ഫ്രഞ്ച് നിർമാതാക്കളായ റെനോയുടെ എൻട്രി ലവൽ ഹാച്ച്ബാക്കായ ക്വിഡിന്റെ 2022 പതിപ്പ് വിൽപ്പനയ്ക്കെത്തി; 4.49 ലക്ഷം രൂപ മുതലാണു കാറിന്റെ ഷോറൂം വില. പ്രാദേശികമായി സമാഹരിച്ച യന്ത്രഘടകങ്ങളുടെ വിഹിതം ഉയർന്നതിനാലാണു തികച്ചും മത്സരക്ഷമമായ വിലകളിൽ ‘2022 ക്വിഡ്’ വിൽപ്പനയ്ക്കെത്തിക്കാനാവുന്നതെന്നു റെനോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫ്രഞ്ച് നിർമാതാക്കളായ റെനോയുടെ എൻട്രി ലവൽ ഹാച്ച്ബാക്കായ ക്വിഡിന്റെ 2022 പതിപ്പ് വിൽപ്പനയ്ക്കെത്തി; 4.49 ലക്ഷം രൂപ മുതലാണു കാറിന്റെ ഷോറൂം വില. പ്രാദേശികമായി സമാഹരിച്ച യന്ത്രഘടകങ്ങളുടെ വിഹിതം ഉയർന്നതിനാലാണു തികച്ചും മത്സരക്ഷമമായ വിലകളിൽ ‘2022 ക്വിഡ്’ വിൽപ്പനയ്ക്കെത്തിക്കാനാവുന്നതെന്നു റെനോ വിശദീകരിച്ചു. കാറിലെ 98 ശതമാനത്തോളം യന്ത്രഭാഗങ്ങളും ഇന്ത്യയിൽ നിന്നു സമാഹരിച്ചതാണ്. പോരെങ്കിൽ പൂർണമായും ഇന്ത്യയിൽ തന്നെ നിർമിക്കുന്ന കാറുമാണു ‘ക്വിഡ്’ എന്നു റെനോ വെളിപ്പെടുത്തി.

ADVERTISEMENT

റെനോയുടെ 2022 ക്വിഡ് 800 സി സി, ഒരു ലീറ്റർ എസ് സി ഇ പെട്രോൾ എൻജിനുകളോടെ വിൽപ്പനയ്ക്കുണ്ട്; മാനുവൽ, ഓട്ടമാറ്റിക് ട്രാൻസ്മിഷനുകൾ സഹിതവും കാർ ലഭ്യമാണ്. 800 സി സി എൻജിന് ലീറ്ററിന് 22.25 കിലോമീറ്ററാണ് ഓട്ടമോട്ടീവ് റിസർച് അസോസിയേഷൻ ഓഫ് ഇന്ത്യ(എ ആർ എ ഐ) സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമത. 

ADVERTISEMENT

ആകർഷകമായ അകത്തളവും നിറങ്ങളുമാണു കാറിന്റെ പ്രധാന സവിശേഷതകളായി റെനോ അവതരിപ്പിക്കുന്നത്; ‘ക്ലൈംബർ’ ശ്രേണിയിൽ സ്പോർട്ടി വൈറ്റ് അക്സന്റുകളും ലഭ്യമാണ്. കൂടാതെ പുതുവർണങ്ങളും ‘ക്ലൈംബർ’ ശ്രേണിയിൽ സജ്ജീകരിച്ചിട്ടുണ്ട്: ഇരട്ട വർണ, കറുപ്പ് റൂഫ് സഹിതം മെറ്റൽ മസ്റ്റാഡ് - ഐസ് കൂൾ വൈറ്റ്. ഒപ്പം ഇരട്ട നിറത്തിലുള്ള ഫ്ളെക്സ് വീലുകളും കാറിലുണ്ട്.  കൂടാതെ ‘2022 ക്വിഡി’ൽ ‘ആർ എക്സ് എൽ (ഒ)’ വകഭേദവും റെനോ ലഭ്യമാക്കുന്നുണ്ട്; 800 സി സി, 1000 സി സി എൻജിനുകളോടെ ഈ വകഭേദം വിൽപ്പനയ്ക്കുണ്ട്. 

ADVERTISEMENT

മുന്നിൽ ഇരട്ട എയർ ബാഗ്, ഇ ബി ഡി സഹിതം എ ബി എസ്, സീറ്റ് ബെൽറ്റ് റിമൈൻഡർ, അമിതവേഗ മുന്നറിയിപ്പ്, റിവേഴ്സ് പാർക്കിങ് സെൻസർ, ലോഡ് ലിമിറ്റർ സഹിതം ഡ്രൈവർ സൈഡ് പൈറോ ആൻഡ് പ്രീ ടെൻഷനർ എന്നിവയൊക്കെ ‘2022 ക്വിഡി’ലുണ്ട്. ഏഴു വർഷം മുമ്പ് 2015ലായിരുന്നു ‘ക്വിഡി’ന്റെ അരങ്ങേറ്റം; തുടർന്ന് ഇതിനോടകം നാലു ലക്ഷത്തോളം യൂണിറ്റ് വിൽപ്പനയാണു ‘ക്വിഡ്’ കൈവരിച്ചതെന്നാണു റെനോയുടെ കണക്ക്.

English Summary: 2022 Renault Kwid Launched at Rs 4.49 Lakh