രാജ്യാന്തര മലിനീകരണ വിമുക്ത ദിനാചരണത്തിന്റെ ഭാഗമായി ചെടികൾ നടുന്നതിൽ ഗിന്നസ് റെക്കോഡ് സൃഷ്ടിച്ച് രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോട്ടോ കോർപ്. സെപ്റ്റംബർ 21ലെ ദിനാഘോഷത്തോടനുബന്ധിച്ച് 1,32,775 പേർ ചെടികൾ നടുന്നതിന്റെ ആൽബം ഓൺലൈനിൽ പങ്കുവച്ചാണു ഹീറോ പുതുചരിത്രം രചിച്ചത്. ലോക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യാന്തര മലിനീകരണ വിമുക്ത ദിനാചരണത്തിന്റെ ഭാഗമായി ചെടികൾ നടുന്നതിൽ ഗിന്നസ് റെക്കോഡ് സൃഷ്ടിച്ച് രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോട്ടോ കോർപ്. സെപ്റ്റംബർ 21ലെ ദിനാഘോഷത്തോടനുബന്ധിച്ച് 1,32,775 പേർ ചെടികൾ നടുന്നതിന്റെ ആൽബം ഓൺലൈനിൽ പങ്കുവച്ചാണു ഹീറോ പുതുചരിത്രം രചിച്ചത്. ലോക റെക്കോഡിനുള്ള ഹീറോ മോട്ടോ കോർപിന്റെ ശ്രമത്തെ ഗിന്നസ് വേൾഡ് റെക്കോഡ്സിന്റെ വിധികർത്താവും ഓൺലൈനിൽ നിരീക്ഷിച്ചിരുന്നു. 

ഇതോടെ തുടർച്ചയായ രണ്ടാം ലോക റെക്കോഡാണ് ഹീറോ മോട്ടോ കോർപ് സ്വന്തം പേരിൽ കുറിച്ചത്. ഓഗസ്റ്റിൽ മോട്ടോർ സൈക്കിൾ അണിനിരത്തി ഏറ്റവും വലിയ ലോഗോ സൃഷ്ടിച്ചും കമ്പനി  റെക്കോഡ് ബുക്കിൽ ഇടംനേടിയിരുന്നു. തികഞ്ഞ ആവേശത്തോടെയായിരുന്നു 2021ന്റെ തുടക്കമെന്ന് ഹീറോ മോട്ടോ കോർപ് ഗ്ലോബൽ പ്ലാനിങ് ആൻഡ് സ്ട്രാറ്റജി വിഭാഗം മേധാവി മാലൊ ലെ മാസ്സൻ അഭിപ്രായപ്പെട്ടു; കമ്പനിയുടെ മൊത്തം വിൽപ്പന 10 കോടി യൂണിറ്റ് പിന്നിട്ടതായിരുന്നു പുതുവർഷത്തിലെ ആദ്യ നേട്ടം. 

ADVERTISEMENT

ഹീറോ ബ്രാൻഡിന്റെ ദശവാർഷികാഘോഷം, മോട്ടോർ സൈക്കിളുകൾ അണിനിരത്തി ലോകത്തിലെ തന്നെ ഏറ്റവും വലിയ ലോഗോ യാഥാർഥ്യമാക്കിയതിനുള്ള ഗിന്നസ് റെക്കോഡ്, ഒറ്റ ദിവസം ഒരു ലക്ഷം യൂണിറ്റ് വിൽപ്പന തുടങ്ങിയവ പിന്നാലെയെത്തി. ഇപ്പോഴാവട്ടെ 1,37,775 പേർ ചെടികൾ നടുകയും അതിന്റെ ചിത്രങ്ങൾ പങ്കുവയ്ക്കുകയും ചെയ്തതോടെ ‘ചെടികൾ നടുന്നതിന്റെ ഏറ്റവും വലിയ ഓൺലൈൻ ഫോട്ടോ ആൽബം’ എന്ന നേട്ടവും കമ്പനി സ്വന്തമാക്കി. ‘കോവിഡ് 19’ മുൻനിർത്തിയുള്ള സുരക്ഷാ നിബന്ധനകൾ പാലിച്ചു തന്നെ ഭൂമിയെ കൂടുതൽ ഹരിതാഭമാക്കാനുള്ള ഹീറോ മോട്ടോ കോർപിന്റെ പ്രതിബദ്ധതയാണ് ഈ റെക്കോഡിൽ പ്രകടമാവുന്നതെന്നും അദ്ദേഹം വിലയിരുത്തി. 

ജാപ്പനീസ് പങ്കാളിയായിരുന്ന ഹോണ്ടയുമായി വഴി പിരിഞ്ഞ് സ്വതന്ത്രമായി പ്രവർത്തനം ആരംഭിച്ചതിന്റെ ദശവത്സരാഘോഷം പ്രമാണിച്ചാണു കഴിഞ്ഞ മാസം 1,845 ‘സ്പ്ലെൻഡർ’ മോട്ടോർ സൈക്കിളുകൾ ഉപയോഗിച്ചു ഹീറോ പടുകൂറ്റൻ കമ്പനി ലോഗോ ആവിഷ്കരിച്ചത്. ആന്ധ്ര പ്രദേശിലെ ചിറ്റൂരിലുള്ള ഹീറോ മോട്ടോ കോർപ് നിർമാണശാല പരിസരമാണു റെക്കോഡ് തിളക്കമുള്ള ലോഗോയ്ക്കു വേദിയായത്. 1000 അടി നീളവും 800 അടി വീതിയുമുള്ള സ്ഥലത്താണു ‘സ്പ്ലെൻഡർ’ ബൈക്കുകൾ ഉപയോഗിച്ചുള്ള ‘ഹീറോ’യുടെ വ്യാപാരമുദ്ര ഉയർന്നത്.

ADVERTISEMENT

English Summary: Hero MotoCorp achieves its second Guinness World Records Title