കണ്ണൂർ∙ സിഎൻജി (സമ്മർദ്ദിത പ്രകൃതി വാതകം) ഉപയോഗിച്ചുള്ള ആദ്യ സ്വകാര്യ ബസ് ജില്ലയിൽ സർവീസ് തുടങ്ങി. കണ്ണൂർ – കോഴിക്കോട് റൂട്ടിൽ കോഴിക്കോട് മൂടാടി സ്വദേശി കൃഷ്ണരാജിന്റെ ഉടമസ്ഥതയിലുള്ള ലെക്സാ ബസ് ആണ് സിഎൻജിയിൽ സർവീസ് നടത്തുന്നത്. 5 ലക്ഷം രൂപയാണ് സിഎൻജിയിലേക്കു മാറ്റാൻ വേണ്ടി വന്നത്. എറണാകുളം മെട്രോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ സിഎൻജി (സമ്മർദ്ദിത പ്രകൃതി വാതകം) ഉപയോഗിച്ചുള്ള ആദ്യ സ്വകാര്യ ബസ് ജില്ലയിൽ സർവീസ് തുടങ്ങി. കണ്ണൂർ – കോഴിക്കോട് റൂട്ടിൽ കോഴിക്കോട് മൂടാടി സ്വദേശി കൃഷ്ണരാജിന്റെ ഉടമസ്ഥതയിലുള്ള ലെക്സാ ബസ് ആണ് സിഎൻജിയിൽ സർവീസ് നടത്തുന്നത്. 

ADVERTISEMENT

5 ലക്ഷം രൂപയാണ് സിഎൻജിയിലേക്കു മാറ്റാൻ വേണ്ടി വന്നത്. എറണാകുളം മെട്രോ ഫ്യൂവൽ എന്ന സ്ഥാപനമാണ് ടാങ്ക് മാറ്റി സ്ഥാപിച്ചത്. ആർടിഒയുടെ അനുമതിയോടെയാണ് ബസിന്റെ ഡീസൽ ടാങ്ക് മാറ്റി സിഎൻജി ടാങ്ക് സ്ഥാപിച്ചത്. സാധാരണ 75 കിലോ സംഭരണ ശേഷിയുള്ള സിഎൻജി ടാങ്കാണ് ബസിനു ഉണ്ടാകാറുള്ളതെങ്കിലും ലെക്സയിൽ 125 കിലോ സംഭരണ ടാങ്കാണ് ഒരുക്കിയത്. 9 ടാങ്കുകളാണ് ബസിനുള്ളത്. ദിവസം 365 കിലോമീറ്റർ ബസ് സഞ്ചരിക്കുന്നുണ്ട്. സിഎൻജി കിലോയ്ക്ക് 85 രൂപയാണ് വില. 

ADVERTISEMENT

കോഴിക്കോട് നിന്ന് ദിവസവും രാവിലെ ടാങ്ക് മുഴുവൻ സിഎൻജി നിറയ്ക്കും. ജില്ലയിൽ ഒട്ടേറെ കാറുകളും ഓട്ടോറിക്ഷകളും സിഎൻജിയിൽ ഓടുന്നുണ്ട്. ഇതിനു പിന്നാലെയാണ് കെഎസ്ആർടിസി ഉൾപ്പെടെ ജില്ലയിലെ ബസ് ഗതാഗത മേഖലയിൽ ആദ്യമായി സിഎൻജി ബസിന്റെ രംഗപ്രവേശം. കോഴിക്കോട് സ്വദേശി ബൈജു ഡ്രൈവറും ആലക്കോട് സ്വദേശി ബിജീഷ് കണ്ടക്ടറുമാണ്.  

ADVERTISEMENT

സിഎൻജി: നേട്ടങ്ങൾ– ഗുണങ്ങൾ 

പെട്രോൾ–ഡീസൽ എന്നിവയ്ക്ക് പകരമായി ഉപയോഗിക്കാവുന്ന ഇന്ധനമാണിത്. സിഎൻജിയുടെ ജ്വലനം പുറത്ത് വിടുന്ന വിഷവാതകങ്ങളുടെ അളവ് മറ്റ് ഇന്ധനങ്ങളെ അപേക്ഷിച്ച് കുറവാണ്. ഇതിനു വായുവിനേക്കാൾ ഭാരം കുറവായത് കൊണ്ട് തന്നെ ഇന്ധന ചോർച്ച ഉണ്ടാകുന്ന പക്ഷം വായുവിൽ പെട്ടെന്ന് തന്നെ ലയിച്ച് ചേരും. ഇതിനാൽ തന്നെ സിഎൻജി മറ്റ് ഇന്ധനങ്ങളേക്കാൾ സുരക്ഷിതവും ആണ്. ഡീസൽ വാഹനങ്ങൾക്ക് ശബ്ദം കൂടുതലാണ്. എന്നാൽ സിഎൻജി വാഹനം ഓട്ടത്തിൽ നിശബ്ദതയാണ് പ്രധാന നേട്ടം. പരിസ്ഥിതി മലിനീകരണം ഇല്ല. ചെലവും നന്നേ കുറവ്. ഒരു ലീറ്റർ ഡീസൽ ഉപയോഗിച്ച് 3 കിലോ മീറ്റർ മാത്രമെ ഓടാൻ കഴിയൂ എങ്കിൽ ഒരു കിലോ സിഎൻജി ഉപയോഗിച്ച് ബസിനു 4 കിലോ മീറ്ററിൽ അധികം ഓടാൻ കഴിയും. 

English Summary: Kannur First CNG Private Bus Start Service