെ അപകട മരണങ്ങളെ അപേക്ഷിച്ച് 0.20% കുറവാണിതെന്നും അദ്ദേഹം ലോക്സഭയെ അറിയിച്ചു. രാജ്യത്ത് 4,49,002 റോഡ് അപകടങ്ങളാണു 2019ൽ രേഖപ്പെടുത്തിയത്; മുൻവർഷത്തെ അപേക്ഷിച്ച് അപകടങ്ങളുടെ എണ്ണത്തിൽ 3.9% കുറവുണ്ട്. 2018ൽ 4,67,044 അപകടങ്ങളിലായി  1,51,417 മനുഷ്യ ജീവനുകളായിരുന്നു ഇന്ത്യൻ നിരത്തുകളിൽ പൊലിഞ്ഞത്.

അമിത വേഗം, മദ്യപിച്ചു വാഹനം ഓടിക്കുക, തെറ്റായ ദിശയിൽ വാഹനം ഓടിക്കുക, ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുക, സാങ്കേതിക തകരാർ തുടങ്ങിയവയൊക്കെ അപകടങ്ങൾക്ക് ഇടയാക്കുന്നുണ്ടെന്നും രേഖാമൂലം നൽകിയ മറുപടിയിൽ മന്ത്രി ഗഢ്കരി വിശദീകരിച്ചു. വിദ്യാഭ്യാസം, എൻജിനീയറിങ്, നിയമപാലനം, അടിയന്തിര ശുശ്രൂഷ എന്നിവയിൽ അധിഷ്ഠിതമായി റോഡ് സുരക്ഷ മെച്ചപ്പെടുത്താൻ ബഹുമുഖ തന്ത്രം ആവിഷ്കരിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. 

ADVERTISEMENT

കൂടാതെ റോഡ് രൂപകൽപനയെ ആസൂത്രണ ഘട്ടത്തിൽ തന്നെ സംയോജിപ്പിക്കാനും റോഡ് ഗതാഗത മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.  ദേശീയപാതകളിലെ അപകട മേഖലകളായ ‘ബ്ലാക്ക് സ്പോട്ടുകൾ’ കണ്ടെത്തി പരിഹാര നടപടികൾ സ്വീകരിക്കാനും മുൻഗണന നൽകുന്നുണ്ട്.  അപകടസാധ്യതയേറിയ മേഖലകളിലെ  പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നടപടികൾക്കുള്ള എസ്റ്റിമേറ്റിനു സാങ്കേതിക അനുമതി നൽകാൻ മന്ത്രാലയം മേഖലാ ഓഫിസർമാരെ അധികാരപ്പെടുത്തിയതായും മന്ത്രി അറിയിച്ചു. 

കൂടാതെ വാഹനങ്ങളുടെ സുരക്ഷാ നിലവാരം മെച്ചപ്പെടുത്താനും ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ചരക്ക് വാഹനങ്ങളിൽ വേഗ നിയന്ത്രണ ഉപകരണങ്ങൾ നിർബന്ധമായും ഘടിപ്പിക്കണമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ADVERTISEMENT

ഇതോടൊപ്പം  അച്ചടി, ദൃശ്യ മാധ്യമങ്ങളിലും സർക്കാർ ഇതര സംഘടനകളുമായി സഹകരിച്ചും റോഡ് സുരക്ഷാ ബോധവൽക്കണ ക്യാംപെയ്നുകളും മന്ത്രാലയം സംഘടിപ്പിക്കുന്നുണ്ട്.  സംസ്ഥാന വിഷയമെന്ന നിലയിൽ  ദേശീയപാതയോരങ്ങളിൽ സ്ഥിതി ചെയ്യുന്ന മദ്യഷാപ്പുകൾ മാറ്റിയതു സംബന്ധിച്ച വിവരം കേന്ദ്ര സർക്കാർ സമാഹരിക്കുന്നില്ലെന്നും മറ്റൊരു ചോദ്യത്തിനു നിതിൻ ഗഢ്കരി മറുപടി നൽകി. ദേശീയ, സംസ്ഥാന പാതകളിൽ മദ്യശാലകൾക്കു ലൈസൻസ് അനുവദിക്കുന്നതു സുപ്രീം കോടതി വിലക്കിയിരുന്നു; കൂടാതെ ദേശീയ/സംസ്ഥാന പാതകളുടെയും സർവീസ് റോഡുകളുടെയും 500 മീറ്റർ പരിധിക്കുള്ളിലും മദ്യശാലകൾക്കു വിലക്കുണ്ട്.  അതേസമയം മദ്യപിച്ചു വാഹനം ഓടിക്കുന്നവർക്ക് 1988ലെ മോട്ടോർ വാഹന ചട്ടത്തിന്റെ 185—ാം വകുപ്പ് പ്രകാരം തടവും പിഴയും ശിക്ഷ നൽകാൻ വ്യവസ്ഥയുണ്ടെന്നും മന്ത്രി വിശദീകരിച്ചു. 

ADVERTISEMENT

English Summary: 151,113 people killed in roads accidents in India during 2019: Gadkari