മാരുതി സുസുക്കിയുടെ അടുത്ത പടയോട്ടത്തിനു തിരികൊളുത്തി പുതിയ തലമുറ ഓൾട്ടോ കെ10 ഔദ്യോഗികമായി ബുക്കിങ് ആരംഭിച്ചു. 11000 രൂപ നൽകി മാരുതി സുസുക്കി അരീന ഷോറൂമുകളിലോ വെബ്സൈറ്റ് വഴിയോ മാരുതിയുടെ കുട്ടി ഹാച്ച് ബുക്ക് ചെയ്യാം. ഔദ്യോഗികമായി വാഹനത്തിന്റെ മുൻഭാഗത്തിന്റെ ചിത്രവും നിർമാതാക്കൾ പുറത്തുവിട്ടു. ആദ്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാരുതി സുസുക്കിയുടെ അടുത്ത പടയോട്ടത്തിനു തിരികൊളുത്തി പുതിയ തലമുറ ഓൾട്ടോ കെ10 ഔദ്യോഗികമായി ബുക്കിങ് ആരംഭിച്ചു. 11000 രൂപ നൽകി മാരുതി സുസുക്കി അരീന ഷോറൂമുകളിലോ വെബ്സൈറ്റ് വഴിയോ മാരുതിയുടെ കുട്ടി ഹാച്ച് ബുക്ക് ചെയ്യാം. ഔദ്യോഗികമായി വാഹനത്തിന്റെ മുൻഭാഗത്തിന്റെ ചിത്രവും നിർമാതാക്കൾ പുറത്തുവിട്ടു. ആദ്യ കാഴ്ചയിൽ തീർത്തും പരിചിതമല്ലാത്ത പുതിയ മുഖം തന്നെയാണ് ഓൾട്ടോ കെ10ന്. മുൻമോഡലുകളെ അപേക്ഷിച്ച് വ്യത്യസ്തവും അതിലേറെ ആകർഷകവുമാണ് പുതിയ ഡിസൈൻ. 

ADVERTISEMENT

സ്വിഫ്റ്റ് പുതുതലമുറയിൽ കണ്ട വിധത്തിലുള്ള ഹെക്സഗണൽ ഗ്രില്ലിന്റെയും പുതുതലമുറ സുസുക്കി വാഹനങ്ങളിലെ ബമ്പറുകളുടെയും എല്ലാം സങ്കരമാണ് ഈ മുൻഭാഗം. ചെറിയ എയർ ഇൻടേക്കുകൾക്ക് സ്പോർട് സ്പിരിറ്റാണ്. വളരെ ചെറിയ ഹെഡ്‌ലാമ്പ് യൂണിറ്റിനുള്ളിൽ തന്നെയാണ് ഇൻഡിക്കേറ്ററും. ഗ്രില്ലും ഹുഡും തമ്മിൽ വേർതിരിക്കുന്ന ക്രീസ് ലൈൻ പഴയ ഓൾട്ടോയിലേതുപോലെ നേർരേഖയിലുള്ളതാണ്. നിലവിലുള്ള ചിത്രത്തിൽ വാഹനത്തിന് സ്റ്റീൽ റിമ്മുകളാണ്. എന്നാൽ അലോയ് ഓപ്ഷണലായി ഉണ്ടാകുമെന്ന് കരുതാം. 

ADVERTISEMENT

എൻട്രി ലെവൽ വാഹനങ്ങളിൽ കാണാത്ത വിധത്തിലുള്ള പെയിന്റ് ഫിനിഷും വാഹനത്തിലുണ്ട്. മാരുതി സുസുക്കി ആൾട്ടോ വർഷങ്ങളായി നേടിയെടുത്ത പേരും പ്രശസ്തിയും പുതുതലമുറയിലൂടെ നേടാനാകുമെന്നാണ് നിർമാതാക്കളുടെ പ്രതീക്ഷ. ഇന്ത്യയിൽ മാത്രം ഏതാണ്ട് 4.32 മില്യൺ ഓൾട്ടോ ഉപയോക്താക്കളുണ്ടെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്. വാഹനം പുറത്തിറങ്ങിയാൽ ഹ്യുണ്ടേയ് സാൻട്രോ, റെനോ ക്വിഡ് തുടങ്ങിയ എൻട്രിലെവൽ ഹാച്ച്ബാക്കുകളുമായായിരിക്കും മത്സരിക്കേണ്ടത്. മാരുതി അടുത്തിടെ പുറത്തിറക്കിയ സെലേറിയോ പോലും പേടിക്കേണ്ടിയിരിക്കുന്നു എന്നു വേണം കരുതാൻ.  മാരുതി സുസുക്കിയുടെ പുതുതലമുറ വാഹനങ്ങളുടെ അടിസ്ഥാനമായ ഹാർടെക്ട് പ്ലാറ്റ്ഫോമിലാണ് ഈ വാഹനത്തിന്റെയും അടിത്തറ. സുരക്ഷയ്ക്കും വാഹനത്തിനുള്ളിലെ ഇടത്തിനും പ്രാധാന്യം നൽകിയാണ് മാരുതി ഓൾട്ടോ നിർമിച്ചിട്ടുള്ളത്. 

ADVERTISEMENT

ഇന്ത്യൻ ജനത തോളിലേറ്റിയ ബ്രാൻഡായ ഓൾട്ടോയ്ക്ക് പുതിയമാനം നൽകാനാണ് കമ്പനി ശ്രമിച്ചതെന്നും യുവതലമുറയെ ആകർഷിക്കുന്ന വിധത്തിലുള്ള മാറ്റങ്ങൾ വാഹനത്തിലുണ്ടാകുമെന്നും മാരുതി സുസുക്കി ഇന്ത്യ മാർക്കറ്റിങ് ആൻഡ് സെയിൽസ് സീനിയർ എക്സിക്യുട്ടീവ് ഓഫിസർ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു. ഹാച്ച്ബാക്ക് കാറുകളുടെ പാരമ്പര്യത്തെ മാറ്റിയെഴുതാൻ പുതിയ ഓൾട്ടോ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

English Summary: Maruti Suzuki opens booking for New Alto K10