വാഹനപ്രേമികളുടെ ബക്കറ്റ് ലിസ്റ്റിലെ ഒന്നാമത്തെ പേരായിരിക്കും മെഴ്സിഡീസ് ബെൻസ് ജി വാഗൺ. കരുത്തും എസ്‍യുവിയുടെ വന്യ സൗന്ദര്യവും ഒരുപോലെ ചേർന്നിണങ്ങിയ ജി വാഗണിന്റെ പെർഫോമൻസ് പതിപ്പായ ജി 63 എഎംജി കൂടിയാണെങ്കിൽ സംഗതി കുശാൽ. ജി 63 എഎംജി സ്വന്തമാക്കി മലയാള സിനിമയിലെ ഏറ്റവും വലിയ വാഹനപ്രേമിയാണ് ദുൽക്കർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഹനപ്രേമികളുടെ ബക്കറ്റ് ലിസ്റ്റിലെ ഒന്നാമത്തെ പേരായിരിക്കും മെഴ്സിഡീസ് ബെൻസ് ജി വാഗൺ. കരുത്തും എസ്‍യുവിയുടെ വന്യ സൗന്ദര്യവും ഒരുപോലെ ചേർന്നിണങ്ങിയ ജി വാഗണിന്റെ പെർഫോമൻസ് പതിപ്പായ ജി 63 എഎംജി കൂടിയാണെങ്കിൽ സംഗതി കുശാൽ. ജി 63 എഎംജി സ്വന്തമാക്കി മലയാള സിനിമയിലെ ഏറ്റവും വലിയ വാഹനപ്രേമിയാണ് ദുൽക്കർ സൽമാൻ എന്ന് അടിവരയിട്ട് തെളിയിക്കുകയാണ്.

മോളീവുഡിലെ ആദ്യ ജി63 എഎംജിമാണ് ദുൽക്കർ സ്വന്തമാക്കിയത്. ഒലീവ് ഗ്രീൻ നിറത്തിലുള്ള വാഹനത്തിന് 22 ഇഞ്ച് ബ്ലാക്ക് അലോയ് വീലുകളും യോട്ട് ബ്ലൂ ബ്ലാക്ക് സീറ്റുകളുമാണ്.

ADVERTISEMENT

ഓൺറോഡ് വില ഏകദേശം 3 കോടി രൂപ വില വരുന്ന വാഹനം ബെൻസിന്റെ ഏറ്റവും കരുത്തുറ്റ എസ്‍യുവികളിലൊന്നാണ്. 4 ലീറ്റർ വി8 പെട്രോൾ എൻജിനാണ് വാഹനത്തിന് കരുത്ത് നൽകുന്നത്. ട്വിൻ ടർബോ ഉപയോഗിക്കുന്ന എൻജിന് 585 ബിഎച്ച്പി കരുത്തും 850 എൻഎം ടോർക്കുമുണ്ട്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ വെറും 4.5 സെക്കന്റുകൾ മാത്രം മതി ഈ കരുത്തന്.

ബെൻസ് എസ്എൽഎസ് എഎംജി, ടൊയോട്ട സുപ്ര, ബെൻസ് ഡബ്ല്യു 123, ജെ80 ലാൻഡ് ക്രൂസർ, മിനി കൂപ്പർ, വോൾവോ 240 ഡിഎൽ, ബിഎം‍ഡബ്ല്യു 740ഐഎ തുടങ്ങി ആരും കൊതിക്കുന്ന ക്ലാസിക്ക് കാറുകളുടെ നീണ്ട നിര തന്നെയുണ്ട് ദുൽക്കർ സൽമാന്റെ ഗ്യാരേജിൽ.

ADVERTISEMENT

English Summary: Dulquer Salmaan Bought Benz G 63 AMG