മഴ നനഞ്ഞു കിടക്കുന്ന റോഡുകളിൽ വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടാൻ സാധ്യത കൂടുതലാണ്. അതുകൊണ്ടാണ് മഴയത്ത് വളരെ ശ്രദ്ധിച്ചുവേണം വാഹനമോടിക്കാൻ എന്നു പറയുന്നത്. അമിതവേഗം എങ്ങനെയാണ് അപകടമുണ്ടാക്കുന്നത് എന്ന് കാണിച്ചു തരികയാണ് ഈ വിഡിയോ. കർണാടകയിലെ ഹൂബ്ലിക്ക് സമീപമാണ് അപകടമുണ്ടായത് എന്നാണ് വിഡിയോയിൽ

മഴ നനഞ്ഞു കിടക്കുന്ന റോഡുകളിൽ വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടാൻ സാധ്യത കൂടുതലാണ്. അതുകൊണ്ടാണ് മഴയത്ത് വളരെ ശ്രദ്ധിച്ചുവേണം വാഹനമോടിക്കാൻ എന്നു പറയുന്നത്. അമിതവേഗം എങ്ങനെയാണ് അപകടമുണ്ടാക്കുന്നത് എന്ന് കാണിച്ചു തരികയാണ് ഈ വിഡിയോ. കർണാടകയിലെ ഹൂബ്ലിക്ക് സമീപമാണ് അപകടമുണ്ടായത് എന്നാണ് വിഡിയോയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഴ നനഞ്ഞു കിടക്കുന്ന റോഡുകളിൽ വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടാൻ സാധ്യത കൂടുതലാണ്. അതുകൊണ്ടാണ് മഴയത്ത് വളരെ ശ്രദ്ധിച്ചുവേണം വാഹനമോടിക്കാൻ എന്നു പറയുന്നത്. അമിതവേഗം എങ്ങനെയാണ് അപകടമുണ്ടാക്കുന്നത് എന്ന് കാണിച്ചു തരികയാണ് ഈ വിഡിയോ. കർണാടകയിലെ ഹൂബ്ലിക്ക് സമീപമാണ് അപകടമുണ്ടായത് എന്നാണ് വിഡിയോയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഴ നനഞ്ഞു കിടക്കുന്ന റോഡുകളിൽ വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടാൻ സാധ്യത കൂടുതലാണ്. അതുകൊണ്ടാണ് മഴയത്ത് വളരെ ശ്രദ്ധിച്ചുവേണം വാഹനമോടിക്കാൻ എന്നു പറയുന്നത്. അമിതവേഗം എങ്ങനെയാണ് അപകടമുണ്ടാക്കുന്നത് എന്ന് കാണിച്ചു തരികയാണ് ഈ വിഡിയോ.

 

ADVERTISEMENT

കർണാടകയിലെ ഹൂബ്ലിക്ക് സമീപമാണ് അപകടമുണ്ടായത് എന്നാണ് വിഡിയോയിൽ പറയുന്നത്. അമിതവേഗത്തിൽ എത്തിയ കാർ ഹൈവേയിലെ വെള്ളക്കെട്ടിൽ ഇറങ്ങി നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

 

മഴയത്ത് പതിയിരിക്കുന്ന അപകടം ഹൈഡ്രോപ്ലെയിനിങ്

 

ADVERTISEMENT

നിരത്തുകളിൽ വാഹനത്തിന്റെ മുന്നോട്ടുള്ള കുതിപ്പും (Traction) ബ്രേക്കിങ്ങും സ്‌റ്റീയറിങ് ആക്‌ഷനുകളും എല്ലാം വാഹനത്തിലെ യാന്ത്രികമായ ഭാഗങ്ങളുടെ പ്രവർത്തനം മൂലമാണെങ്കിലും അന്തിമമായി പ്രവർത്തന പഥത്തിലേക്കെത്തുന്നത് ടയറും റോഡും തമ്മിലുള്ള ഘർഷണം മൂലമാണ് (ഓർക്കുക, മിനുസമുള്ള തറയിൽ എണ്ണ ഒഴിച്ചാൽ നമുക്ക് നടക്കാൻ പോലും കഴിയാത്തതും ഈ ഘർഷണത്തിന്റെ അഭാവമാണ്).

 

വെള്ളം കെട്ടി നിൽക്കുന്ന റോഡിൽ വേഗത്തിൽ വാഹനം ഓടിക്കുമ്പോൾ ടയറിന്റെ പമ്പിങ് ആക്‌ഷൻ മൂലം ടയറിന്റെ താഴെ വെള്ളത്തിന്റെ ഒരു പാളി രൂപപ്പെടുന്നു. സാധാരണ ഗതിയിൽ ടയർ റോഡിൽ സ്പർശിക്കുന്നിടത്തെ ജലം ടയറിന്റെ ത്രെഡിന്റെ സഹായത്തോടെ (Impeller action) ചാലുകളിൽ കൂടി (Spill way) പമ്പ് ചെയ്ത് കളഞ്ഞ്, ടയറും റോഡും തമ്മിലുള്ള Contact നിലനിർത്തും. എന്നാൽ ടയറിന്റെ വേഗം (Peripheral speed) കൂടുന്തോറും പമ്പ് ചെയ്ത് പുറന്തള്ളാൻ കഴിയുന്ന അളവിനേക്കാൾ കൂടുതൽ വെള്ളം ടയറിനും റോഡിനും ഇടയിലേക്ക് അതിമർദ്ദത്തിൽ ട്രാപ് ചെയ്യപ്പെടുകയും വെള്ളം കംപ്രസിബിൾ അല്ലാത്തതുകൊണ്ടുതന്നെ ഈ മർദ്ദം മൂലം ടയർ റോഡിൽനിന്ന് ഉയരുകയും ചെയ്യും.

 

ADVERTISEMENT

അങ്ങനെ ടയറിന്റെയും റോഡിന്റെയും ബന്ധം വിച്ഛേദിക്കുന്ന അത്യന്തം അപകടകരമായ പ്രതിഭാസമാണ് ഹൈഡ്രോപ്ലെയിനിങ് അഥവാ അക്വാപ്ലെയിനിങ്.

 

റോഡും ടയറുമായുള്ള സമ്പർക്കം വേർപെടുന്നതോടു കൂടി ബ്രേക്കിന്റെയും സ്റ്റിയറിങ്ങിന്റെയും ആക്സിലറേറ്ററിന്റെയും പ്രവർത്തനം സാധ്യമല്ലാതെ വരികയും വാഹനത്തിന്റെ നിയന്ത്രണം പൂർണമായും ഡ്രൈവർക്കു നഷ്ടമാകുകയും ചെയ്യും. തന്മൂലം വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് തെന്നി മറിയുന്നതിന് ഇടയാക്കും.

 

വാഹനത്തിന്റെ വേഗം വർധിക്കുന്നതോടു കൂടി ഹൈഡ്രോപ്ലെയിനിങ് സാധ്യതയും കൂടുന്നു. മാത്രമല്ല, തേയ്മാനം മൂലം ടയറിന്റെ സ്പിൽവേയുടെ കനം (groove) കുറയുന്നതോടെ പമ്പിങ് കപ്പാസിറ്റി കുറയുന്നതും അക്വാപ്ലെയിനിങ്ങിനു കാരണമാകും.

 

ത്രെഡ് ഡിസൈൻ അനുസരിച്ചും വാഹനത്തിന്റെ തൂക്കം കൂടുന്നതനുസരിച്ചും ഹൈഡ്രോപ്ലെയിനിങ്ങിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാകാം.

 

ഹൈഡ്രോപ്ലെയിനിങ്ങിനെ ബാധിക്കുന്ന പ്രധാന ഘടകങ്ങൾ ഇവയാണ്

 

1. വേഗം-വേഗം തന്നെയാണ് ഏറ്റവും പ്രധാന ഘടകം

 

2. ത്രെഡ് ഡിസൈൻ-ചില ത്രെഡ് ഡിസൈനുകൾ ഹൈഡ്രോപ്ലെയിനിങ്ങിന് സഹായകരമാകും.

 

3. ടയർ സൈസ്-സർഫസ് ഏരിയ കൂടുന്നത് ഹൈഡ്രോപ്ലെയിനിങ് കുറയ്ക്കും.

 

4. എയർ പ്രഷർ-ഓവർ ഇൻ ഫ്ളേഷൻ അക്വാപ്ലെയിനിങ്ങിന് സാധ്യത കൂട്ടും.

 

5. ജലപാളിയുടെ കനം

 

6. വാഹനത്തിന്റെ തൂക്കം- തൂക്കം കൂടുന്നതിനനുസരിച്ച് ഹൈഡ്രോ പ്ലെയിനിങ് കുറയും.

 

7. റോഡ് പ്രതലത്തിന്റെ സ്വഭാവം-മിനുസവും ഓയിലിന്റെ സാന്നിധ്യവും ഹൈഡ്രോപ്ലെയിനിങ്ങിനെ വർധിപ്പിക്കും..

 

∙ നിയന്ത്രണം നഷ്ടമായാൽ

 

ഹൈഡ്രോപ്ലെയിനിങ് മൂലം വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായാൽ ഉടൻ ആക്സിലറേറ്ററിൽനിന്ന് കാൽ പിൻവലിക്കണം. സഡൻ ബ്രേക്കിങ്ങും സ്റ്റിയറിങ് വെട്ടിത്തിരിക്കുന്നതും ഒഴിവാക്കുകയും വേണം.

 

ജലപാളി പ്രവർത്തനം (ഹൈഡ്രോപ്ലെയിനിങ്) തടയുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ ഏറ്റവും പ്രധാനം, വാഹനത്തിന്റെ വേഗം കുറയ്ക്കുക എന്നതു തന്നെയാണ്, പ്രത്യേകിച്ച് വെള്ളം കെട്ടിക്കിടക്കുകയും ഒഴുകുകയും ചെയ്യുന്ന റോഡുകളിൽ (നല്ല വേഗത്തിന് സാധ്യതയുള്ള ഹൈവേകളിലെ ചില ഭാഗത്ത് മാത്രമുള്ള വെള്ളക്കെട്ട് വളരെയധികം അപകടകരമാണ്). കൂടാതെ ജലം സ്പിൽവേയ്ക്ക് സഹായിക്കുന്ന ത്രെഡ് പാസ്സേജുകൾ തേയ്മാനം സംഭവിച്ച ടയറുകൾ ഒഴിവാക്കണം. ശരിയായി ഇൻഫ്ളേറ്റ് ചെയ്യുകയും നനഞ്ഞ റോഡിൽ ക്രൂസ് കൺട്രോൾ ഒഴിവാക്കുകയും ചെയ്യണം.

 

കടപ്പാട്: മോട്ടർവാഹന വകുപ്പ്

 

English Summary: Speeding Car Aqaplaning on Highway