പുതിയ ഇലക്ട്രിക് സൈക്കിളുകൾ പുറത്തിറക്കി ടാറ്റ. കോൺടിനോ ഇടിബി 100, സ്റ്റൈഡർ വോൾട്ടിക് 1.7, മിറാഷ് ഇ പ്ലസ് എന്നീ പുതിയ മോഡലുകളാണ് ടാറ്റ ഇന്റർനാഷണലിന്റെ ഉടമസ്ഥതയിലുള്ള സ്റ്റൈഡർ എന്ന ബ്രാൻഡുകളുടെ കീഴിൽ അവതരിപ്പിച്ചിരിക്കുന്നത്. വോൾട്ടിക്ക് 1.7 സ്റ്റൈഡറിന്റെ വോൾട്ടിക് 1.7 എന്ന സൈക്കിൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതിയ ഇലക്ട്രിക് സൈക്കിളുകൾ പുറത്തിറക്കി ടാറ്റ. കോൺടിനോ ഇടിബി 100, സ്റ്റൈഡർ വോൾട്ടിക് 1.7, മിറാഷ് ഇ പ്ലസ് എന്നീ പുതിയ മോഡലുകളാണ് ടാറ്റ ഇന്റർനാഷണലിന്റെ ഉടമസ്ഥതയിലുള്ള സ്റ്റൈഡർ എന്ന ബ്രാൻഡുകളുടെ കീഴിൽ അവതരിപ്പിച്ചിരിക്കുന്നത്.

വോൾട്ടിക്ക് 1.7

ADVERTISEMENT

സ്റ്റൈഡറിന്റെ വോൾട്ടിക് 1.7 എന്ന സൈക്കിൾ നിർമിച്ചിരിക്കുന്നത് 17 ഇഞ്ച് സ്റ്റീലിലാണ്. 48V X 5 AH NMC ലിഥിയം അയൺ ബാറ്ററിയും ഉപയോഗിക്കുന്നു.  48V 250W BLDC ഹബ് മോട്ടറുമാണ് സൈക്കിളിൽ. പരമാവധി 25 കിലോമീറ്റർ വേഗത്തിൽ സ‍ഞ്ചരിക്കാനാവും. ഒറ്റ ചാർജിൽ 25 മുതൽ 28 വരെ സഞ്ചാര പരിധിയുമുണ്ട്. മൂന്നു മണിക്കൂറാണ് ബാറ്ററി ചാർജ് ചെയ്യാൻ എടുക്കുന്ന സമയം. ഡിസ്ക് ബ്രേക്കുകൾ ഉപയോഗിക്കുന്ന സൈക്കിളിൽ ബ്രേക് അമർത്തുമ്പോൾ മോട്ടറിൽ നിന്നുള്ള പവർ കട്ടാകുന്ന സുരക്ഷാ സാങ്കേതിക വിദ്യയുമുണ്ട്. കൂടാതെ ഐപി54 നിലവാരത്തിലുള്ള വാട്ടർ റെസിസ്റ്റ് കപ്പാസിറ്റിയുമായാണ് സൈക്കിൾ എത്തുന്നത്. വില 29,995 രൂപ.

കോണ്ടിനോ ഇബി 100

ADVERTISEMENT

സ്റ്റൈഡറിന്റെ മറ്റൊരു സബ് ബ്രാൻഡായ കോണ്ടിനോയാണ് ഇബി 100 എന്ന സൈക്കിളുമായി എത്തിയിരിക്കുന്നത്. ഏഴ്  സ്പീഡ് ഗിയർബോക്സാണ് ഇബി 100 ൽ. സ്പെഷൽ അലോയിലാണ് സൈക്കിൾ നിർമിച്ചിരിക്കുന്നത്. ഇലക്ട്രിക്, പെഡൽ, ഹൈബ്രിഡ് എന്ന് മോഡലുകളുണ്ട് സൈക്കിളിന്. ഇലക്ട്രിക്കിൽ 30 കിലോമീറ്റർ റേഞ്ചും ഹൈബ്രിഡിൽ 60 കിലോമീറ്റർ റേഞ്ചും നൽകും. 25 കിലോമീറ്റാണ് പരമാവധി വേഗം. ഊരിമാറ്റാവുന്ന 48 V ബാറ്ററിയും 250 W BLDC ഹൈബ് മോട്ടറുമുണ്ട്. ഡിസ്ക് ബ്രേക്കുകൾ ഉപയോഗിക്കുന്ന സൈക്കിളിൽ ബ്രേക് അമർത്തുമ്പോൾ മോട്ടറിൽ നിന്നുള്ള പവർ കട്ടാകുന്ന സുരക്ഷ സാങ്കേതികത ഇതിലുമുണ്ട്. ഐപി54 നിലവാരത്തിലുള്ള വാട്ടർ റെസിസ്റ്റ് കപ്പാസിറ്റിയുമായാണ് സൈക്കിൾ എത്തുന്നത്. കൂടാതെ ബാറ്ററി ലെവൽ അറിയിക്കുന്ന എൽഇഡി ലൈറ്റ് ബാർ, 3 വാട്ട് എൽഇഡി ലാംപ് എന്നിവയുമുണ്ട്. വില 37999 രൂപ.

മിറാഷ് ഇ പ്ലസ്

ADVERTISEMENT

സെമി അർബൻ, റൂറൽ വിപണികൾക്ക് വേണ്ടി പുറത്തിറക്കിയ സൈക്കിളാണ് മിറാഷ് ഇ പ്ലസ്. പഴയ കാല സൈക്കിളുകളുടെ രൂപഭംഗിയുമായി എത്തുന്ന മിറാഷിൽ 48V X 5 AH NMC ലിഥിയം അയൺ ബാറ്ററിയും 48V 250W BLDC ഹബ്ബ് മോട്ടറുമാണുള്ളത്. പെഡൽ അസിസ്റ്റോഡു കൂടി 25 കിലോമീറ്റർ വേഗം നൽകുന്ന സൈക്കിളിന്റെ സഞ്ചാര പരിധി 60 കിലോമീറ്ററാണ്. നാലു മണിക്കൂറിൽ പൂർണമായും ചാർജാകും. വില 23995 രൂപ.

English Summary: Tata Electric Bicycle