ടൊയോട്ടയുടെ പുതിയ എസ്‌യുവി അർബൻ ക്രൂസർ ഹൈറൈഡറിന്റെ ടീസർ വിഡിയോ പുറത്തുവിട്ട് ടൊയോട്ട. അടുത്ത മാസം ആദ്യം വാഹനം പ്രദർശിപ്പിക്കുന്നതിനു മുന്നോടിയായാണ് ഇത്. ഇന്റരീയറിന്റെയും എക്സ്റ്റീരിയറിന്റെയും ഭാഗങ്ങൾ ടീസറിലുണ്ട്. എൽഇഡി ‍ഡേടൈം റണ്ണിങ് ലാംപുകൾ, എൽഇ‍ഡി ടെയിൽ ലാംപ്, മനോഹരമായ ഗ്രിൽ, 360 ഡിഗ്രി ക്യാമറ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടൊയോട്ടയുടെ പുതിയ എസ്‌യുവി അർബൻ ക്രൂസർ ഹൈറൈഡറിന്റെ ടീസർ വിഡിയോ പുറത്തുവിട്ട് ടൊയോട്ട. അടുത്ത മാസം ആദ്യം വാഹനം പ്രദർശിപ്പിക്കുന്നതിനു മുന്നോടിയായാണ് ഇത്. ഇന്റരീയറിന്റെയും എക്സ്റ്റീരിയറിന്റെയും ഭാഗങ്ങൾ ടീസറിലുണ്ട്.  

ADVERTISEMENT

എൽഇഡി ‍ഡേടൈം റണ്ണിങ് ലാംപുകൾ, എൽഇ‍ഡി ടെയിൽ ലാംപ്, മനോഹരമായ ഗ്രിൽ, 360 ഡിഗ്രി ക്യാമറ എന്നിവ പുതിയ വാഹനത്തിലുണ്ട്. സുസുകിയും ടൊയോട്ടയും ചേർന്നു രൂപപ്പെടുത്തിയ മിഡ്സൈസ് എസ്‌യുവിയുടെ നിർമാണം ടൊയോട്ട കിർലോസ്കർ മോട്ടറിന്റെ (ടികെഎം) കർണാടകയിലെ ഫാക്ടറിയിൽ ഓഗസ്റ്റിൽ ആരംഭിക്കുമെന്ന വാർത്ത നേരത്തേ പുറത്തുവന്നിരുന്നു. മാരുതി സുസുകിയും ടൊയോട്ടയും പ്രത്യേക ബ്രാൻഡ് പേരുകളിൽ ഈ എസ്‌യുവി വിപണിയിലെത്തിക്കും. 

ADVERTISEMENT

പെട്രോൾ എൻജിനുള്ള എസ്‌യുവിയിൽ, മാരുതി സുസുകിയുടെ മൈൽഡ് ഹൈബ്രിഡ് സംവിധാനവും ടൊയോട്ടയുടെ സ്ട്രോങ് ഹൈബ്രിഡ് സംവിധാനവും കൂട്ടിച്ചേർത്ത വേരിയന്റുകളുണ്ടാകും. ഉയർന്ന വേരിയന്റുകളിലാകും സ്ട്രോങ് ഹൈബ്രിഡ്. മൈൽഡ് ഹൈബ്രിഡിൽ, പെട്രോൾ എൻജിന്റെ പ്രവർത്തനത്തെ ഒരു ബാറ്ററി സഹായിക്കുക മാത്രമാണു ചെയ്യുന്നത്. സ്ട്രോങ് ഹൈബ്രിഡിന് പൂർണ വൈദ്യുത മോഡിൽ, പെട്രോൾ എൻജിൻ ഉപയോഗിക്കാതെ പ്രവർത്തിക്കാനാകും. ബാറ്ററിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന മോട്ടറുകളാണ് അതിനായുള്ളത്. എൻജിൻ പ്രവർത്തിക്കുമ്പോൾ ബാറ്ററി സ്വയം ചാർജ് ആകുകയും ചെയ്യും.

ADVERTISEMENT

ജാപ്പനീസ് കമ്പനികളായ സുസുകിയും ടൊയോട്ടയും 2017ൽ തുടങ്ങിയ സഹകരണത്തിന്റെ ഭാഗമായാണ് പുതിയ എസ്‌യുവി. നിലവിൽ അർബൻ ക്രൂസർ, ഗ്ലാൻസ എന്നീ ടൊയോട്ട മോഡലുകൾ നിർമിക്കുന്നത് മാരുതി സുസുകിയാണ്.  

ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, സ്കോഡ കുഷാക്, ഫോക്സ്‌വാഗൻ ടൈഗുൻ തുടങ്ങിയവയുടെ വിഭാഗത്തിലേക്കാണ് മാരുതിയും ടൊയോട്ടയും പുതിയ എസ്‌യുവി എത്തിക്കുക. ആഫ്രിക്കൻ രാജ്യങ്ങളിലേക്കും മറ്റും കയറ്റുമതി ചെയ്യാനും ലക്ഷ്യമിടുന്നു. ഹൈറൈഡർ എന്നാകും ടൊയോട്ട മോഡലിന്റെ പേരെന്നു സൂചനയുണ്ട്. ജൂലൈ ഒന്നിന് ഇതിന്റെ പ്രഥമ അവതരണം നടക്കും. 

English Summary: Toyota Urban Cruiser Hyryder partially revealed ahead of July 1 debut