സ്മാർട് ഫോൺ നിർമാതാക്കൾക്കു പിന്നാലെ ഇലക്ട്രോണിക് വ്യവസായത്തിലെ ഭീമന്മാരായ സോണി ഗ്രൂപ്പും വൈദ്യുത വാഹന(ഇ വി) മേഖലയിൽലേക്കു പ്രവർത്തനം വ്യാപിപ്പിക്കുന്നു. വരുന്ന മേയ് മാസത്തിനകം തന്നെ ഇതിനായി പുതിയ കമ്പനി സ്ഥാപിക്കാനാണു ജാപ്പനീസ് ഗ്രൂപ്പായ സോണിയുടെ പദ്ധതി. യു എസിൽ കൺസ്യൂമർ ടെക്നോളജി അസോസിയേഷൻ(സി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്മാർട് ഫോൺ നിർമാതാക്കൾക്കു പിന്നാലെ ഇലക്ട്രോണിക് വ്യവസായത്തിലെ ഭീമന്മാരായ  സോണി ഗ്രൂപ്പും വൈദ്യുത വാഹന(ഇ വി) മേഖലയിൽലേക്കു പ്രവർത്തനം വ്യാപിപ്പിക്കുന്നു. വരുന്ന മേയ് മാസത്തിനകം തന്നെ ഇതിനായി പുതിയ കമ്പനി സ്ഥാപിക്കാനാണു ജാപ്പനീസ് ഗ്രൂപ്പായ സോണിയുടെ പദ്ധതി. 

യു എസിൽ കൺസ്യൂമർ ടെക്നോളജി അസോസിയേഷൻ(സി ഇ എസ്) സംഘടിപ്പിക്കുന്ന സാങ്കേതികവിദ്യാ സമ്മേളനത്തിൽ പങ്കെടുമ്പോഴാണു  സോണി ചെയർമാനും പ്രസിഡന്റുമായ കെനിചിരൊ യോഷിദാ, കമ്പനി വൈദ്യുത വാഹന മേഖലയിലേക്കു പ്രവർത്തനം വ്യാപിപ്പിക്കുമെന്നു പ്രഖ്യാപിച്ചത്. ഇ വി വിഭാഗത്തിലെ പ്രവർത്തനത്തിനായി വരുന്ന വസന്തകാലത്തിനുള്ളിൽ സോണി മൊബിലിറ്റി ഇൻകോർപറേറ്റഡ് എന്ന പുതിയ കമ്പനി സ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സോണിയുടെ വൈദ്യുത വാഹന മാതൃക ഇതിനോടകം തന്നെ പരീക്ഷണ ഓട്ടത്തിനു സജ്ജമായിട്ടുണ്ട്. 

ADVERTISEMENT

നിലവിൽ ലോക വൈദ്യുത വാഹന വിപണിയെ നയിക്കുന്നത് യു എസ് നിർമാതാക്കളായ ടെസ‌‌്‌ലയാണ്. പരമ്പരാഗത വാഹന നിർമാതാക്കളും സ്റ്റാർട് അപ്പുകളും സ്മാർട് ഫോൺ നിർമാണം പോലുള്ള മേഖലകഴിൽ നിന്നെത്തിയ സംരംഭകരുമെല്ലാം രംഗത്തുണ്ടെങ്കിലും ഇ വി വിഭാഗത്തിൽ ടെസ്ലയെ അപേക്ഷിച്ച് ബഹുദൂരം പിന്നിലുമാണ്. 

ചൈനീസ് സ്മാർട് ഫോൺ നിർമാതാക്കളായ ഒപ്പോയുടെ വൈദ്യുത കാർ ഇന്ത്യയിലാവും അരങ്ങേറ്റം കുറിക്കുകയെന്നാണു നിലവിലെ സൂചന. ഒപ്പോയ്ക്കു പുറമെ ബി ബി കെ ഇലക്ട്രോണിക്സിന്റെ ഉടമസ്ഥതയിലുള്ള മറ്റു സ്മാർട്ഫോൺ ബ്രാൻഡൂകളായ റിയൽമിയും വൺ പ്ലസുമെല്ലാം ഇന്ത്യയിൽ വൈദ്യുത വാഹന നിർമാണത്തിന്റെയും വിപണനത്തിന്റെയും സാധ്യത പരിശോധിക്കുന്നുണ്ട്. എങ്കിലും ഗ്രൂപ് കമ്പനികളിൽ ആദ്യ ഊഴം ഒപ്പോയുടേതാവും; 2024ൽ ഒപ്പോയുടെ ഇ വി വിൽപ്പനയ്ക്കെത്താനാണു സാധ്യത. 

ADVERTISEMENT

വൈദ്യുത വാഹന വിഭാഗത്തിലേക്കു പ്രവർത്തനം വ്യാപിപ്പിക്കുന്നതു സംബന്ധിച്ച് ബി ബി കെ ഇലക്ട്രോണിക്സിന്റെ സ്മാർട്ഫോൺ ബ്രാൻഡുകൾ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം,   ഇ വി  മേഖലയിൽ പ്രവേശിക്കാനുള്ള പദ്ധതി  ചൈനീസ് കമ്പനിയായ ഷഓമി കോർപറേഷൻ  ചീഫ് എക്സിക്യൂട്ടീവ് ലീ ജൂൻ കഴിഞ്ഞ ഒക്ടോബറിൽ തന്നെ  പ്രഖ്യാപിച്ചിരുന്നു. പുതിയ സംരംഭമായ വൈദ്യുത കാർ വിഭാഗത്തിനായി അടുത്ത 10 വർഷത്തിനിടെ 1,000 കോടി ഡോളർ(ഏകദേശം 74,324 കോടി രൂപ) നിക്ഷേപിക്കുമെന്നും കമ്പനി കഴിഞ്ഞ മാർച്ചിൽ വ്യക്തമാക്കിയിരുന്നു. 2021 ഓഗസ്റ്റ് അവസാനത്തോടെയാണ് പുതിയ സംരംഭത്തിന്റെ റജിസ്ട്രേഷൻ നടപടികൾ ഷവോമി പൂർത്തിയാക്കിയത്. 

സാങ്കേതിക രംഗത്തു പേരും പെരുമയുമുള്ള ആപ്പ്ൾ, ഗൂഗ്ൾ, ഹൂവെ തുടങ്ങിയ വൻകമ്പനികളെല്ലാം ഇ വി വിപണി പ്രവേശത്തിൽ തൽപരരാണ്. റഷ്യൻ ആയുധ നിർമാതാക്കളായ കലാഷ്നിക്കോവും  വൈദ്യുത കാർ വികസനത്തിൽ മുഴുകിയിരിക്കുകയാണ്. 

ADVERTISEMENT

English Summary: Sony showcases Vision-S 02 electric SUV; plans to enter EV market