യുഎസിൽ ലഭ്യമാവുന്നതിൽ ഏറ്റവുമധികം സഞ്ചാര പരിധി(റേഞ്ച്)യുള്ള വൈദ്യുത കാറായ എയർ ഡ്രീം എഡീഷനുമായി ലൂസിഡ് മോട്ടോർ രംഗത്ത്. വൈദ്യുത വാഹന(ഇ വി) വിപണിയിൽ ടെസ്‌ലയ്ക്ക് എതിരാളികളാവുമെന്നു കരുതുന്ന യുഎസ് നിർമാതാക്കളായ ലൂസിഡിന്റെ ആദ്യ വൈദ്യുത സെഡാനായ എയർ ഡ്രീം എഡീഷൻ ഒറ്റ ചാർജിൽ 830 കിലോമീറ്റർ ഓടുമെന്നാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുഎസിൽ ലഭ്യമാവുന്നതിൽ ഏറ്റവുമധികം സഞ്ചാര പരിധി(റേഞ്ച്)യുള്ള വൈദ്യുത കാറായ എയർ ഡ്രീം എഡീഷനുമായി ലൂസിഡ് മോട്ടോർ രംഗത്ത്.  വൈദ്യുത വാഹന(ഇ വി) വിപണിയിൽ ടെസ്‌ലയ്ക്ക് എതിരാളികളാവുമെന്നു കരുതുന്ന യുഎസ് നിർമാതാക്കളായ ലൂസിഡിന്റെ ആദ്യ വൈദ്യുത സെഡാനായ എയർ ഡ്രീം എഡീഷൻ ഒറ്റ ചാർജിൽ 830 കിലോമീറ്റർ ഓടുമെന്നാണ് ഔദ്യോഗികമായി സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്.

ലൂസിഡിന്റെ എയർ ഡ്രീം എഡീഷന് ഒറ്റ ചാർജിൽ 520 മൈൽ(അഥവാ 823 കിലോമീറ്റർ) പിന്നിടാൻ ശേഷിയുണ്ടെന്നാണു യു എസ് പരിസ്ഥിതി സംരംക്ഷണ ഏജൻസി സാക്ഷ്യപ്പെടുത്തുന്നത്. ടെസ്‌ല ശ്രേണിയിലെ ഏറ്റവുമധികം സഞ്ചാര പരിധിയുള്ള മോഡലായ മോഡൽ എസ് ലോങ് റേഞ്ച് ഒറ്റ ചാർജിൽ പിന്നിടുന്ന 651 കിലോമീറ്ററിനെ അപേക്ഷിച്ച് 175 കിലോമീറ്റർ അധികമാണിത്. വൈദ്യുത വാഹനങ്ങളെ സംബന്ധിച്ചിടത്തോളം റെക്കോഡ് സഞ്ചാര പരിധിയാണ് എയർ ഡ്രീം എഡീഷൻ സ്ഥാപിച്ചിരിക്കുന്നതെന്ന് കലിഫോണിയ് ആസ്ഥാനമായ ലൂസിഡ് മോട്ടോറിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ പീറ്റർ റോളിൻസൺ അഭിപ്രായപ്പെട്ടു. മുമ്പ് ടെസ്‌ലയിൽ പ്രവർത്തിക്കുമ്പോൾ മോഡൽ എസ് സെഡാന്റെ ചീഫ് എൻജീനീയറുമായിരുന്നു അദ്ദേഹം. അവിശ്വസനീയ റേഞ്ച് വാഗ്ദാനം ചെയ്യുന്ന ഇവികൾ നിർമിക്കുമെന്ന അവകാശവാദങ്ങളുടെ പിൻബലത്തിലാണ് ടെസ്‌ലയ്ക്കു പോന്ന എതിരാളിയായി ലൂസിഡിനെ വാഹനലോകം പരിഗണിച്ചു പോന്നത്. 

ADVERTISEMENT

അതേസമയം, വൻതോതിലുള്ള വൈദ്യുത വാഹനം ലൂസിഡ് മോട്ടോർ ലക്ഷ്യമിടുന്നില്ല. എയർ ഡ്രീം എഡീഷനിൽ 500 വൈദ്യുത ആഡംബര സെഡാനുകൾ നിർമിക്കാനാണു കമ്പനി ആലോചിക്കുന്നത്. സഞ്ചാരശേഷിയിലും ആഡംബരങ്ങളിലുമൊക്കെ മുന്നിട്ടു നിൽക്കുന്ന കാറിന് 1.69 ലക്ഷം ഡോളർ(ഏകദേശം 1.25 കോടി രൂപ) നിലവാരത്തിലാവും വില. 

എയർ ഡ്രീമിന്റെ ഗ്രാൻഡ് ടൂറിങ് പതിപ്പിന് ഒറ്റ ചാർജിൽ 516 മൈൽ (അഥവാ 830 കിലോമീറ്റർ) പിന്നിടാൻ ശേഷിയുണ്ടാവുമെന്നാണു ലൂസിഡിന്റെ വാഗ്ദാനം. ഇക്കൊല്ലം തന്നെ നിർമാണം ആരംഭിക്കുമെന്നു കരുതുന്ന ഈ പതിപ്പിനു പ്രതീക്ഷിക്കുന്ന വില 1.39 ലക്ഷം ഡോളർ(ഏകദേശം 1.02 കോടി രൂപ) ആണ്. കാറിന്റെ മറ്റു വകഭേദങ്ങൾക്കും 700 കിലോമീറ്ററിലേറെ റേഞ്ച് ലൂസിഡ് ഉറപ്പു നൽകുന്നുണ്ട്.

ADVERTISEMENT

അരിസോനയിലെ കാസ ഗ്രാൻഡെയിലുള്ള ശാലയിലാവും ലൂസിഡ് മോട്ടോർ ഈ കാറുകൾ നിർമിക്കുക. നിലവിൽ നിർമാണം പുരോഗമിക്കുന്ന ശാലയിൽ നിന്ന് ഈ വർഷം തന്നെ കാർ ഉൽപ്പാദനം ആരംഭിക്കാനാവുമെന്നാണു കമ്പനിയുടെ കണക്കുകൂട്ടൽ. അടുത്ത വർഷം അവസാനത്തോടെ ‘എയർ ഡ്രീം എഡീഷൻ’ സെഡാനുകളുടെ ഡെലിവറി ആരംഭിക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു.

English Summary: Lucid Air Dream Edition Becomes 1st Electric Car to Clock 836 Km Range, Beats Tesla EV