വൈദ്യുത വാഹന(ഇ വി) വ്യവസായ മേഖലയിൽ ഭാഗ്യപരീക്ഷണത്തിന് ചൈനീസ് സ്മാർട്ഫോൺ നിർമാതാക്കളായ ഒപ്പോയ്ക്കും കണ്ണ്. സ്മാർട്ഫോൺ ബ്രാൻഡായ ഷഓമി ആഭ്യന്തര വിപണിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ ഒപ്പോയുടെ വൈദ്യുത കാർ ഇന്ത്യയിലാവും അരങ്ങേറ്റം കുറിക്കുകയെന്നാണു സൂചന. ഒപ്പോ മാത്രമല്ല ബി ബി കെ ഇലക്ട്രോണിക്സിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈദ്യുത വാഹന(ഇ വി) വ്യവസായ മേഖലയിൽ ഭാഗ്യപരീക്ഷണത്തിന്  ചൈനീസ് സ്മാർട്ഫോൺ നിർമാതാക്കളായ ഒപ്പോയ്ക്കും കണ്ണ്. സ്മാർട്ഫോൺ ബ്രാൻഡായ ഷഓമി ആഭ്യന്തര വിപണിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ  ഒപ്പോയുടെ വൈദ്യുത കാർ ഇന്ത്യയിലാവും അരങ്ങേറ്റം കുറിക്കുകയെന്നാണു സൂചന. ഒപ്പോ മാത്രമല്ല  ബി ബി കെ ഇലക്ട്രോണിക്സിന്റെ ഉടമസ്ഥതയിലുള്ള മറ്റു സ്മാർട്ഫോൺ ബ്രാൻഡൂകളായ റിയൽമിയും വൺ പ്ലസുമെല്ലാം ഇന്ത്യയിൽ വൈദ്യുത വാഹന നിർമാണത്തിന്റെയും വിപണനത്തിന്റെയും സാധ്യത തേടുന്നുണ്ട്. എങ്കിലും ഗ്രൂപ് കമ്പനികളിൽ ആദ്യ ഊഴം ഒപ്പോയുടേതാവും. 

2024ൽ ഒപ്പോയുടെ ഇ വി വിൽപ്പനയ്ക്കെത്താനാണു സാധ്യത. എന്നാൽ വൈദ്യുത വാഹന വിഭാഗത്തിലേക്കു പ്രവർത്തനം വ്യാപിപ്പിക്കുന്നതു സംബന്ധിച്ച് ബി ബി കെ ഇലക്ട്രോണിക്സിന്റെ സ്മാർട്ഫോൺ ബ്രാൻഡുകൾ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 

ADVERTISEMENT

അതേസമയം,  കഴിഞ്ഞ ഒക്ടോബറിൽ തന്നെ ഇ വി  മേഖലയിൽ പ്രവേശിക്കാനുള്ള പദ്ധതി  ഷഓമി കോർപറേഷൻ  ചീഫ് എക്സിക്യൂട്ടീവ് ലീ ജൂൻ പ്രഖ്യാപിച്ചിരുന്നു. പുതിയ സംരംഭമായ വൈദ്യുത കാർ വിഭാഗത്തിനായി അടുത്ത 10 വർഷത്തിനിടെ 1,000 കോടി ഡോളർ(ഏകദേശം 75,053 കോടി രൂപ) നിക്ഷേപിക്കുമെന്നും കമ്പനി കഴിഞ്ഞ മാർച്ചിൽ വ്യക്തമാക്കിയിരുന്നു. പിന്നീട് ഓഗസ്റ്റ് അവസാനത്തോടെയാണ് പുതിയ സംരംഭത്തിന്റെ റജിസ്ട്രേഷൻ നടപടികൾ ഷവോമി പൂർത്തിയാക്കിയത്. 

ADVERTISEMENT

ഇപ്പോഴാവട്ടെ കമ്പനി ബെയ്ജിങ്ങിൽ മൂന്നു ലക്ഷം ഇ വികൾ പ്രതിവർഷം ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള ശാല സ്ഥാപിക്കുമെന്നും വ്യക്തമായിട്ടുണ്ട്. ബെയ്ജിങ് ഇക്കണോമിക് ആൻഡ് ടെക്നോളജിക്കൽ ഡവലപ്മെന്റ് സോണിലാവും ഷഓമിയുടെ നിർദിഷ്ട ഇ വി നിർമാണശാല  പ്രവർത്തിക്കുക.  2024 ആകുന്നതോടെ ഷഓമിയുടെ ഈ ശാല പൂർണതോതിൽ പ്രവർത്തനസജ്ജമാവുമെന്നാണു പ്രതീക്ഷ. 

ADVERTISEMENT

സ്മാർട്ഫോൺ വിൽപ്പന ഊർജിതമാക്കാനായി ചൈനയിൽ ആയിരക്കണക്കിനു പുതിയ സ്റ്റോറുകൾ തുറന്നാണു ഷഓമിയുടെ മുന്നേറ്റം. ഭാവിയിൽ ഈ സ്റ്റോറുകളെ വൈദ്യുത വാഹന വിൽപ്പനയ്ക്കുള്ള ശൃംഖലയായി വിനിയോഗിക്കാനാവുമെന്നാണു ഷഓമിയുടെ കണക്കുകൂട്ടൽ.

ഭാവിയിൽ ഇ വികൾക്കു പ്രതീക്ഷിക്കുന്ന വമ്പൻ വിൽപ്പന സാധ്യത പരമ്പരാഗത വാഹന നിർമാതാക്കളെക്കാളുപരി സ്റ്റാർട് അപ്പുകളെയാണ് ഈ രംഗത്തേക്ക് ആകർഷിച്ചിരിക്കുന്നത്. ആപ്പ്ൾ, ഗൂഗ്ൾ, ഹൂവെ, ഷഓമി തുടങ്ങിയ വൻകമ്പനികളെല്ലാം ഇ വി വിപണി പ്രവേശത്തിൽ തൽപരരാണ്. റഷ്യൻ ആയുധ നിർമാതാക്കളായ കലാഷ്നിക്കോവ് വരെ വൈദ്യുത കാർ വികസനത്തിൽ മുഴുകിയിരിക്കുകയാണ്. 

നിലവിൽ ലോക വൈദ്യുത വാഹന വിപണിയെ നയിക്കുന്നത് യു എസ് നിർമാതാക്കളായ ടെസ്ലയാണ്. പരമ്പരാഗത വാഹന നിർമാതാക്കളും സ്റ്റാർട് അപ്പുകളും സംരംഭകരുമെല്ലാം ഇ വി വിഭാഗത്തിൽ ടെസ്ലയെ അപേക്ഷിച്ച് ബഹുദൂരം പിന്നിലുമാണ്. 

English Summary: Oppo plans to manufacture electric vehicles in India by 2024