ജാപ്പനീസ് നിർമാതാക്കളായ സുസുക്കിയിൽ നിന്നു കടമെടുത്ത മോഡലുകളുടെ ഇതുവരെയുള്ള മൊത്തം വിൽപന ഒരു ലക്ഷം യൂണിറ്റ് പിന്നിട്ടതായി ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട കിർലോസ്കർ മോട്ടോർ(ടി കെ എം). പ്രീമിയം ഹാച്ച്ബാക്കായ ‘ഗ്ലാൻസ’യും കോംപാക്ട് എസ് യു വിയായ ‘അർബൻ ക്രൂസറു’മാണ് ടൊയോട്ടയ്ക്കായി സുസുക്കി മോട്ടോർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജാപ്പനീസ് നിർമാതാക്കളായ സുസുക്കിയിൽ നിന്നു കടമെടുത്ത മോഡലുകളുടെ ഇതുവരെയുള്ള മൊത്തം വിൽപന ഒരു ലക്ഷം യൂണിറ്റ് പിന്നിട്ടതായി ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട കിർലോസ്കർ മോട്ടോർ(ടി കെ എം). പ്രീമിയം ഹാച്ച്ബാക്കായ ‘ഗ്ലാൻസ’യും കോംപാക്ട് എസ് യു വിയായ ‘അർബൻ ക്രൂസറു’മാണ് ടൊയോട്ടയ്ക്കായി സുസുക്കി മോട്ടോർ കോർപറേഷൻ നിർമിച്ചു നൽകുന്നത്. 2019ന്റെ ഉത്തരാർധത്തിലാണ് ഇരു മോഡലുകളും ടൊയോട്ട ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. 

ADVERTISEMENT

ഇതിനോടകം അറുപത്തി അയ്യായിരത്തോളം ‘ഗ്ലാൻസ’യാണു ടി കെ എം വിറ്റത്; ‘അർബൻ ക്രൂസർ’ വിൽപ്പനയാവട്ടെ മുപ്പത്തി അയ്യായിരത്തിലേറെ യൂണിറ്റാണ്. മാരുതി സുസുക്കി ഇന്ത്യ ശ്രേണിയിൽ മികച്ച വിൽപ്പന കൈവരിച്ചു മുന്നേറുന്ന ‘ബലേനൊ’യുടെ ബാഡ്ജ് എൻജിനീയറിങ് പതിപ്പാണു ‘ഗ്ലാൻസ’; ‘അർബൻ ക്രൂസർ’ ആവട്ടെ ‘വിറ്റാര ബ്രേസ’യുടെ ബാഡ്ജ് എൻജിനീയറിങ് രൂപാന്തരവും. 

ADVERTISEMENT

രണ്ടാം നിര, മൂന്നാം നിര പട്ടണങ്ങളിൽ പുതിയ ഉപയോക്താക്കളെ കമ്പനിയിലേക്ക് ആകർഷിക്കാൻ ‘ഗ്ലാൻസ’യുടെയും ‘അർബൻ ക്രൂസറി’ന്റെയും വരവ് സഹായകമായെന്നാണു ടൊയോട്ടയുടെ വിലയിരുത്തൽ. ഇരുമോഡലുകളും വാങ്ങാനെത്തിയവരിൽ 66 ശതമാനത്തോളം ഇതാദ്യമായാണു ടൊയോട്ടയുടെ വാഹനം വാങ്ങുന്നതെന്നും കണക്കുകൾ വ്യക്തമാക്കുന്നു. എക്സ്പ്രസ് മെയ്ന്റനൻസ് 60(ഇ എം 60’, ക്യു സർവീസ്, എക്സ്റ്റൻഡഡ് വാറന്റി ആൻഡ് സർവീസ് പാക്കേജ്(സ്മൈൽസ്) തുടങ്ങി പ്രത്യേക മൂല്യ വർധിത സേവനങ്ങളുടെയും പദ്ധതികളുടെയും പിൻബലത്തോടെയാണു ടൊയോട്ട ‘ഗ്ലാൻസ’യും ‘അർബൻ ക്രൂസറും’ വിൽപ്പനയ്ക്കെത്തിക്കുന്നത്.

ADVERTISEMENT

മികച്ച ഉപഭോക്തൃ സംതൃപ്തി ഉറപ്പാക്കുന്നതിൽ ഏറെ അഭിമാനം കൊള്ളുന്ന സ്ഥാപനമാണു ടൊയോട്ടയെന്ന് ടി കെ എം അസോസിയേറ്റ് വൈസ് പ്രസിഡന്റ്(സെയിൽസ് ആൻഡ് സ്ട്രാറ്റജിക് മാർക്കറ്റിങ്) അതുൽ സൂദ് അഭിപ്രായപ്പെട്ടു. മികച്ച ഓണർഷിപ് അനുഭവത്തിന്റെയും കിടയറ്റ വിൽപ്പന - വിൽപ്പനാന്തര സേവനത്തിന്റെയും ഉയർന്ന വിശ്വാസ്യതയുടെയുമൊക്കെ സാക്ഷ്യപത്രമാണ് ‘ഗ്ലാൻസ’യുടെയും ‘അർബൻ ക്രൂസറി’ന്റെയും വിൽപ്പനയിൽ പിന്നിട്ട ഈ നാഴികക്കല്ലെന്നും അദ്ദേഹം കരുതുന്നു. ‘ഗ്ലാൻസ’ വിൽപ്പനയിൽ വൻ മുന്നേറ്റമാണു ടി കെ എം കൈവരിച്ചതെന്നും സൂദ് അവകാശപ്പെട്ടു; 2020നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം 25% വിൽപ്പന വളർച്ച നേടാൻ കമ്പനിക്കായി. ടൊയോട്ട സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന യുവ ഉപയോക്താക്കൾക്കു മികച്ച അവസരമാണു ‘ഗ്ലാൻസ’യുടെ വരവു തുറന്നു കൊടുത്തതെന്നും അദ്ദേഹം കരുതുന്നു. 

English Summary: Toyota Glanza, Urban Cruiser clock 1 lakh unit sales Milestone