തലപ്പാവിനെ ബാന്‍ഡേജ് എന്നു വിളിച്ച് കളിയാക്കിയ ബ്രിട്ടിഷുകാരനോടുള്ള പ്രതികാരമായി ആഴ്ചയിൽ ഏഴു ദിവസവും തലപ്പാവിന്റെ നിറത്തിലുള്ള റോള്‍സ് റോയ്‌സ് കാറുകൾ വാങ്ങി ടർബൻ ചലഞ്ച് സൃഷ്ടിച്ച ബ്രിട്ടിഷ് സിഖ് വ്യവസായിയാണ് റൂബൻ സിങ്. സിഖ് വിശ്വാസത്തെ മുറുകെപ്പിടിക്കുന്ന സർദാർജി ഇത്തവണ സ്വന്തമാക്കിയ റോൾസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തലപ്പാവിനെ ബാന്‍ഡേജ് എന്നു വിളിച്ച് കളിയാക്കിയ ബ്രിട്ടിഷുകാരനോടുള്ള പ്രതികാരമായി ആഴ്ചയിൽ ഏഴു ദിവസവും തലപ്പാവിന്റെ നിറത്തിലുള്ള റോള്‍സ് റോയ്‌സ് കാറുകൾ വാങ്ങി ടർബൻ ചലഞ്ച് സൃഷ്ടിച്ച ബ്രിട്ടിഷ് സിഖ് വ്യവസായിയാണ് റൂബൻ സിങ്. സിഖ് വിശ്വാസത്തെ മുറുകെപ്പിടിക്കുന്ന സർദാർജി ഇത്തവണ സ്വന്തമാക്കിയ റോൾസ് റോയ്സിന്റെ നിറം തന്നെയാണ് ഇപ്പോൾ വാർത്തകളിലെ താരം.

ADVERTISEMENT

റോൾസ് റോയ്സ് കേസരി എന്നു റൂബൻ സിങ് വിളിക്കുന്ന, കുങ്കുമ നിറത്തിലുള്ള കള്ളിനൻ ലോകത്തിൽ ഒരെണ്ണം മാത്രമേയുള്ളു എന്നും സർദാർജി പറയുന്നു. തന്റെ പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റയും വിശ്വാസത്തിന്റെയും വർണമാണ് പുതിയ കാറിനെന്നാണ് അതിന്റെ ചിത്രം പങ്കുവച്ച് സർദാർജി സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.

ADVERTISEMENT

ലോകത്തിലെ ഏറ്റവും ആഡംബരം നിറഞ്ഞ എസ്‍യുവികളിലൊന്നാണ് റോൾസ് റോയ്സ് കള്ളിനൻ. 6.75 ലീറ്റർ, വി 12 പെട്രോൾ എൻജിനാണ്; 571 ബി എച്ച് പി കരുത്തും 850 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. എട്ടു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സാണു ട്രാൻസ്മിഷൻ. ഒപ്പം ഫോർ വീൽ ഡ്രൈവ് ലേ ഔട്ടോടെ എത്തുന്ന ആദ്യ റോൾസ് റോയ്സുമാണ് കള്ളിനൻ. ഉപഭോക്താവിന്റെ സൗകര്യവും അഭിരുചിയുമനുസരിച്ച് കള്ളിനനെ അണിയിച്ചൊരുക്കാനുള്ള അവസരവും റോൾസ് റോയ്സ് വാഗ്ദാനം ചെയ്യുന്നുണ്ട്. 

ADVERTISEMENT

കുറച്ചു നാളുകൾക്കു മുമ്പ് ഇപ്പോൾ ആറ് റോൾസ് റോയ്സ് കാറുകൾ ഒരുമിച്ച് സ്വന്തമാക്കി റൂബൻ സിങ് വാർത്തകളിലെ താരമായിരുന്നു. മൂന്നു റോൾസ് റോയ്സ് കള്ളിനനും മൂന്നു ഫാന്റവുമായിരുന്നു അന്ന് സ്വന്തമാക്കിയത്. രത്ന ശേഖരം എന്നു പേരിട്ടിരിക്കുന്ന പുതിയ കാറുകൾ റൂബി, എമറാൾഡ്, സാഫ്രോൺ നിറങ്ങളിലുള്ളതാണ്. റോൾസ് റോയ്സ് കാറുകളുടെ ആരാധകനായ റൂബൻ സിങ്ങിന്റെ ഗാരിജിൽ ഈ 7 കാറുകൾ കൂടാതെ 20 റോൾസ് റോയ്സുകളുണ്ട്. കൂടാതെ പോർഷെ 918 സ്പൈഡർ, ബുഗാട്ടി വെയ്റോൺ, പഗാനി, ലംബോർഗിനി ഹുറാകാൻ, ഫെരാരി എഫ് 12 തുടങ്ങി ആഡംബര, സൂപ്പർകാറുകളുടെ വലിയൊരു ശേഖരവുമുണ്ട്. 

English Summary: Reuben Singh New Rolls Royce With Kesari Colour