ജീപ്പിന്റെ ഇന്ത്യയിലെ ഏറ്റവും ജനപ്രിയ മോഡലാണ് കോംപസ്. സ്റ്റൈലും പെർഫോമൻസും ഒരുപോലെ ചേർന്ന വാഹനം വളരെ പെട്ടെന്നു തന്നെ ഇന്ത്യൻ എസ്‍യുവി വിപണിയിലെ ബെസ്റ്റ് സെല്ലറായി മാറി. ലുക്കും പെർഫോമെൻസും മാത്രമല്ല സുരക്ഷയുടെ കാര്യത്തിലും കോംപസ് ‘ഡബിൾ സ്ട്രോങ്’ ആണെന്ന് തെളിയിക്കുകയാണ് ഒരു അപകടം. ജമ്മു ശ്രീനഗർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജീപ്പിന്റെ ഇന്ത്യയിലെ ഏറ്റവും ജനപ്രിയ മോഡലാണ് കോംപസ്. സ്റ്റൈലും പെർഫോമൻസും ഒരുപോലെ ചേർന്ന വാഹനം വളരെ പെട്ടെന്നു തന്നെ ഇന്ത്യൻ എസ്‍യുവി വിപണിയിലെ ബെസ്റ്റ് സെല്ലറായി മാറി. ലുക്കും പെർഫോമെൻസും മാത്രമല്ല സുരക്ഷയുടെ കാര്യത്തിലും കോംപസ് ‘ഡബിൾ സ്ട്രോങ്’ ആണെന്ന് തെളിയിക്കുകയാണ് ഒരു അപകടം.

ADVERTISEMENT

ജമ്മു ശ്രീനഗർ ഹൈവേയിൽ കഴിഞ്ഞ ദിവസമാണ് അപകടം നടന്നത്. കോംപസിന്റെ പിന്നിൽ അമിതവേഗത്തിൽ വന്ന ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട കോംപസിനെ വീണ്ടും മൂന്നു പ്രാവശ്യം ഇടിച്ചെന്നും അമൻ പറയുന്നു. തുടർന്ന് റോഡില്‍ നിന്ന് ഏകദേശം 20 അടി താഴ്ചയുള്ളൊരു കനാലിലേക്ക് വാഹനം വീണു.

ADVERTISEMENT

അമൻ ഗുപ്ത എന്നയാൾ ജീപ്പ് ക്ലബിലാണ് അപകടത്തിന്റെ വിവരങ്ങൾ പോസ്റ്റ് ചെയ്തത്. ഏഴുമാസം മുമ്പ് വാങ്ങിയ തന്റെ പുതിയ കോംപസാണ് അപകടത്തിൽ പെട്ടത് എന്ന് അമൻ പറയുന്നു. ഇത്രയും വലിയ അപകടം നടന്നിട്ടും യാത്രക്കാർക്ക് ആർക്കും ഗുരുതരമായ പരുക്കുകൾ ആർക്കും പറ്റിയിട്ടില്ലെന്ന് അമൻ പറയുന്നു.

ADVERTISEMENT

അപകടത്തിൽ വാഹനത്തിന്റെ പുറംഭാഗത്തിന് കാര്യമായ കേടുപാടുകൾ പറ്റിയെങ്കിലും ക്യാബിനിലെ എല്ലാവരും സുരക്ഷിതരായിരുന്നെന്നും കോംപസിന്റെ നിർമാണ നിലവാരംകൊണ്ടു മാത്രമാണ് ജീവൻ തിരിച്ചുകിട്ടിയതെന്നും ജീപ്പിനോട് നന്ദിയെന്നും അമൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. വാഹനത്തിനുള്ളിൽ എത്രപേരുണ്ടായിരുന്നെന്ന് പോസ്റ്റിൽ വ്യക്തമല്ല. വാഹനത്തിന്റെ മുൻഭാഗവും പിൻഭാഗവും മേൽക്കൂരയും തകർന്നു എന്നാണ് ചിത്രങ്ങളിൽ നിന്നു മനസിലാകുന്നത്. 

English Summary: Jeep Compass hit by truck falls into ditch: Owner thanks Jeep for saving his family’s life