ഡ്രൈവറില്ലാ വാഹനങ്ങള്‍ 100% സുരക്ഷിതമാണെന്നാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍ തെറ്റിപ്പോയെന്ന് വിളിച്ചു പറയുകയാണ് ഹാക്കര്‍. 13 രാജ്യങ്ങളിലെ 25 ടെസ്‌ല കാറുകളെ തന്റെ വിരല്‍ തുമ്പില്‍ നിയന്ത്രിക്കാനാകുമെന്നാണ് ഐ.ടി സെക്യൂരിറ്റി റിസര്‍ച്ചറും ഹാക്കറുമായ ഡേവിഡ് കൊളംബോ എന്ന യുവാവ് ട്വീറ്റു ചെയ്തത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡ്രൈവറില്ലാ വാഹനങ്ങള്‍ 100% സുരക്ഷിതമാണെന്നാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍ തെറ്റിപ്പോയെന്ന് വിളിച്ചു പറയുകയാണ് ഹാക്കര്‍. 13 രാജ്യങ്ങളിലെ 25 ടെസ്‌ല കാറുകളെ തന്റെ വിരല്‍ തുമ്പില്‍ നിയന്ത്രിക്കാനാകുമെന്നാണ് ഐ.ടി സെക്യൂരിറ്റി റിസര്‍ച്ചറും ഹാക്കറുമായ ഡേവിഡ് കൊളംബോ എന്ന യുവാവ് ട്വീറ്റു ചെയ്തത്. കൗമാരക്കാരന്റെ ട്വീറ്റുകളുടെ ഗൗരവം തിരിച്ചറിഞ്ഞ് ടെസ്‌ല അധികൃതര്‍ തന്നെ ഡേവിഡുമായി ബന്ധപ്പെടുകയും ചെയ്തു.

ADVERTISEMENT

പത്തു രാജ്യങ്ങളിലെ 20ലേറെ ടെസ്‌ല കാറുകള്‍ നിയന്ത്രിക്കാന്‍ തനിക്കാവുന്നുണ്ടെന്നും ആ കാറുടമകളെ ബന്ധപ്പെടാന്‍ യാതൊരു മാര്‍ഗവുമില്ലെന്നുമുള്ള ഡേവിഡിന്റെ ട്വീറ്റോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. ടെസ്‌ലയുടെ കുഴപ്പം കൊണ്ടല്ല കാര്‍ ഉടമകള്‍ വരുത്തിയ സുരക്ഷാ വീഴ്ചകള്‍ മൂലമാണ് ഹാക്കിങ് വഴി കാറുകളുടെ നിയന്ത്രണം സാധിക്കുന്നതെന്നു വിശദീകരണ ട്വീറ്റുകളിലൊന്നില്‍ ഡേവിഡ് പറഞ്ഞു. അതുകൊണ്ടാണ് കാര്‍ ഉടമകളെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നതെന്നും ഡേവിഡ് വിശദീകരിച്ചു.

ADVERTISEMENT

കാറുകളുടെ റിമോട്ട് ക്യാമറ ഓഫാക്കുക, ഡോറുകള്‍ തുറക്കുക, ജനലുകള്‍ തുറക്കുക തുടങ്ങി കീലസ് ഫീച്ചര്‍ വഴി കാര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ വരെ സാധിക്കുമെന്ന് ഡേവിഡ് കൊളംബോ ട്വീറ്റു ചെയ്തു. തുടര്‍ന്നാണ് 13 രാജ്യങ്ങളിലെ 25ലേറെ കാറുകളുടെ നിയന്ത്രണം സാധ്യമായെന്നും ഡേവിഡ് വിശദീകരിച്ചത്. കാറുകള്‍ ഇപ്പോള്‍ എവിടെയാണ് ഉള്ളത്, കാറുകളില്‍ ഡ്രൈവര്‍ ഉണ്ടോ തുടങ്ങി തന്ത്രപ്രധാനമായ വിവരങ്ങളും ചോര്‍ത്താനായി. പൊടുന്നനെ ടെസ്‌ലക്കുള്ളില്‍ അത്യുച്ഛത്തില്‍ സംഗീതം പ്ലേ ചെയ്തും ഞെട്ടിക്കാനാവുമെന്നും ഡേവിഡ് അവകാശപ്പെടുന്നു.

ADVERTISEMENT

ഹൈവേയില്‍ വേഗത്തില്‍ പോകുന്നതിനിടെ വിന്‍ഡോ തുറക്കുകയോ മ്യൂസിക് പ്ലെയര്‍ പ്ലേ ചെയ്യുകയോ ലൈറ്റ് മിന്നിക്കുകയോ ഒക്കെ ചെയ്താല്‍ അപകടങ്ങള്‍ക്ക് അത് കാരണമായേക്കാം. അതേസമയം ടെസ്‌ല കാറുകള്‍ വിദൂരത്തിലിരുന്നുകൊണ്ട് ഓടിക്കാന്‍ സാധിച്ചിട്ടില്ലെന്നും ഡേവിഡ് കൊളംബോ തുറന്നു സമ്മതിക്കുന്നു. തങ്ങളുടെ കാറിന്റെ ഉടമകളുടെ സുരക്ഷാ വീഴ്ചയിലുണ്ടായ പ്രാധാന്യം തിരിച്ചറിഞ്ഞ് ടെസ്‌ലയുടെ സെക്യൂരിറ്റി ടീം ഡേവിഡുമായി ബന്ധപ്പെടുകയും സംഭവത്തില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

English Summary: Teen Hacker Finds Bug That Lets Him Control 25 Tesla Cars In 13 Countries