കേരളത്തിലെ ബൈക്ക് സ്റ്റണ്ടിന്റെ തലതൊട്ടപ്പന്മാരാണ് ഗോസ്റ്റ് റൈഡേഴ്സ്. കടൽ കടന്ന് രാജ്യങ്ങളില്‍ വരെ ഗോസ്റ്റ് റൈഡേഴ്സ് എന്ന് പേരിന്റെ പ്രശസ്തി എത്തി നിൽകുന്നു. കേരളത്തിലെ പല യുവാക്കളും ബൈക്ക് സ്റ്റണ്ടിങ്ങിന്റെ ലോകത്തെത്തിയത് തന്നെ ഗോസ്റ്റ് റൈഡേഴ്സിന്റെ സ്വാധീനത്തിലായിരിക്കും. എന്നാൽ ഇന്ന് കേരളത്തിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിലെ ബൈക്ക് സ്റ്റണ്ടിന്റെ തലതൊട്ടപ്പന്മാരാണ് ഗോസ്റ്റ് റൈഡേഴ്സ്. കടൽ കടന്ന് രാജ്യങ്ങളില്‍ വരെ ഗോസ്റ്റ് റൈഡേഴ്സ് എന്ന് പേരിന്റെ പ്രശസ്തി എത്തി നിൽകുന്നു. കേരളത്തിലെ പല യുവാക്കളും ബൈക്ക് സ്റ്റണ്ടിങ്ങിന്റെ ലോകത്തെത്തിയത് തന്നെ ഗോസ്റ്റ് റൈഡേഴ്സിന്റെ സ്വാധീനത്തിലായിരിക്കും. എന്നാൽ ഇന്ന് കേരളത്തിലെ നിരത്തിൽ നിന്ന് കേൾക്കുന്ന അപകട വാർത്തയിൽ ഗോസ്റ്റ് റൈഡേഴ്സും ആശങ്കയിലാണ്. യുവാക്കളുടെ ജീവൻ അപഹരിക്കുന്ന റോഡിലെ ഈ മത്സരയോട്ടം അപകടം നിറഞ്ഞതാണ് അത് അവസാനിപ്പിക്കണമെന്നാണ് ഗോസ്റ്റ് റൈഡേഴ്സ് മാനേജർ ഷരൺ ബി ശശി പറയുന്നത്.

പ്രത്യേക ജാക്കറ്റുകളും റൈഡിങ് ഗിയറുകളും

ADVERTISEMENT

പ്രൊഫഷണൽ സ്റ്റണ്ട് ടീമുകളിലെ റൈഡർമാർക്ക് പ്രത്യേക ജാക്കറ്റുകളും കൂടുതൽ സൂരക്ഷ നൽകുന്ന റൈഡിങ് ഗിയറുകളുമുണ്ട്. കൈ, കാല്‍ മുട്ടുകൾ സംരക്ഷിക്കാൻ ഗാർഡുകള്‍, മോട്ടോർ സ്പോർട്സിന് ഉപയോഗിക്കുന്ന സുരക്ഷ കൂടിയ ജാക്കറ്റുകൾ, ഷൂവുകൾ തുടങ്ങി ഏറ്റവും മികച്ച ഹെൽമെറ്റുകൾ വരെയുണ്ടാകും

ബൈക്കിന്റെ കണ്ടീഷൻ പ്രധാനം

ഓരോ ഷോയ്ക്കും മുന്നേ ബൈക്കിന്റെ കണ്ടീഷൻ നോക്കാറുണ്ട്. ടയറുകളും ബ്രേക്കുമെല്ലാം നിലവാരത്തിലായിരിക്കണം, കാരണം സ്റ്റണ്ട് ചെയ്യുമ്പോൾ ബൈക്കുകള്‍ മികച്ച കണ്ടീഷനിലല്ലെങ്കിൽ അപകടങ്ങൾ സംഭവിച്ചേക്കാം.

സ്റ്റണ്ട് ബൈക്ക് റോഡിലിറക്കില്ല

ADVERTISEMENT

അടച്ചിട്ട പ്രദേശങ്ങളിൽ മികച്ച  പരിശീലനം ലഭിച്ചതിനു ശേഷം മാത്രമേ ബൈക്ക് അഭ്യാസങ്ങൾ നടത്താവൂ. ഇതാകട്ടെ, ഇതിനായി മാത്രമായി നിശ്ചയിച്ച സ്ഥലങ്ങളിൽ മാത്രമേ പാടുള്ളൂ. ഇവിടേക്കു മനുഷ്യരൊ മൃഗങ്ങളൊ മറ്റെന്തെങ്കിലും വസ്തുക്കളോ കടന്നുവരില്ല എന്നുറപ്പാക്കുകയും വേണം. പൊതു നിരത്തുകളിൽ അഭ്യാസങ്ങൾ കാണിക്കാനും പാടില്ല.

പൊതുറോഡിൽ ബൈക്ക് അഭ്യാസം നടത്തുന്ന മിക്കവരും പരിശീലനം കിട്ടിയവരല്ല. റേസിങ്ങിനു ഒരിക്കലും പൊതുവഴികൾ തിരഞ്ഞെടുക്കില്ല. നമ്മുടെ റോഡുകളിൽ 70 കിലോമീറ്റർ വേഗത്തിൽ പോകുന്നത് പോലും അപകടകരമാണ്. 

റോഡിലെ സാഹചര്യം മുൻകൂട്ടി പ്രവചിക്കാനാകില്ല

റോഡിലെ സാഹചര്യങ്ങൾ മുൻകൂട്ടി പ്രവചിക്കാനാകില്ല എന്നതാണ് റോഡിൽ അഭ്യാസങ്ങൾ കാണിക്കരുതെന്ന് പറയുന്നതിന്റെ പ്രധാന കാരണം. മറ്റു വാഹനങ്ങളും കാൽനടക്കാരും മൃഗങ്ങളുമെല്ലാം ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുത്തും. മറ്റൊരാളുടെ ജീവൻ നാം ഉണ്ടാക്കരുതെന്ന് സ്വയം തീരുമാനിക്കാം.

ADVERTISEMENT

പുതു തലമുറ ബൈക്കുകൾ

പണ്ടു കാലത്ത് 100 സിസിയിൽ നിന്ന് ഉയർന്ന സിസിയും കരുത്തുമുള്ള ബൈക്കുകളിലേയ്ക്കുള്ള കയറ്റം പടിപടിയായിട്ടായിരുന്നു. എന്നാൽ ഇന്ന് ആദ്യമായി വാങ്ങുന്നത് തന്നെ 250സിസി വരെയുള്ള ബൈക്കുകളായിരിക്കും. ചെറു പ്രായത്തിൽ കരുത്തു കൂടിയ ഈ ബൈക്കുകൾ എങ്ങനെ ഉപയോഗിക്കണം എന്നുപോലും അറിയാതെയായിരിക്കും യുവാക്കൾ വാഹനമോടിക്കുന്നത്. ഇപ്പോൾ വേഗത്തിൽ ഓടിച്ചും സ്റ്റണ്ട് ചെയ്തുമുള്ള വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് ആളാവാനുള്ള ആവേശവും യുവാക്കളിൽ കൂടുതലാണ്. ന്യൂജനറേഷൻ  വാഹനങ്ങളുടെ കുഴപ്പമല്ല അപകടകാരണം;  അത് മികച്ച രീതിയിൽ ഉപയോഗിക്കാത്തതാണ്.

English Summary: Ghost Riders About Overspeed Accident In Kerala