കഴിഞ്ഞ ദിവസമുണ്ടായ കനത്തമഴയിലും ഉരുൾപെട്ടലിലും വെള്ളം കയറിയ റോഡില്‍ കെഎസ്ആർടിസി ബസ് നിന്നുപോയത് വിവാദമായിരുന്നു. യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കി വാഹനം വെള്ളത്തിലിറക്കിയ ഡ്രൈവറെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. വെള്ളക്കെട്ടിൽ നിന്നു പോയ ബസിൽ നിന്ന് നാട്ടുകാർ ചേർന്നാണ് യാത്രക്കാരെ രക്ഷിച്ചത്. തുടർന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ ദിവസമുണ്ടായ കനത്തമഴയിലും ഉരുൾപെട്ടലിലും വെള്ളം കയറിയ റോഡില്‍ കെഎസ്ആർടിസി ബസ് നിന്നുപോയത് വിവാദമായിരുന്നു. യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കി വാഹനം വെള്ളത്തിലിറക്കിയ ഡ്രൈവറെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. വെള്ളക്കെട്ടിൽ നിന്നു പോയ ബസിൽ നിന്ന് നാട്ടുകാർ ചേർന്നാണ് യാത്രക്കാരെ രക്ഷിച്ചത്. തുടർന്ന് ഡ്രൈവറെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളാണ് രംഗത്ത് വന്നത്. വാഹനം നിന്നുപോകാതെ പള്ളിയിലേക്ക് ഓടിച്ചു കയറ്റാൻ സാധിച്ചിരുന്നെങ്കിൽ താനൊരു ഹീറോ ആയേനേ എന്നും സംസ്പെൻഷനിലായ ഡ്രൈവർ പ്രതീകരിച്ചിരുന്നു.

വാഹനത്തിന്റെ വാട്ടർവൈഡിങ് കപ്പാസിറ്റിയുടെ മുകളിൽ വള്ളം കയറി എൻജിൻ ഇൻടേക്കിലൂടെ വെള്ളം കയറിയതാകും വാഹനം നിന്നുപോകാൻ കാരണം. ‌എന്നാൽ ഇത്തരം സാഹര്യമുണ്ടായാൽ എങ്ങനെയാണ് ഒരു ഡ്രൈവർ പ്രതികരിക്കേണ്ടതെന്ന് പറയുകയാണ് ഷാജി തച്ചറമ്പത് എന്ന കെഎസ്ആർടിസി ജീവനക്കാരൻ.

ADVERTISEMENT

പോസ്റ്റിന്റെ പൂർണരൂപം

‌‍ഇത്തരം സാഹചര്യങ്ങളെ എങ്ങിനെ നേരിടാം..

ADVERTISEMENT

ഒന്നാമതായി വാഹനം ഓടിക്കാൻ തയാറാവുമ്പോൾ മനസ്സിനോട് ഞാൻ ആരുമാവട്ടെ... ഈ നിമിഷം ഞാൻ ഈ വാഹനത്തിന്റെ ഡ്രൈവറാണ്, എന്റെ ഉത്തരവാദിത്വം ഹീറോ ആവലല്ല.. യാത്രക്കാരുടെയും പൊതു ജനങ്ങളുടെയും സുരക്ഷയാണ് പ്രധാനം എന്ന് ഉറപ്പിക്കുക. ഇത്തരം അടിയന്തിര സാഹചര്യത്തിന്റെ മുന്നിൽപ്പെട്ടാൽ വാഹനം നിർത്തിയിടുക. റോഡ് പരിചയമില്ലെങ്കിൽ ഒന്നാമനായി യാത്ര തുടരാതെ മറ്റു വാഹനങ്ങളെ മതിയായ അകലം പാലിച്ച് പിൻതുടരുക. പരിസരവാസികളുടെ സഹായം തേടുക. മുന്നറിയിപ്പ് അനുസരിക്കുക. നമ്മുടെ വാഹനത്തിന്റെ വീൽ അകലത്തിൽ 2 പേരെ നടക്കാൻ വിട്ട് പിന്നാലെ അനുഗമിച്ചാലും ഇത്തരം ദുരന്തം ഒഴിവാക്കാം.

ഇനി ഇത്തരത്തിൽ വാഹനം കടന്നു കഴിഞ്ഞാലും വാഹനത്തിന് ബ്രേക്ക് കുറയും എന്നു തിരിച്ചറിയുക. ബ്രേക്ക് ഇടതു കാലിൽചവിട്ടി പിടിച്ച് കുറച്ച് നേരം ഓടിച്ചാൽ ഒരു പരിധി വരെ പരിഹാരമാകും. ഇവ അവഗണിച്ച് വാഹനം മുന്നോട്ട് പോയാൽ എൻജിൻ മുങ്ങിയാൽ റിവേഴ്സ് ഗിയർ ഇടാൻ പോലും പറ്റാത്ത വിധം തകരാർ സംഭവിക്കാം. വെള്ളത്തിലൂടെ ഓടുമ്പോൾ ആക്സിലേറ്റർ കാൽ എടുത്താലും എൻജിനിൽ വെള്ളം കയറി ഓഫാകാം പിന്നെ സ്റ്റാർട്ട് ആകില്ല.

ADVERTISEMENT

പറഞ്ഞ് വരുന്നത് മുന്നോട്ട് എടുത്ത വാഹനം അപകടം മുന്നിൽ കണ്ട് ആക്സിലേറ്റർ കുറച്ച് റിവേഴ്സ് ഗിയർ ഇടാൻ ശ്രമിച്ചാലും വാഹനം ഓഫായി വാഹനം പൂർണമായും നിയന്ത്രണം നഷ്ടപ്പെട്ട് വൻ ദുരന്തമാവാം ഫലം. അപകടം ആർക്കും എപ്പോഴും സംഭവിക്കാം. ഒരു യഥാർഥ ഡ്രൈവർ ഒരു അട്ടയുടെ ദേഹത്തു കൂടി കയറിയാൽ പോലും രാത്രി ഉറങ്ങില്ല.

English Summary: KSRTC In Flood