അപകടത്തിൽ പെട്ടുകിടക്കുന്ന സൂപ്പർകാർ ഒരിക്കലും വാഹനപ്രേമികള്‍ക്ക് സന്തോഷം നൽകുന്ന കാഴ്ചയല്ല. അത് അപൂർവങ്ങളിൽ അപൂർവമായൊരു സൂപ്പർ കാർ ആണെങ്കിലോ. അത്തരത്തിൽ മനസുതകർക്കുന്നൊരു കാഴ്ചയാണ് ഇത്. തകർന്നത് ഏകദേശം 3.5 ദശലക്ഷം ഡോളർ (ഏകദേശം 26 കോടി രൂപ) ഫെരാരി എൻസോ. നെതർലൻഡ്സിലാണ് അപകടം നടന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അപകടത്തിൽ പെട്ടുകിടക്കുന്ന സൂപ്പർകാർ ഒരിക്കലും വാഹനപ്രേമികള്‍ക്ക് സന്തോഷം നൽകുന്ന കാഴ്ചയല്ല. അത് അപൂർവങ്ങളിൽ അപൂർവമായൊരു സൂപ്പർ കാർ ആണെങ്കിലോ? അത്തരത്തിൽ മനസുതകർക്കുന്നൊരു കാഴ്ചയാണ് ഇത്. തകർന്നത് ഏകദേശം 3.5 ദശലക്ഷം ഡോളർ (ഏകദേശം 26 കോടി രൂപ) ഫെരാരി എൻസോ.

നെതർലൻഡ്സിലാണ് അപകടം നടന്നത്. ആംസ്റ്റർഡാമിലെ ഫെരാരി ഷോറൂം മെക്കാനിക്കിന്റെ കയ്യിൽ നിന്ന് നിയന്ത്രണം വിട്ട് വാഹനം മരത്തിൽ ഇടിക്കുകയായിരുന്നു. റോഡിൽ തെന്നിനീങ്ങിയാണ് കാർ മരത്തിൽ ഇടിച്ചത്. വേനൽകാലത്ത് ഉപയോഗിക്കുന്ന ടയർ ഘടിപ്പിച്ച് മഞ്ഞുകാലത്ത് റോഡിൽ ഇറങ്ങിയതാണ് വാഹനത്തിന് നിയന്ത്രണം നഷ്ടപ്പെടാൻ കാരണം എന്നാണ് പ്രാഥമിക വിലയിരുത്തൽ.

ADVERTISEMENT

അപകടത്തിൽ ഫെരാരിയുടെ പാസഞ്ചർ സൈഡ് തകർന്നു. നെതർലൻഡ്സിലുള്ള മൂന്നു ഫെരാരി എൻസോകളിലൊന്നായിരുന്നു ഇത്. അപകടത്തിൽ മെക്കാനിക്കിന് ചെറിയ പരിക്കേറ്റു എന്നാണ് റിപ്പോർട്ടുകൾ. നെതർലൻഡ്സ് സ്വദേശിയായൊരു വാഹന പ്രേമി 20 വർഷം മുമ്പ് സ്വന്തമാക്കിയതായിരുന്നു ഈ ഫെരാരി.

ഫെരാരി സ്ഥാപകൻ എൻസോ ഫെരാരിയുടെ പേരിൽ 2002 പുറത്തിറങ്ങിയ ഈ കാർ അന്നേ ആരാധകരുടെ ഇഷ്ട വാഹനമാണ്. 2002 മുതൽ 2004 വരെയുള്ള 2 വർഷം ഫെരാരി നിർമിച്ചത് വെറും 400 എണ്ണം മാത്രമാണ്. ഫോർമുല വൺ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിച്ച ഈ സൂപ്പർകാർ അന്നുമാത്രമല്ല ഇന്നും ലോകത്തിലെ ഏറ്റവും മൂല്യമുള്ള സൂപ്പർകാറുകളിലൊന്നാണ്.

ADVERTISEMENT

English Summary: Rare Ferrari Enzo Costs 3.5 Million Dollor Destroyed in Big Crash