ജർമൻ നിർമാതാക്കളായ ഫോക്സ്വാഗന്റെ കോംപാക്ട് എസ് യു വി ടൈഗുൺ സെപ്റ്റംബർ 23ന് ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കും. അവതരണത്തിനു മുന്നോടിയായി ഈ മാസം ആദ്യം മുതൽ ഫോക്സ്‌വാഗൻ ടൈഗുണിനുള്ള ബുക്കിങ്ങുകൾ സ്വീകരിച്ചു തുടങ്ങിയിരുന്നു. കടുത്ത മത്സരത്തിനു സാക്ഷ്യം വഹിക്കുന്ന ഇന്ത്യൻ കോംപാക്ട് എസ്‌യുവി വിപണിയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജർമൻ നിർമാതാക്കളായ ഫോക്സ്വാഗന്റെ കോംപാക്ട് എസ് യു വി ടൈഗുൺ സെപ്റ്റംബർ 23ന് ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കും. അവതരണത്തിനു മുന്നോടിയായി ഈ മാസം ആദ്യം മുതൽ ഫോക്സ്‌വാഗൻ ടൈഗുണിനുള്ള ബുക്കിങ്ങുകൾ സ്വീകരിച്ചു തുടങ്ങിയിരുന്നു. കടുത്ത മത്സരത്തിനു സാക്ഷ്യം വഹിക്കുന്ന ഇന്ത്യൻ കോംപാക്ട് എസ്‌യുവി വിപണിയിൽ ഹ്യുണ്ടേയ് ക്രേറ്റ, കിയ സെൽറ്റോസ്,  ടാറ്റ ഹാരിയർ, എം ജി ഹെക്ടർ പ്ലസ് തുടങ്ങിയവയ്ക്കൊപ്പം  ഫോക്സ്‌വാഗൻ ഗ്രൂപ്പിൽപെട്ട ചെക്ക് നിർമാതാക്കളായ സ്കോഡ ഓട്ടോയുടെ കുശക്കിനെയും ടൈഗുണിനു നേരിടേണ്ടി വരും.

ഇന്ത്യയ്ക്കായി ഫോക്സ്‌വാഗൻ ആവിഷ്കരിച്ച ഇന്ത്യ 2.0 തന്ത്രത്തിന്റെ ഭാഗമായി അവതരിപ്പിക്കുന്ന ടൈഗുൺ പുണെയ്ക്കടുത്ത് ചക്കനിലുള്ള ശാലയിൽ നിന്നാണു നിരത്തിലെത്തുന്നത്.  എം ക്യു ബി ആർക്കിടെക്ചറിന്റെ വകഭേദമായ എം ക്യു ബി എ സീറോ ഐ എൻ പ്ലാറ്റ്ഫോം അടിത്തറയാവുന്ന ടൈഗുൺ ഫോക്സ്‌വാഗന്റെ ഉന്നത നിർമാണ നിലവാരം നിലനിർത്തുമ്പോഴും ഇന്ത്യൻ ഉപയോക്താക്കൾക്കായി  സവിശേഷമായി രൂപകൽപ്പന ചെയ്തതാണെന്നാണു കമ്പനിയുടെ പക്ഷം. 

ADVERTISEMENT

മൂന്നു വർഷം മുമ്പ് 2018ലാണു ഫോക്സ്‌വാഗൻ ഇന്ത്യ 2.0പദ്ധതി പ്രഖ്യാപിച്ചത്. ഇന്ത്യൻ വിപണിയിലെ സാന്നിധ്യം ശക്തമാക്കാനായി ഗ്രൂപ് കമ്പനിയായ സ്കോഡയുടെ നേതൃത്വത്തിൽ 2019–2021 കാലത്ത് 100 കോടി യൂറോ(ഏകദേശം 7,900 കോടി രൂപ)യുടെ നിക്ഷേപമായിരുന്നു പദ്ധതിയിലെ പ്രധാന വാഗ്ദാനം. പദ്ധതിക്കായി പുണെയിലും ഔറംഗബാദിലുമുള്ള ശാലകളുടെ ശേഷി ഉയർത്തിയതിനൊപ്പം പുണെയിൽ സ്കോഡ പുതിയ എൻജിനീയറിങ്, ഡിസൈൻ, ഡവലപ്മെന്റ് കേന്ദ്രവും തുടങ്ങി. 

രണ്ട് ടി എസ് ഐ പെട്രോൾ എൻജിൻ സാധ്യതകളോടെയാവും ടൈഗുണിന്റെ വരവ്; ഒരു ലീറ്ററും 1.5 ലീറ്ററും. ശേഷി കുറഞ്ഞ എൻജിനു കൂട്ടായി മാനുവൽ, ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സുകൾ എത്തും. അതേസമയം 1.5 ലീറ്റർ എൻജിനൊപ്പം ആറു സ്പീഡ് മാനുവൽ, ഏഴു സ്പീഡ് ഡി എസ് ജി ഓട്ടമാറ്റിക് ഗീയർബോക്സുകളാണു ട്രാൻസ്മിഷൻ സാധ്യതകൾ. വൃത്തിയുള്ള മുൻ ഗ്രില്ലും ക്രോമിയത്തിന്റെ പകിട്ടും 17 ഇഞ്ച് അലോയ് വീലും സ്ട്രെച്ഡ് ഔട്ട് എൽ ഇ ഡി ടെയിൽ ലൈറ്റുമൊക്കെയായിട്ടാവും ‘ടൈഗുണി’ന്റെ വരവ്. അകത്തളത്തിലാവട്ടെ വയർലെസ് ആൻഡ്രോയ്ഡ് ഓട്ടോ/ആപ്പ്ൾ കാർ പ്ലേ കണക്ടിവിറ്റി, സൺ റൂഫ്, 10 ഇഞ്ച് ഇൻഫൊടെയ്ൻമെന്റ് സ്ക്രീൻ, ഡ്രൈവർക്കായി എട്ട് ഇഞ്ച് ഡിജിറ്റൽ ഡിസ്പ്ലേ തുടങ്ങിയവ പ്രതീക്ഷിക്കാം. 

ADVERTISEMENT

അരങ്ങേറ്റത്തിനു മുന്നോടിയായി  രാജ്യത്തെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ പുതിയ ടൈഗുൺ പ്രദർശിപ്പിക്കാൻ ഫോക്സ്‌വാഗൻ നടപടി തുടങ്ങിയിട്ടുണ്ട്. ഇന്ത്യൻ ഉപയോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന, തന്റേടവും ചലനാത്മകതയും തുളുമ്പുന്ന ജർമൻ എസ്‌യുവിയാവും ടൈഗുൺ എന്നു ഫോക്സ്‌വാഗൻ പാസഞ്ചർ കാഴ്സ് ഇന്ത്യ ബ്രാൻഡ് ഡയറക്ടർ ആശിഷ് ഗുപ്ത അഭിപ്രായപ്പെട്ടു. 

English Summary: Volkswagen Taigun to Launch on September 23