മാരുതി സുസുക്കിയിൽനിന്ന് കടമെടുത്ത് റീ ബാഡ്ജ് ചെയ്ത് ടൊയോട്ട വിപണിയിലെത്തിച്ച ഹാച്ച്ബാക്കാണ് ഗ്ലാൻസ. ഇന്ത്യൻ വിപണിയിൽ ഗ്ലാൻസ എന്ന പേരിലും ആഫ്രിക്കൻ വിപണിയിൽ സ്റ്റാർലെറ്റ് എന്ന പേരിലും വിൽപനയ്ക്കെത്തുന്ന ഈ വാഹനത്തിന് ലോകമെമ്പാടും ആരാധകരുമുണ്ട്. വാഹനപ്രേമികളുടെ ആരാധനപാത്രമായ ഗ്ലാൻസയുടെ റാലി എഡിഷൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാരുതി സുസുക്കിയിൽനിന്ന് കടമെടുത്ത് റീ ബാഡ്ജ് ചെയ്ത് ടൊയോട്ട വിപണിയിലെത്തിച്ച ഹാച്ച്ബാക്കാണ് ഗ്ലാൻസ. ഇന്ത്യൻ വിപണിയിൽ ഗ്ലാൻസ എന്ന പേരിലും ആഫ്രിക്കൻ വിപണിയിൽ സ്റ്റാർലെറ്റ് എന്ന പേരിലും വിൽപനയ്ക്കെത്തുന്ന ഈ വാഹനത്തിന് ലോകമെമ്പാടും ആരാധകരുമുണ്ട്. വാഹനപ്രേമികളുടെ ആരാധനപാത്രമായ ഗ്ലാൻസയുടെ റാലി എഡിഷൻ ടൊയോട്ട ഗ്ലാൻസ ജിആർ ആണ് ഇപ്പോൾ വാഹനലോകത്ത് ശ്രദ്ധ നേടുന്നത്.

ADVERTISEMENT

ദക്ഷിണാഫ്രിക്കയിലെ കേപ്പ് ഓവർബർഗ് റാലിക്കുവേണ്ടി ടൊയോട്ടയുടെ റേസിങ് വിഭാഗമായ ഗാസൂ റേസിങ് (ജിആർ) നിർമിച്ച വാഹനമാണ് സ്റ്റാർലിറ്റ് ജിആർ. ഗ്ലാൻസയുടെ പഴയ മോഡൽ അടിസ്ഥാനപ്പെടുത്തി നിർമിച്ച വാഹനമാണ് ജിആർ. സമൂഹ മാധ്യമങ്ങളിലും വാഹനപ്രേമികളുടെ ഗ്രൂപ്പുകളിലും സജീവ ചർച്ചയാണ് ഈ വാഹനം.

രൂപമാറ്റം വരുത്തിയ വാഹനത്തിന് ഏറെ ആകർഷകമായ നിറങ്ങളും റോൾ കേജ്, ഫയർ സേഫ്റ്റി കംപാർട്മെന്റ് എന്നിവ ഉൾപ്പെടെ സുരക്ഷ ഉപാധികളും നൽകി. പുറമേ നിന്നുള്ള കാഴ്ചയിലും ഏറെ വ്യത്യാസങ്ങളുണ്ട്. ആകർഷകമായ നിറവും ബോഡി ഗ്രാഫിക്സും വെളുത്ത നിറമുള്ള റാലി അലോയ് വീലുകളും വാഹനത്തിൽ പുതുതായി കടന്നുകൂടി.

ADVERTISEMENT

വലിയ ടെയ്ൽ ലാംപുകളും റാലി സ്പോയ്‌ലറുമെല്ലാം ചേരുമ്പോൾ പൂർണമായി ഒരു റാലി കാറിന്റെ മനോഹാരിത വാഹനത്തിനു ലഭിക്കുന്നു. കൂടുതൽ സ്ഥിരതയാർന്ന റാലി സസ്പൻഷൻ, റെയ്ഗർ ഡാംപർ എന്നിവ വാഹനത്തിന്റെ നിയന്ത്രണം മികവുറ്റതാക്കും. അൽകോൺ ബ്രേക്കുകളാണ് വാഹനത്തിനു നൽകിയിരിക്കുന്നത്. 

3എസ് ജിടിഇ 2.0 ലീറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എൻജിനാണ് വാഹനത്തിന്റെ കരുത്ത്. ടൊയോട്ട സെലിക്കയിൽ ഉൾപ്പെടെ കരുത്തു കൂടിയ വാഹനങ്ങൾക്ക് ഉപയോഗിച്ച എൻജിനാണ് ഇത്. 184 എച്ച്പി കരുത്താണ് ഈ എൻജിന്റെ സ്റ്റോക്ക് കപ്പാസിറ്റി. എന്നാൽ ടർബോ ട്യൂണിങ്ങും മറ്റ് മോഡിഫിക്കേഷനുകളും ചേരുന്നതോടെ ഗ്ലാൻസ ജിആർ സ്റ്റാർലിറ്റിന്റെ കരുത്ത് 259 എച്ച്പിയായി ഉയരുന്നു. 324 എൻഎം ടോർക്ക് വരെയാണ് പരമാവധി കപ്പാസിറ്റി. 

ADVERTISEMENT

എൻജിന്റെ കരുത്ത് 4 വീലുകളിലേക്കും എത്തിക്കുന്ന വിധത്തിൽ ഓൾവീൽ സീക്വൻഷ്യൽ ഗിയർബോക്സാണ് എൻജിന് കൂട്ടായി നൽകിയിട്ടുള്ളത്. ദക്ഷിണാഫ്രിക്കൻ വിപണിയിൽ വിൽപനയിലുള്ള സ്റ്റാർലിറ്റിന് (ഗ്ലാൻസ) പരമാവധി കരുത്ത് 104 എച്ച്പി – 138 എൻഎം എന്നിങ്ങനെയാണ്. ദക്ഷിണാഫ്രിക്കയിൽ വലതുഭാഗത്തുള്ള ഡ്രൈവിങ് പൊസിഷനായിരുന്നത് റാലി കാറിൽ ഇടത് വശത്തേക്ക് മാറി. കഴിഞ്ഞ 20നും 21നും കേപ് ഓവർബർഗ് റാലിയിൽ വാഹനം അരങ്ങേറ്റം കുറിച്ചു. 

ദക്ഷിണാഫ്രിക്കയിലെ മുൻ ചാംപ്യൻമാരായ ഗ് ബോട്രിൽ, സൈമൺ വാസിലെൽ എന്നിവരാണ് വാഹനത്തിൽ മത്സരിച്ചത്. മികച്ച പ്രകടനവും വാഹനം റാലി അരങ്ങേറ്റത്തിൽ കാഴ്ചവച്ചു. ഫോക്സ്‌വാഗൻ പോളോ കപ് റാലിയിലേതുപോലെ ഇന്ത്യയിലും ഈ വാഹനം റാലിക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് റാലി ആരാധകർ. ടൊയോട്ടയുടെ റേസിങ് വിഭാഗമായ ഗാസൂ റേസിങ് ഇതിനു മുൻപ് യാരിസ് ജിആർ, സുപ്ര ജിആർ, ജിആർ86 എന്നീ വാഹനങ്ങളും പെർഫോമൻസ് കാറുകളായി നിർമിച്ചു. 

English Summary: Toyota Glanza-based GR Starlet rally car unveiled