വലിയൊരു അപകടത്തിൽ നിന്ന് ജീവനോടെ രക്ഷപ്പെട്ടതിന്റെ ആശ്വാസം പങ്കുവയ്ക്കുകയാണ് പ്രശസ്ത ഗസൽ ഗായിക ഇംതിയാസ് ബീഗം. കഴിഞ്ഞ ദിവസം പുലർച്ചെ 4 ന് ചേർത്തലയിലാണ് അപകടം നടന്നത്. കോഴിക്കോട് പ്രോഗ്രാമിന് പോയി തിരിച്ചു വരുന്ന വഴിയായിരുന്നു അപകടം‌. ടാറ്റയുടെ വാഹനമായതുകൊണ്ടു മാത്രമാണ് അപകടത്തിൽ വലിയ പരുക്കേൽക്കാതെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വലിയൊരു അപകടത്തിൽ നിന്ന് ജീവനോടെ രക്ഷപ്പെട്ടതിന്റെ ആശ്വാസം പങ്കുവയ്ക്കുകയാണ് പ്രശസ്ത ഗസൽ ഗായിക ഇംതിയാസ് ബീഗം. കഴിഞ്ഞ ദിവസം പുലർച്ചെ 4 ന് ചേർത്തലയിലാണ് അപകടം നടന്നത്. കോഴിക്കോട് പ്രോഗ്രാമിന് പോയി തിരിച്ചു വരുന്ന വഴിയായിരുന്നു അപകടം‌. ടാറ്റയുടെ വാഹനമായതുകൊണ്ടു മാത്രമാണ് അപകടത്തിൽ വലിയ പരുക്കേൽക്കാതെ രക്ഷപ്പെട്ടത് എന്നാണ് ഗായിക പറയുന്നത്. ഹെക്സയുടെ നിർമാണ നിലവാരത്തിന്റെ മികവുകൊണ്ട് വലിയ പരുക്കേൽക്കാതെ രക്ഷപ്പെട്ടതിന്റെ അനുഭവവും ഗായിക സമൂഹമാധ്യമങ്ങളിൽ കുറിച്ചിട്ടുണ്ട്. ജീവൻ രക്ഷിച്ചതിന് ടാറ്റ മോട്ടോഴ്സിനും രത്തൻ ടാറ്റയ്ക്കും നന്ദിയും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച കുറിപ്പിൽ പറയുന്നുണ്ട്.

കുറിപ്പിന്റെ പൂർണരൂപം

ADVERTISEMENT

ഒരുപാട് പേരുടെ, പ്രത്യേകിച്ച്, മാതാപിതാക്കളുടെ പ്രാർത്ഥനയും, പടച്ചോന്റെ കാവലും കൊണ്ടു മാത്രം വീണ്ടും വലിയ ഒരു അപകടത്തിൽ നിന്ന് ഞാനും മോളും രക്ഷപ്പെട്ടിരിക്കുന്നു (അൽഹംദുലില്ല) എന്റെ ലിവൂട്ടൻ(etios liva) ഷോറൂമിൽ സർവീസിൽ ആയതുകൊണ്ട്, സുഹൃത്തിന്റെ ടാറ്റ ഹെക്സ എടുത്ത് ഞാനും മോളും മാത്രം കോഴിക്കോടേക്ക് പ്രോഗ്രാമിന് പോയതാണ്. പരിപാടി കഴിഞ്ഞ് തിരിച്ചു വരുന്ന വഴി ചേർത്തല വെച്ച് പുലർച്ചെ 4 മണിക്കാണ് അപകടം നടന്നത്. മറികടക്കാൻ ശ്രമിച്ചപ്പോൾ മുന്നിൽ ഉണ്ടായിരുന്ന ഒരു ലോറിയും കൂടെ ഓവർടേക്ക് ചെയ്ത്‌ കേറാൻ തുടങ്ങി. പുലർച്ചെ റോഡ് കാലിയായതുകൊണ്ടും, എഴുപതിന് മുകളിൽ സ്പീഡ് ഉണ്ടായിരുന്നത് കൊണ്ടും, മഴയായതുകൊണ്ടും, വണ്ടി ചവിട്ടിയപ്പോ നിന്നില്ല. പിന്നെ വണ്ടി തട്ടാതെ ഒതുക്കാനുള്ള ശ്രമമായിരുന്നു. 

പവർ സ്റ്റിയറിങ് ആയതുകാരണം ചെറുതായിട്ട് ഒന്ന് ഒടിച്ചപ്പോൾ വണ്ടി മുഴുവനായിട്ടും ഇടത്തേക്കും വലത്തേക്കും പുളഞ്ഞു വലതുവശത്ത് നിർത്തിയിട്ടിരുന്ന ഒരു ലോറിയിൽ ചെന്നിടിച്ചു. അവിടുന്ന് വീണ്ടും വണ്ടി മൂന്നു നാലു പ്രാവിശ്യം കറങ്ങി പോയി രണ്ടു ലോറി അപ്പുറം എത്തി മറ്റൊരു ലോറിയുടെ സൈഡിൽ കാറിന്റെ പുറകുവശം ഇടിച്ചു നിന്നു. കറക്കത്തിനിടയിൽ എന്റെ പ്രിയപ്പെട്ടവരിൽ ചുരുക്കം ചിലരുടെ മുഖം, അവരുടെ സ്നേഹം, അതിലേറെ പുറകിലെ സീറ്റിൽ കിടന്നുറങ്ങുന്ന എന്റെ മോളുടെയും കാര്യം മിന്നിമറഞ്ഞു പോയിക്കൊണ്ടിരുന്നു .

ADVERTISEMENT

വണ്ടി ഒരിടത്ത് അടങ്ങി നിന്നു കഴിഞ്ഞപ്പോൾ മോളുടെ നേരെ തിരിഞ്ഞു നോക്കാൻ ഞാൻ പേടിച്ചു. അവൾ ഏത് അവസ്ഥയിൽ ആയിരിക്കും കിടക്കുന്നുണ്ടാകുക! എന്ന പേടി. അൽഹംദുലില്ലാഹ് .. സീറ്റിൽ നിന്ന് താഴേക്ക് വീണതു പോലുമില്ല അവൾ. മുന്നിലെ ചില്ലു പൊട്ടി കുറച്ച് എന്റെ കയ്യിൽ തെറിച്ച് തൊലി പോയതല്ലാതെ, രണ്ടുപേർക്കും യാതൊന്നും പറ്റിയിട്ടില്ല. ‌

ടാറ്റയുടെ വണ്ടി ആയതുകൊണ്ട് മാത്രം നിങ്ങൾ രക്ഷപ്പെട്ടു, ഇല്ലെങ്കിൽ നോക്കേണ്ടായിരുന്നു എന്നാണ് അവിടെ എത്തിയ പോലീസുകാർ പറഞ്ഞത്. ഞാൻ ഒരു കാർ വാങ്ങാൻ ആലോചിച്ചപോഴെ എന്റെ വാപ്പ പറയുന്നുണ്ടായിരുന്നു, ടാറ്റ നോക്കാം സുരക്ഷയല്ലേ ആദ്യ വേണ്ടതെന്ന്. അന്ന് അതു ശ്രദ്ധിച്ചില്ല. ഇപ്പോൾ വേറൊരു വണ്ടി കിട്ടാത്തതുകൊണ്ട് മാത്രം ഈ വണ്ടിയും എടുത്ത് ഞാൻ പോയത് ഒരു നിയോഗമായി തോന്നുന്നു. അതുകൊണ്ട് മാത്രം ഞങ്ങൾ ജീവനോടെ ഉണ്ട്.‌

ADVERTISEMENT

Thank God

പ്രാർത്ഥനകൾ കൊണ്ട് തണൽ വിരിക്കുന്ന ഉമ്മ വാപ്പ, പെട്ടെന്നു തന്നെ ഓടിയെത്തി സഹായിച്ച രാജേഷേട്ടൻ Rajesh Cherthala, വളരെ സ്നേഹത്തോടെ എല്ലാം സുരക്ഷിതമാക്കിയ ചേർത്തല പൊലീസ് സ്റ്റേഷനിലെ പോലീസുകാർ

പറയാതെ വയ്യ Thanks alot to  Ratan Naval Tata Tata Group

English Summary: Ghazal Singer Imthiyas Beegum Wrote About An Accident She Involved

വലിയൊരു അപകടത്തിൽ നിന്ന് ജീവനോടെ രക്ഷപ്പെട്ടതിന്റെ ആശ്വാസം പങ്കുവയ്ക്കുകയാണ് പ്രശസ്ത ഗസൽ ഗായിക ഇംതിയാസ് ബീഗം. കഴിഞ്ഞ ദിവസം പുലർച്ചെ 4 ന് ചേർത്തലയിലാണ് അപകടം നടന്നത്. കോഴിക്കോട് പ്രോഗ്രാമിന് പോയി തിരിച്ചു വരുന്ന വഴിയായിരുന്നു അപകടം‌. ടാറ്റയുടെ വാഹനമായതുകൊണ്ടു മാത്രമാണ് അപകടത്തിൽ വലിയ പരുക്കേൽക്കാതെ രക്ഷപ്പെട്ടത് എന്നാണ് ഗായിക പറയുന്നത്. ഹെക്സയുടെ നിർമാണ നിലവാരത്തിന്റെ മികവുകൊണ്ട് വലിയ പരുക്കേൽക്കാതെ രക്ഷപ്പെട്ടതിന്റെ അനുഭവവും ഗായിക സമൂഹമാധ്യമങ്ങളിൽ കുറിച്ചിട്ടുണ്ട്. ജീവൻ രക്ഷിച്ചതിന് ടാറ്റ മോട്ടോഴ്സിനും രത്തൻ ടാറ്റയ്ക്കും നന്ദിയും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച കുറിപ്പിൽ പറയുന്നുണ്ട്.
 
കുറിപ്പിന്റെ പൂർണരൂപം
 
ഒരുപാട് പേരുടെ, പ്രത്യേകിച്ച്, മാതാപിതാക്കളുടെ പ്രാർത്ഥനയും, പടച്ചോന്റെ കാവലും കൊണ്ടു മാത്രം വീണ്ടും വലിയ ഒരു അപകടത്തിൽ നിന്ന് ഞാനും മോളും രക്ഷപ്പെട്ടിരിക്കുന്നു (അൽഹംദുലില്ല)
എന്റെ ലിവൂട്ടൻ(etios liva) ഷോറൂമിൽ സർവീസിൽ ആയതുകൊണ്ട്, സുഹൃത്തിന്റെ ടാറ്റ ഹെക്സ എടുത്ത് ഞാനും മോളും മാത്രം കോഴിക്കോടേക്ക് പ്രോഗ്രാമിന് പോയതാണ്. പരിപാടി കഴിഞ്ഞ് തിരിച്ചു വരുന്ന വഴി ചേർത്തല വെച്ച് പുലർച്ചെ 4 മണിക്കാണ് അപകടം നടന്നത്. മറികടക്കാൻ ശ്രമിച്ചപ്പോൾ മുന്നിൽ ഉണ്ടായിരുന്ന ഒരു ലോറിയും കൂടെ ഓവർടേക്ക് ചെയ്ത്‌ കേറാൻ തുടങ്ങി. പുലർച്ചെ റോഡ് കാലിയായതുകൊണ്ടും, എഴുപതിന് മുകളിൽ സ്പീഡ് ഉണ്ടായിരുന്നത് കൊണ്ടും, മഴയായതുകൊണ്ടും, വണ്ടി ചവിട്ടിയപ്പോ നിന്നില്ല. പിന്നെ വണ്ടി തട്ടാതെ ഒതുക്കാനുള്ള ശ്രമമായിരുന്നു. 