ചെറു ഇലക്ട്രിക് കാറുമായി എംജി ഇന്ത്യ എത്തുന്നു. ഇന്തൊനീഷ്യയിൽ പ്രദർശിപ്പിച്ച വൂലിങ് എയർഇവിയെ (ഇ230) അടിസ്ഥാനമാക്കിയായുള്ള പുതിയ വാഹനം എംജിയുടെ ഗ്ലോബൽ സ്മോൾ ഇലക്ട്രിക് വെഹിക്കിൾ പ്ലാറ്റ്ഫോമിലായിരിക്കും.എയർ ഇവിയുടെ ഇന്ത്യൻ പതിപ്പ്ഇന്തൊനീഷ്യയിൽ പ്രദർശിപ്പിച്ച വാഹനത്തെ അടിസ്ഥാനപ്പെടുത്തിയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറു ഇലക്ട്രിക് കാറുമായി എംജി ഇന്ത്യ എത്തുന്നു. ഇന്തൊനീഷ്യയിൽ പ്രദർശിപ്പിച്ച വൂലിങ് എയർഇവിയെ (ഇ230) അടിസ്ഥാനമാക്കിയായുള്ള പുതിയ വാഹനം എംജിയുടെ ഗ്ലോബൽ സ്മോൾ ഇലക്ട്രിക് വെഹിക്കിൾ പ്ലാറ്റ്ഫോമിലായിരിക്കും.

എയർ ഇവിയുടെ ഇന്ത്യൻ പതിപ്പ്

ADVERTISEMENT

ഇന്തൊനീഷ്യയിൽ പ്രദർശിപ്പിച്ച വാഹനത്തെ അടിസ്ഥാനപ്പെടുത്തിയാണ് നിർമാണമെങ്കിലും ഇന്ത്യൻ സാഹചര്യങ്ങൾക്ക് ഇണങ്ങുന്ന രീതിയിൽ മാറ്റങ്ങൾ വരുത്തും എന്നാണ് കമ്പനി പറയുന്നത്. ഇന്ത്യയിലെ ചൂടുള്ള സാഹചര്യങ്ങൾക്ക് അനുസരിച്ച് എയർകോൺ, ബാറ്ററി തെർമൽ മാനേജ്മെന്റ് സിസ്റ്റം എന്നിവയിൽ മാറ്റം വരുത്തും എന്നാണ് എംജിയിൽനിന്ന് ലഭിക്കുന്ന അനൗദ്യോഗിക വിവരം.

രൂപത്തിലും ചെറിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം. പ്രധാനമായും രണ്ടുപേർക്ക് സഞ്ചരിക്കാവുന്ന വാഹനമായിരിക്കുമെങ്കിലും പിന്നിലും സീറ്റുകളുണ്ടാകും. പിൻ നിരയിലേക്കും സുഖകരമായ എൻട്രി ഉറപ്പാക്കുന്ന വലിയ ഡോറുകളും 12 ഇഞ്ച് വീലുകളും ഉണ്ടാകും. എംജി സിഎസിനെപ്പോലെ മുൻലോഗോയ്ക്കു പിന്നിലായിരിക്കും ചാർജിങ് പോർട്ട്.

ADVERTISEMENT

ആൾട്ടോയെക്കാൾ ചെറുത്

മാരുതി സുസുക്കിയുടെ ചെറു കാർ ആൾട്ടോയെക്കാൾ 400 എംഎം വലുപ്പം കുറഞ്ഞ വാഹനമായിരിക്കും എംജിയുടെ ഇലക്ട്രിക് കാർ. 2010 എംഎം വീൽബെയ്സുള്ള വാഹനത്തിന് 2.9 മീറ്റര്‍ നീളവുമുണ്ടാകും. 20 കിലോവാട്ട് മുതൽ 25 കിലോവാട്ട് വരെ ബാറ്ററി കപ്പാസിറ്റിയും 150 കിലോമീറ്റർ വരെ റേഞ്ചും ലഭിക്കുമെന്നാണ് പ്രതീക്ഷ.

ADVERTISEMENT

വില, ഫീച്ചറുകള്‍

എംജിയുടെ മറ്റുവാഹനങ്ങൾ പോലെ ഏറ്റവും മികച്ച, പുതിയ ഫീച്ചറുകൾ ഇതിലുണ്ടാകും. വലിയ ടച്ച് സ്ക്രീൻ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, കണക്റ്റിവിറ്റി ഫീച്ചറുകൾ എന്നിവ പ്രതീക്ഷിക്കാം. ടാറ്റ ഓട്ടോകോമ്പിൽ നിന്നായിരിക്കും ബാറ്ററി. പത്തു ലക്ഷം രൂപയിൽ താഴെയായിരിക്കും വില എന്നാണ് കരുതുന്നത്. 2023 ആദ്യം നടക്കുന്ന ന്യൂഡൽഹി ഓട്ടോഎക്സ്പോയിൽ പുതിയ വാഹനം കമ്പനി പ്രദർശിപ്പിക്കും.

English Summary: MG Small Electric Car Next Year