പെട്രോളിന് 25 രൂപ സബ്സിഡി നൽകുന്ന പദ്ധതിയുമായി ജാർഖണ്ഡ് സർക്കാർ. റിപ്പബ്ലിക് ദിനം മുതൽ സബ്സിഡി പദ്ധതി ആരംഭിക്കുമെന്നാണ് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ പറയുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി പെട്രോൾ വില വളരെ ഉയർന്നതിനാൽ സംസ്ഥാനത്തെ വരുമാനം കുറഞ്ഞ വിഭാഗത്തിലുള്ള ഇരുചക്രവാഹന ഉപയോക്താക്കൾക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെട്രോളിന് 25 രൂപ സബ്സിഡി നൽകുന്ന പദ്ധതിയുമായി ജാർഖണ്ഡ് സർക്കാർ. റിപ്പബ്ലിക് ദിനം മുതൽ സബ്സിഡി പദ്ധതി ആരംഭിക്കുമെന്നാണ് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ പറയുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി പെട്രോൾ വില വളരെ ഉയർന്നതിനാൽ സംസ്ഥാനത്തെ വരുമാനം കുറഞ്ഞ വിഭാഗത്തിലുള്ള ഇരുചക്രവാഹന ഉപയോക്താക്കൾക്ക് പ്രയോജനപ്പെടുന്നതിനാണ് പദ്ധതി.

ADVERTISEMENT

ഇതിനായി സിഎം സപ്പോർട്ട് ആപ്പും സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. ബിപിഎൽ വിഭാഗത്തിലുള്ള പിങ്ക്, പച്ച റേഷൻ കാർഡ് ഉടമകൾ ആപ്പിലൂടെ റജിസ്റ്റർ െചയ്താൽ ഒരു മാസം 10 ലീറ്റർ പെട്രോൾ വരെ 25 രൂപ വിലകുറവിൽ ലഭിക്കുമെന്നാണ് മുഖ്യമന്ത്രി അറിയിക്കുന്നത്. അതായത് ഒരു കുടുംബത്തിന് മാസം 250 രൂപ വരെ ഇന്ധന സബ്സിഡി ലഭിക്കും.

ADVERTISEMENT

റേഷൻ കാർഡിൽ േപരുള്ള വാഹന ഉടമകൾക്ക് മാത്രമേ പദ്ധതിയിൽ അപേക്ഷിക്കാൻ സാധിക്കൂ. ആധാറുമായി ബന്ധിക്കപ്പെട്ടിട്ടുള്ള ബാങ്ക് അക്കൗണ്ട് നമ്പറും മൊബൈൽ നമ്പറും നൽകി ആപ്പിൽ റജിസ്റ്റർ ചെയ്യണം. അതിനു ശേഷം വേരിഫിക്കേഷൻ കഴിഞ്ഞാൽ സബ്സിഡി ബാക്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടെത്തും. ഈ സാമ്പത്തിക വർഷം 20 ലക്ഷം കുടുംബങ്ങൾക്കും അടുത്ത സാമ്പത്തിക വർഷം 30 ലക്ഷം കുടുംബങ്ങൾക്കും പദ്ധതിയിൽ ഉൾപ്പെടുത്തി സബ്സിഡി നൽകുമെന്നും സോറൻ പറയുന്നു.

ADVERTISEMENT

English Summary: Rs 25 per litre: Jharkhand launches app for subsidy on petrol for BPL Families